ആദ്യ ദിവസം തന്നെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നു ‘സാധനം’ വാങ്ങാമെന്നു വിചാരിച്ചവര്‍ക്ക് നിരാശ ! സ്റ്റാളുകളില്‍ ജോലി ലഭിക്കുന്നതിനായി സിപിഎം പ്രവര്‍ത്തകരുടെ തിക്കിത്തിരക്കെന്ന് അരോപണം; കണ്ണൂരില്‍ വിമാനത്തിനൊപ്പം വിവാദവും ഉയര്‍ന്നു പൊങ്ങുന്നു…

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം പൊടിപൊടിച്ചെങ്കിലും അടിസ്ഥാന സൗകര്യത്തിന്റെ അപര്യാപ്ത വിമാനത്താവളത്തിന്റെ തിളക്കം കുറയ്ക്കുകയാണ്. ഔദ്യോഗിക ഉദ്ഘാടന ദിവസം തന്നെ കണ്ണൂരില്‍ നിന്ന് പരാതികളാണ് ഉയരുന്നത്. രാഷ്ട്രീയ ഇടപെടലിന്റെ ആധിക്യത്തിനെയാണ് എല്ലാവരും കുറ്റം പറയുന്നത്. വിമാനത്താവളത്തില്‍ ഡൂട്ടി ഫ്രീ ഷോപ്പും ചോക്കലേറ്റ്സ് ,കോഫി ഷോപ്പുകളും പെര്‍ഫ്യൂംസ് സ്റ്റാളുകളുമില്ലാത്തതാണ് ആദ്യമായി ഉയരുന്ന വിവാദത്തിന് കാരണം. രാഷ്ട്രീയക്കാരുടെ പ്രതിനിധികളെ തന്നെ കടകളില്‍ ജോലിക്കെടുക്കണമെന്ന പിടിവാശി ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നതാണ് ഇതിന് കാരണം.

കൂട്ടുകാര്‍ക്ക് മദ്യവും വീട്ടുകാര്‍ക്ക് ഭക്ഷണവസ്തുക്കളും ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്നു വാങ്ങാമെന്നു വിചാരിച്ച് പറന്നിറങ്ങിയവര്‍ക്ക് കടുത്ത നിരാശയായിരുന്നു ഫലം. ലോക പ്രശസ്ത കമ്പനികള്‍ ആണ് കിയാലിലെ കോമേര്‍സ്യല്‍ സ്ഥലവും ഡ്യൂട്ടിഫ്രീ സ്ഥലവും ലേലത്തില്‍ കൈക്കലാക്കിയതങ്കിലും ഒരു സ്ഥാപനവും തുടങ്ങിയട്ടില്ല എന്ന് മാത്രമല്ല എപ്പോള്‍ തുടങ്ങുമെന്ന് ഒരു സൂചന പോലുമില്ല. ഇത് പ്രതിസന്ധിയിലേക്ക് കാര്യങ്ങളെത്തിക്കും. വിമാനത്താവളത്തില്‍ വരുന്നവര്‍ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നത് പതിവാണ്. ഇങ്ങനെ വന്നാല്‍ ആളുകള്‍ മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കുന്ന അവസ്ഥയുണ്ടാകും. ഇത് കണ്ണൂരിന് കനത്ത തിരിച്ചടിയാവും.

സ്റ്റാളുകളില്‍ ജോലി ലഭിക്കുന്നതിന് വന്‍ രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്നാണ് വന്‍കിട സ്ഥാപനങ്ങള്‍ സ്റ്റാളുകള്‍ ആരംഭിക്കാന്‍ വൈകുന്നത് എന്നും ആരോപണമുണ്ട്. കണ്ണൂരില്‍ വിമാനമിറങ്ങയ യാത്രക്കാര്‍ പലരും നിരാശരായി. വിമാനമിറങ്ങിയ തങ്ങളെ പുറത്ത് സ്വീകരിക്കാന്‍ വന്ന ‘ചങ്ക് ബ്രോ’ കള്‍ക്ക് ഒരു സ്‌കോച്ച് വാങ്ങാന്‍ പറ്റാത്ത വിഷമത്തിലാണ് ചിലര്‍, മറ്റു ചിലര്‍ വിദേശ വിമാനത്താവളത്തില്‍ നിന്നും കുട്ടികള്‍ക്കും മറ്റും ചോക്കളലേറ്റ്സ് പോലും വാങ്ങാതെ എല്ലാം കണ്ണൂരില്‍ എയര്‍പ്പോര്‍ട്ടില്‍ നിന്ന് എന്ന് കണക്കുകൂട്ടിയവര്‍ക്കും സങ്കടമായി. വേണ്ടപ്പെട്ടവര്‍ക്ക് സ്വകാര്യമായി നല്‍കാന്‍ ഫോറില്‍ പെര്‍ഫ്യൂംസ് കണ്ണൂര്‍ ഡ്യൂട്ടിഫ്രീയില്‍ നിന്ന് വാങ്ങാം എന്ന് പ്രതീച്ചവര്‍ക്ക് വന്‍ നിരാശ.

