തട്ടിപ്പു തുടരുന്നു;  ലോ​ട്ട​റിയുടെ ന​മ്പ​ർ തി​രു​ത്തി വില്പനക്കാരന്‍റെ കൈയിൽനിന്നും പ​ണം ത​ട്ടിയതായി പരാതി

ക​ള​മ​ശേ​രി: ലോ​ട്ട​റി ടി​ക്ക​റ്റി​ലെ ന​മ്പ​റു​ക​ൾ തി​രു​ത്തി 2000 രൂ​പ സ​മ്മാ​ന​ത്തു​ക​യെ​ന്ന പേ​രി​ൽ ലോ​ട്ട​റി വി​ല്പന​ക്കാ​ര​നി​ൽ നി​ന്ന് ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. ക​ള​മ​ശേ​രി വി​ടാ​ക്കു​ഴ​യി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ത​മി​ഴ്നാ​ട് ട്രി​ച്ചി സ്വ​ദേ​ശി രാ​ജേ​ന്ദ്ര​ൻ (48) ആ​ണ് ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് മു​ന്നി​ൽ ടി​ക്ക​റ്റ് വി​ൽ​ക്കു​മ്പോ​ഴാ​ണ് സം​ഭ​വം ന​ട​ന്ന​ത്. റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​നെ​ന്ന വ്യാ​ജേ​ന​യാ​ണ് ഒ​രാ​ൾ രാ​ജേ​ന്ദ്ര​ന്‍റെ അ​ടു​ത്തെ​ത്തി​യ​ത്. മെ​യ് ഒ​ന്നി​ന് ന​റു​ക്കെ​ടു​ത്ത കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ര​ണ്ട് സ്ത്രീ ​ശ​ക്തി ടി​ക്ക​റ്റ് ന​ൽ​കി അ​ടി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

രാ​ജേ​ന്ദ്ര​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന റി​സ​ൾ​ട്ടു​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഓ​രോ ടി​ക്ക​റ്റി​ലും ആ​യി​രം രൂ​പ വീ​തം അ​ടി​ച്ച​താ​യി ക​ണ്ടു. സ​മ്മാ​നം ല​ഭി​ച്ച​തിന്‍റെ സ​ന്തോ​ഷം എ​ന്ന നി​ല​യി​ൽ രാ​ജേ​ന്ദ്ര​നി​ൽ നി​ന്നും 750 രൂ​പ​യു​ടെ പു​തി​യ ടി​ക്ക​റ്റും ബാ​ക്കി 1250 രൂ​പ​യും വാ​ങ്ങു​ക​യും ചെ​യ്തു.

ഇ​തേ ലോ​ട്ട​റി ടി​ക്ക​റ്റു​ക​ൾ ഏ​ജ​ൻ​സി ഓ​ഫീ​സി​ലെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ടി​ക്ക​റ്റി​ലെ ന​മ്പ​ർ വെ​ട്ടി ഒ​ട്ടി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്. സ​മ്മാ​ന​ത്തു​ക ന​ൽ​കി​യ ഒ​രു ടി​ക്ക​റ്റി​ലെ അ​വ​സാ​ന അ​ക്ക​ങ്ങ​ളാ​യ 6517 എ​ന്ന​തി​ൽ 7 വേ​റെ ലോ​ട്ട​റി ടി​ക്ക​റ്റി​ൽ നി​ന്നും വെ​ട്ടി​യെ​ടു​ത്ത് ഒ​ട്ടി​ച്ച​താ​ണെ​ന്ന് വ്യ​ക്ത​മാ​യി.

8812 എ​ന്ന അ​ക്ക​ത്തി​ൽ അ​വ​സാ​നി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ടി​ക്ക​റ്റി​ൽ ആ​ദ്യ​ത്തെ എ​ട്ടും വെ​ട്ടി ഒ​ട്ടി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. സൂ​ക്ഷ​മ​മാ​യി നോ​ക്കി​യാ​ൽ മാ​ത്രം വ്യ​ക്ത​മാ​കു​ന്ന വി​ധ​ത്തി​ലാ​ണ് വ്യാ​ജ ന​മ്പ​റു​ക​ൾ ഒ​ട്ടി​ച്ചി​രി​ക്കു​ന്ന​ത്.6517 എ​ന്ന ന​മ്പ​റി​ലു​ള്ള ടി​ക്ക​റ്റ് ഗു​രു​വാ​യൂ​ർ പ​ടി​ഞ്ഞാ​റെ ന​ട​യി​ലെ “ന​ല്ല​നേ​രം’ ലോ​ട്ട​റി ഏ​ജ​ൻ​സി​യി​ൽ നി​ന്നും 8812 -ാം ന​മ്പ​ർ ടി​ക്ക​റ്റ് തൃ​ശൂ​ർ ചെ​ട്ടി​യ​ങ്ങാ​ടി ധ​ന​ല​ക്ഷ്മി ഏ​ജ​ൻ​സീ​സി​ൽ നി​ന്നും വാ​ങ്ങി​യ​വ​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്ന് സൂ​ച​ന​യു​ണ്ട്. ആ​ലു​വ പോ​ലീ​സി​ൽ രാ​ജേ​ന്ദ്ര​ൻ പ​രാ​തി ന​ൽ​കി. സ​മാ​ന രീ​തി​യി​ൽ 3000 രൂ​പ മ​റ്റൊ​രു ലോ​ട്ട​റി ക്കാ​ര​നി​ൽ നി​ന്ന് കു​റ​ച്ചു നാ​ൾ മു​മ്പ് ത​ട്ടി​യെ​ടു​ത്തി​ട്ടു​ണ്ട്.

Related posts