വി​ശ​ക്കു​ന്ന കു​ടും​ബ​ത്തി​ന് ഭ​ക്ഷ​ണം വാ​ങ്ങി ന​ൽ​കി യു​വാ​വ്; വീ​ഡി​യോ ഏ​റ്റെ​ടു​ത്ത് സോഷ്യൽ മീഡിയ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ സം​ഭ​വ​ങ്ങ​ൾ ന​മ്മ​ൾ പ​ല​പ്പോ​ഴും കാ​ണാ​റു​ണ്ട്. അ​ടു​ത്തി​ടെ വൈ​റ​ലാ​യ ഇ​ൻ​സ്റ്റാ​ഗ്രാം റീ​ലി​ൽ, വിശന്നിരിക്കുന്ന ഒരു കു​ടും​ബ​ത്തി​ന് റെസ്റ്റോറന്‍റിൽ നിന്ന് യുവാവ് ഭ​ക്ഷ​ണം വാ​ങ്ങി ന​ൽ​കു​ന്ന​താ​യി കാ​ണി​ക്കു​ന്നു. വീ​ഡി​യോ​യ്‌​ക്കൊ​പ്പം പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ ഒ​രു സ​ന്ദേ​ശ​വും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. 

കണ്ടെന്‍റ് ക്രിയേറ്ററായ മു​ഹ​മ്മ​ദ് ആ​ഷി​ക് എ​ന്ന യു​വാ​വ് ഒ​രു കു​ടും​ബ​ത്തോ​ടൊ​പ്പം റെ​സ്റ്റോ​റ​ന്‍റി​ൽ ഇ​രി​ക്കുകയാണ്. തു​ട​ർ​ന്ന് അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത് അ​നു​സ​രി​ച്ച് മ​സാ​ല ദോ​ശ, ഗോ​ബി ഫ്രൈ​ഡ് റൈ​സ്, പ​നീ​ർ ഫ്രൈ​ഡ് റൈ​സ് എ​ന്നി​വയ്ക്ക് ഓ​ർ​ഡ​ർ ന​ൽ​കു​ന്നു.

ഭ​ക്ഷ​ണം എ​ത്തി​യ ശേ​ഷം കു​ടും​ബം വ​ള​രെ സ​ന്തോ​ഷ​ത്തോ​ടെ അ​ത് ആ​സ്വ​ദി​ച്ച് കഴിച്ചു. പെ​ൺ​കു​ട്ടി​ക​ളി​ൽ ഒ​രാ​ളു​ടെ ക​ണ്ണു​ക​ൾ നി​റ​ഞ്ഞിരിക്കുന്നതും വീഡിയോയിൽ കാണാം. വ്ലോ​ഗ​ർ കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ​ക്ക് ഭ​ക്ഷ​ണം വാ​യി​ൽ​വ​ച്ച് ന​ൽ​കു​ന്നുണ്ട്. 

പി​ന്നീ​ട്, അ​ദ്ദേ​ഹം അ​വ​രോ​ടൊ​പ്പം ഒ​രു ഓ​ട്ടോ​റി​ക്ഷ​യ്ക്ക് അ​ടു​ത്തേ​ക്ക് പോ​കു​ക​യും അ​വ​രു​ടെ യാ​ത്ര​യ്ക്കു​ള്ള പ​ണം ന​ൽ​കു​ക​യും ചെ​യ്യു​ന്നു. 

‘വി​ശ​ക്കു​ന്ന ഒ​രാ​ൾ​ക്ക് നി​ങ്ങ​ൾ ഭ​ക്ഷ​ണം ന​ൽ​കു​മ്പോ​ൾ നി​ങ്ങ​ൾ അ​വ​ർ​ക്ക് ഭ​ക്ഷ​ണ​ത്തി​ന​പ്പു​റം പ്ര​തീ​ക്ഷ​യും ന​ൽ​കു​ന്നു. ആ​വ​ശ്യ​മു​ള്ള ഒ​രാ​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ക എ​ന്ന​തി​ലൂ​ടെ ഭക്ഷണം മാത്രല്ല യാ​ത്ര​യി​ൽ അ​വ​ർ ഒ​റ്റ​യ്ക്ക​ല്ല എ​ന്ന ഓ​ർ​മ്മ​പ്പെ​ടു​ത്ത​ൽ കൂ​ടി​യാ​ണ് ന​ൽ​കു​ന്ന​തും’ എ​ന്ന സ​ന്ദേ​ശ​വും അ​ടി​ക്കു​റി​പ്പാ​യി ന​ൽ​കി​യി​ട്ടു​ണ്ട്. 

വീ​ഡി​യോ ഇ​തു​വ​രെ 1.2 മി​ല്യ​ണി​ല​ധി​കം വ്യൂ​സ് നേ​ടി. മു​ഹ​മ്മ​ദ് ആ​ഷി​കി​ന് അ​ഭി​ന​ന്ദ​ന​ത്തി​ന്‍റെ​യും പ്ര​ശം​സ​യു​ടെ​യും അ​ഭി​പ്രാ​യ​ങ്ങ​ൾ കൊ​ണ്ട് ക​മ​ന്‍റ് നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Related posts

Leave a Comment