ആ വാര്‍ത്ത സത്യമല്ല ! മലയാളത്തില്‍ ഇനി പാടില്ല എന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് വിജയ് യേശുദാസ്; ഗായകന്‍ തുറന്നു പറയുന്നതിങ്ങനെ…

തെന്നിന്ത്യന്‍ സിനിമയിലെ തിരക്കുള്ള ഗായകനായ വിജയ് യേശുദാസ് ഇനി മലയാള സിനിമയില്‍ പാടില്ലെന്ന് പറഞ്ഞുവെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്ത മലയാളികളെയാകെ ഞെട്ടിച്ചിരുന്നു. മലയാള സിനിമയില്‍ നിന്നുള്ള അവഗണനയില്‍ മനംമടുത്താണ് മലയാളത്തില്‍ പാടുന്നത് അവസാനിപ്പിക്കുന്നതെന്ന് വിജയ് വ്യക്തമാക്കിയതായാണ് വാര്‍ത്തകള്‍ വന്നത്. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ഗായകന്‍ ഇങ്ങനെ പറഞ്ഞതായുള്ള വാര്‍ത്തകള്‍ വന്നത്. എന്നാല്‍ വാര്‍ത്ത വളച്ചൊടിച്ചതാണെന്നു തുറന്നു പറയുകയാണ് ഗായകന്‍ ഇപ്പോള്‍. പ്രതിഫല കാര്യത്തിലുള്ള വിയോജിപ്പ് രേഖപ്പെടുത്താനാണ് താന്‍ ശ്രമിച്ചത്. മ്യൂസിക് ഇന്‍ഡസ്ട്രിയിലുള്ളവര്‍ക്ക് പ്രതിഫലം കുറച്ചുനല്‍കുന്ന രീതിയാണ് മലയാള സിനിമയിലുള്ളത്. സമത്വം എന്നൊന്ന് ഇവിടെയില്ല. താന്‍ ജോലിക്കുള്ള പ്രതിഫലം മാത്രമെ ആവശ്യപ്പെടുന്നുള്ളു. ചില സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച ഗായകരും, അത് ചിട്ടപ്പെടുത്തിയ സംഗീത സംവിധായകരുമൊക്കെ ഇപ്പോള്‍ വളരെയധികം കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. തട്ടുകടകളുടെ പിന്നില്‍ താമസിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. കുറച്ചുകൂടി മെച്ചപ്പെട്ട സാഹചര്യം മ്യൂസിക് ഇന്‍ഡസ്ട്രിയിലുള്ളവര്‍ അര്‍ഹിക്കുന്നുണ്ട്, വിജയ് പറയുന്നു.…

Read More

അമ്പലപ്പുഴ പാല്‍പായസത്തിന്റെ പേര് മാറ്റിയത് എകെജിയുടെ സ്മരണയ്ക്ക് ! എരുമേലിയിലോ പമ്പയിലോ പിണറായിയുടെ ഒരു പ്രതിമ കൂടി സ്ഥാപിക്കണമെന്ന് എം.എം ഹസന്‍; ‘ഗോപാല കഷായ’ത്തിന്റെ പേരില്‍ വിവാദം കൊഴുക്കുന്നു…

പ്രസിദ്ധമായ അമ്പലപ്പുഴ പാല്‍പായസിന്റെ പേര് മാറ്റാനുള്ള തീരുമാനത്തിനെതിരേ വന്‍ പ്രതിഷേധമുയരുന്നു. ഒരു ബേക്കറി അമ്പലപ്പുഴ പാല്‍പായസം എന്ന പേരില്‍ പാല്‍പ്പായസം വിറ്റതിനെത്തുടര്‍ന്നായിരുന്നു തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പായസത്തിന്റെ പേര് ‘ഗോപാല കഷായം’ എന്നാക്കി പേറ്റന്റ് നേടാനുള്ള ശ്രമം. ആചാരപരമായി ഗോപാലകഷായം എന്നാണ് മുമ്പ് അമ്പലപ്പുഴ പാല്‍പ്പായസം അറിയപ്പെട്ടിരുന്നത്. ഗോപാലകഷായം എന്ന ലേബല്‍ കൂടി ഉള്‍പ്പെടുത്തിയായിരിക്കും ഇനി ഈ പ്രസാദം നല്‍കുകയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞിരുന്നു.അമ്പലപ്പുഴ പാല്‍പ്പായസം, തിരുവാര്‍പ്പ് ഉഷപ്പായസം, കൊട്ടാരക്കര ഉണ്ണിയപ്പം, ശബരിമല അപ്പം, അരവണ എന്നിവയ്ക്ക് പേറ്റന്റ് എടുക്കുമെന്നും എ.പത്മകുമാര്‍ പറഞ്ഞിരുന്നു. ഈ പേര് മറ്റാരും ഉപയോഗിക്കരുതെന്നും വ്യവസ്ഥ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ പേരുമാറ്റാനുള്ള തീരുമാനത്തിനെതിരേ വ്യാപകമായ പ്രതിഷേധമാണുയര്‍ന്നത്. കോണ്‍ഗ്രസ് നേതാവ് എം എം ഹസന്‍ അടക്കമുള്ള നേതാക്കള്‍ പേരു മാറ്റലിനെതിരേ ശക്തമായി പ്രതികരിച്ചു. ഗോപാല കഷായം എന്ന് പേര്…

