സം​സ്ഥാ​ന​ത്തി​ന്‍റെ വാ​ണി​ജ്യ-​വ്യ​വ​സാ​യ മു​ന്നേ​റ്റ​ത്തി​ന് ക​രു​ത്ത്പ​ക​ര്‍​ന്ന് തീ​ര​ദേ​ശ ച​ര​ക്കു​ക​പ്പ​ൽ സ​ർ​വീ​സി​ന് തു​ട​ക്കം


കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തി​ന്‍റെ വാ​ണി​ജ്യ-​വ്യ​വ​സാ​യ മു​ന്നേ​റ്റ​ത്തി​ന് ക​രു​ത്ത്പ​ക​ര്‍​ന്ന് കൊ​ച്ചി​യി​ല്‍ നി​ന്നു​ള്ള ആ​ദ്യ ഹ്ര​സ്വ​ദൂ​ര ക​ണ്ടെ​യ്‌​ന​ര്‍ ക​പ്പ​ല്‍ ബേ​പ്പൂ​രി​ലെ​ത്തി.

ര​ണ്ട​ര​വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് കൊ​ച്ചി​യി​ല്‍ നി​ന്ന് ബേ​പ്പൂ​ര്‍- അ​ഴീ​ക്ക​ല്‍ തു​റ​മു​ഖ​ങ്ങ​ളി​ലേ​ക്ക് ക​ണ്ടെ​യ്‌​ന​ര്‍ ക​പ്പ​ല്‍ സ​ര്‍​വീ​സ് ആ​രം​ഭി​ച്ച​ത്.

കൊ​ച്ചി വ​ല്ലാ​ർ​പാ​ടം ക​ണ്ടൈ​യ്ന​ർ ടെ​ർ​മി​ന​ലി​ൽ നി​ന്ന് 42 ക​ണ്ടൈ​യ്ന​റു​ക​ളു​മാ​യി “ഹോ​പ്പ്‌ ദ ​സെ​വ​ൻ’ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ നാ​ല​ര മ​ണി​യോ​ടെ​യാ​ണ് ബേ​പ്പൂ​രി​ന് സ​മീ​പം പു​റം​ക​ട​ലി​ലെ​ത്തി​യ​ത്.

രാ​വി​ലെ ആ​റു​മ​ണി​യോ​ടെ “മി​ത്രാ’ ടെ​ഗ്ഗ് പു​റം ക​ട​ലി​ൽ ചെ​ന്ന് ക​പ്പ​ലി​നെ ബേ​പ്പൂ​ർ തു​റ​മു​ഖ​ത്തേ​ക്ക് പൈ​ല​റ്റ് ചെ​യ്തു. ക​പ്പ​ൽ ചാ​ലി​ന് ആ​ഴം കു​റ​വാ​യ​തി​നാ​ൽ വേ​ലി​യേ​റ്റ സ​മ​യം നി​രീ​ക്ഷി​ച്ചാ​ണ് ടെ​ഗ്ഗ് പൈ​ല​റ്റ് ഗ​ണേ​ശ്, ടെ​ഗ്ഗ് മാ​സ്റ്റ​ർ രാ​ജേ​ഷ് , ഡ്രൈ​വ​ർ​മാ​രാ​യ ബ​ഷീ​ർ, സ​ത്യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ക​പ്പ​ലി​നെ തു​റ​മു​ഖ​ത്തേ​ക്ക് പൈ​ല​റ്റ് ചെ​യ്ത​ത്.

മ​ല​ബാ​റി​ലെ വി​വി​ധ ജി​ല്ല​ക​ളി​ലേ​ക്ക്‌ 42 ക​ണ്ടെ​യ്‌​ന​റു​ക​ളു​മാ​യാ​ണ് ക​പ്പ​ൽ എ​ത്തി​യ​ത്‌. ടൈ​ൽ​സ്, സാ​നി​റ്റ​റി ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ, തു​ണി​ത്ത​ര​ങ്ങ​ൾ, പ്ലൈ​വു​ഡ്‌, ട​യ​ർ എ​ന്നി​വ​യാ​ണ്‌ ച​ര​ക്കു​ക​ൾ.

ബേ​പ്പൂ​രി​ൽ 20 ക​ണ്ടൈ​ന​ർ ഇ​റ​ക്കി ബാ​ക്കി അ​ഴീ​ക്ക​ൽ തു​റ​മു​ഖ​ത്തു​മാ​ണ് ഇ​റ​ക്കു​ക . വെ​ള്ളി​യാ​ഴ്ച അ​ഴി​ക്ക​ൽ തു​റ​മു​ഖ​ത്തേ​ക്ക് തി​രി​ക്കു​ന്ന ക​പ്പ​ലി​ന്‍റെ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങ് തു​റ​മു​ഖ മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും . മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ്‌ റി​യാ​സ്‌ മു​ഖ്യാ​തി​ഥി​യാ​വും .

കു​റ​ഞ്ഞ ചി​ല​വി​ൽ ജ​ല​ഗ​താ​ഗ​ത ച​ര​ക്കു​നീ​ക്കം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച ക​പ്പ​ൽ ച​ര​ക്കു ക​ട​ത്ത് സ​ർ​വീ​സ് കേ​ന്ദ്ര ഷി​പ്പി​ംഗ് മ​ന്ത്രി മ​ൻ​സൂ​ഖ് മാ​ണ്ഡ​വ്യ ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത​ത്.

Related posts

Leave a Comment