കാത്തിരിപ്പ് ഏരിയയില്‍ ഒരു കോഫി ഷോപ്പു പോലും ഇല്ലാത്തത് പല യാത്രികരെയും നിരാശരാക്കി. അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ അവരുടെ സ്ഥാപനങ്ങളില്‍ രാഷ്ട്രീയ സ്വാധീനം ഉള്ളവരെ നിയമിക്കാന്‍ താത്പര്യപ്പെടുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. നേതാക്കള്‍ ശുപാര്‍ശ ചെയ്ത ചില ഉദ്യോഗാര്‍ത്ഥികള്‍ പല ക്രിമിനല്‍ കേസിലെ പ്രതികള്‍ ഉണ്ടന്നാണ് സൂചന. കോമേഴ്സ്യല്‍ സ്ഥലങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ട് കഴിഞ്ഞിട്ട് ഏകദേശം ആറ് മാസം കഴിഞ്ഞു. രാഷ്ട്രീയ ഇടപെടല്‍ മൂര്‍ച്ഛിച്ചതോടെ ദുബായ് ആസ്ഥാനമായ ഫ്‌ളമിംഗോ ഇന്റര്‍നാഷണല്‍ കമ്പനി കരാറില്‍ നിന്നു പിന്മാറിയേക്കുമെന്ന് സൂചനയുണ്ട്. ഇരുപതോളം രാജ്യങ്ങളില്‍ആയി 250 ല്‍ അധികം എയര്‍പ്പോര്‍ട്ട് ഡ്യൂട്ടിഫ്രീ കൈകാര്യം ചെയ്യുന്ന കമ്പനിയാണ് ഫ്ളമിഗോ ഇന്റര്‍നാഷണല്‍.

ഉദ്ഘാടനം പുരോഗമിക്കുമ്പോള്‍ എയര്‍പോര്‍ട്ടിലെ എസ്‌കലേറ്ററും ലിഫ്റ്റും പണിമുടക്കിയതും കല്ലുകടിയായി. പല ആളുകള്‍ക്കും ഇതുമൂലം ഏറെ ബുദ്ധിമുട്ടുണ്ടായി. ശരിയായ രീതിയില്‍ കാര്യക്ഷമമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ചയാണ് ഇതിന് കാരണം. രാവിലെ പ്രവര്‍ത്തിച്ചിരുന്ന എസ്‌കലേറ്റര്‍ 12 മണിയോടെ പ്രവര്‍ത്തനം നിര്‍ത്തിയത് ഏറെ യാത്രാക്ലേശം സൃഷ്ടിച്ചു.ഇന്നലെയാണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് ആദ്യവിമാനം ഫ്ളാഗ് ഓഫ് ചെയ്തു നാടിന് സമര്‍പ്പിച്ചത്. . കണ്ണൂരില്‍ നിന്ന് പറന്നുയര്‍ന്ന അബുദബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസിന്റെ ആദ്യ യാത്രയില്‍ 180 പേരാണ് യാത്ര തിരിച്ചത്. അവിടെ നിന്നും വിമാനവുമെത്തി. ഇതോടെയാണ് പരാതികളുടെ പ്രവാഹവും തുടങ്ങിയത്.

വിമാനത്താവളത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ അടിച്ചെടുക്കുന്ന പ്രസംഗമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണക്കറ്റു പരിഹസിക്കുകയും ചെയ്തു. ഉമ്മന്‍ചാണ്ടി ഉരുളയ്ക്ക് ഉപ്പേരി പോലെ തിരിച്ചടിയ്ക്കുകയും ചെയ്തു.കണ്ണൂര്‍ വിമാനത്താവളം 2017-ല്‍ ഉദ്ഘാടനം ചെയ്യാനായി സമയബന്ധിതമായി പ്രവര്‍ത്തിച്ചെങ്കിലും സിപിഎം. ഭരിച്ചിരുന്ന പഞ്ചായത്തില്‍നിന്നുണ്ടായ നിസ്സഹകരണം പ്രവര്‍ത്തനങ്ങള്‍ വൈകിപ്പിച്ചെന്ന് മുന്മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിമാനത്താവളനിര്‍മ്മാണം വൈകിയതിനുപിന്നില്‍ യു.ഡി.എഫ്. സര്‍ക്കാരാണെന്ന തരത്തില്‍ ഉദ്ഘാടനവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിച്ചതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തിലും രാഷ്ട്രീയപ്പോര് മുറുകുകയാണ്.വരും ദിവസങ്ങളില്‍ വിഷയം കൂടുതല്‍ രൂക്ഷമാവുമെന്നുറപ്പാണ്.

Related posts