വൃ​ക്ക​രോ​ഗി​ക​ൾ​ക്കു സ്നേഹസാന്ത്വനവുമായി സാ​ര​ഥി ഓ​ട്ടോ ഡ്രൈ​വേ​ഴ്സ് സൗ​ഹൃ​ദ സം​ഘം

കോ​ട്ട​യം: ക​ള​ത്തി​പ്പ​ടി​യി​ലെ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളു​ടെ ന​ല്ല മ​ന​സി​ൽ വൃ​ക്ക​രോ​ഗി​ക​ൾ​ക്ക് സാന്ത്വനം. ത​ങ്ങ​ളു​ടെ വ​രു​മാ​ന​ത്തി​ന്‍റെ ഒ​രു ഭാ​ഗം നി​ർ​ധ​ന​രും നി​രാ​ശ്ര​യ​രു​മാ​യ രോ​ഗ​ബാ​ധി​ത​രാ​യ ആ​ളു​ക​ളെ സ​ഹാ​യി​ക്കാ​നാ​യി മാ​റ്റി വ​യ്ക്കു​ക​യാ​ണു കോ​ട്ട​യം ക​ള​ത്തി​പ്പ​ടി​യി​ലെ സാ​ര​ഥി ഓ​ട്ടോ ഡ്രൈ​വേ​ഴ്സ് സൗ​ഹൃ​ദ സം​ഘം.

23 ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളാ​ണ് സൗ​ഹൃ​ദ സം​ഘ​ത്തി​ലു​ള്ള​ത്. ഓ​രോ ദി​വ​സ​വും ല​ഭി​ക്കു​ന്ന പ​ണ​ത്തി​ൽ ഒ​രു വി​ഹി​തം മാ​റ്റി​വ​ച്ച് ഒ​രോ​രു​ത്ത​രും ഓ​രോ ഡ​യാ​ലി​സി​സ് കി​റ്റാ​ണു വാ​ങ്ങി​യി​രി​ക്കു​ന്ന​ത്. ത​ങ്ങ​ളു​ടെ ഓ​ട്ടോ​യി​ൽ ക​യാ​റാ​നാ​യി എ​ത്തു​ന്ന ന​ല്ല മ​ന​സു​ള്ള ആ​ളു​ക​ളി​ൽ​നി​ന്നു കി​ട്ടു​ന്ന തു​ക​യും ഇ​വ​ർ സ്വ​രൂ​പി​ക്കാ​റു​ണ്ട്.

സാ​ര​ഥി സൗ​ഹൃ​ദ സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വൃ​ക്ക രോ​ഗി​ക​ൾ​ക്കു ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ കി​റ്റി​ന്‍റെ വി​ത​ര​ണം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ആ​ന​ത്താ​നം എ​സ്എ​ച്ച് ജ​ന​റ​ലേ​റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ന​വ​ജീ​വ​ൻ ട്ര​സ്റ്റി പി.​യു. തോ​മ​സ് നി​ർ​വ​ഹി​ക്കും.

ര​ക്ഷാ​ധി​കാ​രി സി​സ്റ്റ​ർ ക്രി​സ്റ്റി മ​രി​യ, പ്ര​സി​ഡ​ന്‍റ് മാ​ത്യു ചെ​റി​യാ​ൻ, സെ​ക്ര​ട്ട​റി ബേ​ബി ആ​ന്‍റ​ണി, ട്ര​ഷ​റ​ർ പോ​ൾ കെ. ​ബേ​ബി, സാ​ര​ഥി ഡ​യ​റ​ക്്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ തേ​ക്കാ​ന​ത്ത്, വി​ജ​യ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​സി ബോ​ബി, വൈ​സ് പ്ര​സി​ഡ​ന്‍റ് ബൈ​ജു ചെ​റു​കോ​ട്ട​യി​ൽ, റോ​യി ജോ​ണ്‍ ഇ​ട​യ​ത്ത​റ, വി​നോ​ദ് പെ​രി​ഞ്ചേ​രി, സു​ജ ജോ​ർ​ജ്, ദീ​പ ജീ​സ​സ്, ഏ​ല​മ്മ ആ​ൻ​ഡ്രൂ​സ്, ര​ജ​നി സ​ന്തോ​ഷ്, എ​ൻ. സോ​മ​ൻ​കു​ട്ടി, ബി​ജു എം. ​കു​ര്യ​ൻ, കി​ഷോ​ർ തൊ​ട്ടി​പ​റ​ന്പി​ൽ, വി.​പി. സ​ണ്ണി വ​ട്ട​വേ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ആ​ന​ത്താ​നം എ​സ്എ​ച്ച് ജ​ന​റേ​റ്റി​ലെ സി​സ്റ്റ​ർ ക്രി​സ്റ്റി മ​രി​യ, ര​ക്ഷാ​ധി​കാ​രി​യാ​യും മാ​ത്യു ചെ​റി​യാ​ൻ പ്ര​സി​ഡ​ന്‍റാ​യും ബേ​ബി ആ​ന്‍റ​ണി സെ​ക്ര​ട്ട​റി​യാ​യും പോ​ൾ കെ. ​ബേ​ബി ട്ര​ഷ​റ​റാ​യു​മു​ള്ള സ​മി​തി​യാ​ണ് സൗ​ഹൃ​ദ സം​ഘ​ത്തി​നു നേ​തൃ​ത്വ ന​ൽ​കു​ന്ന​ത്.

Related posts