Read More

ജാതിസ്പര്‍ദ്ധയുണ്ടാക്കുന്നുവെന്ന് പരാതി; സംവിധായകന്‍ പാ രഞ്ജിത്ത് കുരുക്കില്‍;പരാതി കൊടുത്തത് ഹിന്ദു മക്കള്‍ കക്ഷി…

ജാതിസ്പര്‍ദ്ധയുണ്ടാക്കിയെന്ന പരാതിയില്‍ സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ പോലീസ് കേസെടുത്തു. ഹിന്ദു മക്കള്‍ കക്ഷി നേതാവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. രാജരാജ ചോളന്‍ ഒന്നാമനെതിരെയുള്ള പരാമര്‍ശമാണ് പാ രഞ്ജിത്തിന് വിനയായത്. രാജരാജചോളന്റെ കാലത്ത് ദളിതരുടെ ഭൂമി പിടിച്ചെടുത്തെന്നും ദളിത് വിഭാഗങ്ങളെ അടിച്ചമര്‍ത്തിയെന്നുമായിരുന്നു പാ രഞ്ജിത് പറഞ്ഞത്. കുംഭകോണത്തിനു സമീപം തിരുപ്പനന്തലില്‍ ദളിത് സംഘടനയായ നീല പുഗല്‍ ഇയക്കം സ്ഥാപക നേതാവ് ഉമര്‍ ഫാറൂഖിന്റെ ചരമ വാര്‍ഷിക ചടങ്ങില്‍ സംസാരിക്കുമ്പോള്‍ നടത്തിയ പ്രസംഗത്തിലായിരുന്നു പാ രഞ്ജിത്ത് ഇക്കാര്യം പറഞ്ഞത്. ഹിന്ദു മക്കള്‍ തഞ്ചാവൂര്‍ മുന്‍ സെക്രട്ടറി ബാല പാ രഞ്ജിത്തിനെതിരെ പരാതി നല്‍കുകയായിരുന്നു. കലാപമുണ്ടാക്കാനുള്ള ശ്രമം, രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത വളര്‍ത്തുക തുടങ്ങിയവയ്‌ക്കെതിരെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പാ രഞ്ജിത്തിനെതിരെ കേസ് എടുത്തിരിക്കുന്നത്.

Read More

നിനക്ക് ഇനിയും മതിയായില്ല അല്ലേ ! ബൈക്കുകാരനെ തട്ടിയിടുക മാത്രമല്ല ചീത്തവിളിക്കുകയും ചെയ്തു; കുതിച്ചു പാഞ്ഞ ബസിനെ ചേസ് ചെയ്ത് ചില്ലെറിഞ്ഞ് പൊട്ടിച്ച് നാട്ടുകാര്‍; വീണ്ടും വില്ലത്തരം കാട്ടിയ ‘കല്ലട ബസി’നെ കൈകാര്യം ചെയ്ത് നാട്ടുകാര്‍…

വിവാദങ്ങള്‍ പുത്തരിയല്ലാത്ത കല്ലട ബസ് വീണ്ടും വിവാദത്തില്‍. ബൈക്ക് യാത്രികനെ തട്ടിയിട്ട ശേഷം അസഭ്യം പറയുകയും ശേഷം കുതിച്ചു പായുകയും ചെയ്ത ബസിന്റെ ചില്ല് ഒടുവില്‍ നാട്ടുകാര്‍ എറിഞ്ഞുടയ്ക്കുകയായിരുന്നു. ദേശീയപാതയില്‍ കൊല്ലൂര്‍വിള പള്ളിമുക്കിനടുത്ത് ചൊവ്വാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. പള്ളിമുക്ക് പെട്രോള്‍ പമ്പിന് സമീപം ബൈക്കില്‍ ഉരസിയ ബസ് നിര്‍ത്താതെ പോയതാണ് സംഭവങ്ങള്‍ക്ക് തുടക്കം. ബൈക്ക് യാത്രക്കാരെ ബസ് ജീവനക്കാര്‍ അസഭ്യം പറഞ്ഞശേഷം ബസ് വിട്ടുപോയതായി പൊലീസ് പറഞ്ഞു. ഇതിലൊരു ബൈക്ക് ബസ് തട്ടിയിട്ടതോടെ പിന്‍തുടര്‍ന്ന നാട്ടുകാര്‍ ബസിനു നേരേ കല്ലെറിഞ്ഞു. ബസിന്റെ മുന്‍ഭാഗത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നു. പൊലീസ് സ്ഥലത്തുനിന്ന് ഒരു യുവാവിനെ കസ്റ്റഡിയിലെടുത്തു. അപകടം നടന്നയുടന്‍ ബസ് ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. ബസിലുണ്ടായിരുന്ന റിസര്‍വ് ഡ്രൈവറെക്കൊണ്ടാണ് ബസ് നടുറോഡില്‍നിന്നു മാറ്റിയത്. നേരത്തെ യാത്രക്കാരെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് കല്ലട ബസ് വിവാദത്തില്‍പ്പെട്ടിരുന്നു. നിരവധി നിയമനടപടികളാണ് കല്ലട ട്രാവല്‍സിന്…

Read More

ആദ്യ ദിവസം തന്നെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നു ‘സാധനം’ വാങ്ങാമെന്നു വിചാരിച്ചവര്‍ക്ക് നിരാശ ! സ്റ്റാളുകളില്‍ ജോലി ലഭിക്കുന്നതിനായി സിപിഎം പ്രവര്‍ത്തകരുടെ തിക്കിത്തിരക്കെന്ന് അരോപണം; കണ്ണൂരില്‍ വിമാനത്തിനൊപ്പം വിവാദവും ഉയര്‍ന്നു പൊങ്ങുന്നു…

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം പൊടിപൊടിച്ചെങ്കിലും അടിസ്ഥാന സൗകര്യത്തിന്റെ അപര്യാപ്ത വിമാനത്താവളത്തിന്റെ തിളക്കം കുറയ്ക്കുകയാണ്. ഔദ്യോഗിക ഉദ്ഘാടന ദിവസം തന്നെ കണ്ണൂരില്‍ നിന്ന് പരാതികളാണ് ഉയരുന്നത്. രാഷ്ട്രീയ ഇടപെടലിന്റെ ആധിക്യത്തിനെയാണ് എല്ലാവരും കുറ്റം പറയുന്നത്. വിമാനത്താവളത്തില്‍ ഡൂട്ടി ഫ്രീ ഷോപ്പും ചോക്കലേറ്റ്സ് ,കോഫി ഷോപ്പുകളും പെര്‍ഫ്യൂംസ് സ്റ്റാളുകളുമില്ലാത്തതാണ് ആദ്യമായി ഉയരുന്ന വിവാദത്തിന് കാരണം. രാഷ്ട്രീയക്കാരുടെ പ്രതിനിധികളെ തന്നെ കടകളില്‍ ജോലിക്കെടുക്കണമെന്ന പിടിവാശി ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നതാണ് ഇതിന് കാരണം. കൂട്ടുകാര്‍ക്ക് മദ്യവും വീട്ടുകാര്‍ക്ക് ഭക്ഷണവസ്തുക്കളും ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്നു വാങ്ങാമെന്നു വിചാരിച്ച് പറന്നിറങ്ങിയവര്‍ക്ക് കടുത്ത നിരാശയായിരുന്നു ഫലം. ലോക പ്രശസ്ത കമ്പനികള്‍ ആണ് കിയാലിലെ കോമേര്‍സ്യല്‍ സ്ഥലവും ഡ്യൂട്ടിഫ്രീ സ്ഥലവും ലേലത്തില്‍ കൈക്കലാക്കിയതങ്കിലും ഒരു സ്ഥാപനവും തുടങ്ങിയട്ടില്ല എന്ന് മാത്രമല്ല എപ്പോള്‍ തുടങ്ങുമെന്ന് ഒരു സൂചന പോലുമില്ല. ഇത് പ്രതിസന്ധിയിലേക്ക് കാര്യങ്ങളെത്തിക്കും. വിമാനത്താവളത്തില്‍ വരുന്നവര്‍ ഡ്യൂട്ടി…

Read More

‘പൃഥിരാജിന്റെ വിമാനം’ യുദ്ധത്തിനു കാരണമാകുമോ ? ക്രിസ്മസിന് സൗജന്യമായി പ്രദര്‍ശിപ്പിച്ചതിനെതിരേ പ്രതിഷേധമുയര്‍ത്തി ഒരുകൂട്ടം സിനിമാപ്രവര്‍ത്തകര്‍

കൊച്ചി: വിവാദങ്ങള്‍ക്കു പഞ്ഞമില്ലാത്ത മലയാള സിനിമയില്‍ പുതിയ വിവാദമുയര്‍ത്തി പൃഥിരാജ് നായകനായ ‘ വിമാനം’. ക്രിസ്മസ് ദിനത്തില്‍ ചിത്രം സൗജന്യമായി പ്രദര്‍ശിപ്പിച്ച നടപടിക്കെതിരേയാണ് ഒരു കൂട്ടം സിനിമാപ്രവര്‍ത്തകര്‍ രംഗത്തു വന്നത്.തൊടുപുഴ സ്വദേശി സജി തോമസ് എന്ന ഭിന്നശേഷിക്കാരന്‍ സ്വന്തമായി വിമാനം നിര്‍മിച്ച് പറത്തിയതാണു വിമാനം സിനിമയുടെ പ്രമേയം. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച സിനിമ സംവിധാനം ചെയ്തത് പ്രദീപ് എം. നായരാണ്. ചിത്രത്തിന്റെ ഒരു ഷോയെങ്കിലും തൊടുപുഴക്കാര്‍ക്കായി സൗജന്യമായി പ്രദര്‍ശിപ്പിക്കണമെന്ന സജിയുടെ ആവശ്യത്തെത്തുടര്‍ന്നാണ് കേരളത്തിലെ മുഴുവന്‍ തീയറ്ററുകളിലും ക്രിസ്മസ് ദിനത്തിലെ രണ്ടു ഷോ സൗജന്യമായി പ്രദര്‍ശിപ്പിക്കാന്‍ നിര്‍മാതാവ് തീരുമാനിച്ചതെന്നു പ്രദീപ് പറഞ്ഞു. സിനിമയുടെ തൊട്ടടുത്ത രണ്ടു പ്രദര്‍ശനങ്ങളുടെ വരുമാനം സജിക്കു നല്‍കാനുമായിരുന്നു തീരുമാനം. എന്നാല്‍ മലയാള സിനിമ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയുള്ള സൗജന്യപ്രദര്‍ശനത്തെ എതിര്‍ത്ത് ചിലനിര്‍മാതാക്കളും വിതരണക്കാരും രംഗത്തു വന്നതോടെയാണ് സിനിമയെ ചൊല്ലി പുതിയ വിവാദമുയരുന്നത്. മലയാളസിനിമയുടെ ചരിത്രത്തിലാദ്യമായിട്ടാണ്…

Read More

അഭിമുഖം നീണ്ടു നിന്നത് മൂന്നു മിനിറ്റ് മാത്രം ; ആകെ ചോദിച്ചത് ഒരേ ഒരു ചോദ്യവും; ഉയര്‍ന്ന യോഗ്യതകള്‍ ഉള്ള ജാസ്മിനെ ഒഴിവാക്കി കൊടും ക്രിമിനലായ പാര്‍ട്ടി നേതാവിനെ ബാലാവകാശ കമ്മീഷനില്‍ തിരുകി കയറ്റിയത് ഇങ്ങനെ…

തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ അംഗങ്ങളെ നിയമിച്ചതില്‍ വകുപ്പ് മന്ത്രി കെകെ ഷൈലജ സ്വജനപക്ഷപാതം നടത്തിയെന്ന് കോടതി തന്നെ കണ്ടെത്തിയിരുന്നു. കോട്ടയം സ്വദേശി ജാസ്മിന്‍ അലക്്‌സ് നിയമ നടപടികളുമായി മുന്നോട്ടു പോയതോടെയാണ് സംഭവം വിവാദമായത്. അഭിമുഖത്തില്‍ ഉയര്‍ന്ന യോഗ്യതയുണ്ടായിട്ടും 300ല്‍ 75 മാര്‍ക്കില്‍ അവരെ ഒതുക്കുകയാണ് മന്ത്രിയും പിണിയാളുകളും ചെയ്തത്. മന്ത്രി ഉള്‍പ്പെട്ട അഭിമുഖം നടത്തുന്ന ബോര്‍ഡ് പക്ഷേ വെറും മൂന്ന് മിനിറ്റില്‍ താഴെ മാത്രമാണ് ജാസ്മിനോട് സംസാരിച്ചത്. ചോദിച്ചതാകട്ടെ വെറും ഒരു ചോദ്യവും. വയനാട് ജില്ലാ ബാലാവകാശ കമ്മിറ്റി അംഗത്തിനെതിരെ ക്രിമിനല്‍ കേസുകളുമുണ്ടായിരുന്നു ഇത് പോലും പരിഗണിക്കാതെ ഇയാളെ നിയമിക്കുകയും ചെയ്തിരുന്നു. കൃത്യമായ രീതിയില്‍ അപേക്ഷിച്ചിട്ടും ഒരു മറുപടിയും ഇല്ലാതിരുന്നപ്പോഴാണ് ജാസ്മിന്‍ കോടതിയെ സമീപിച്ചത്. പിന്നീട് അപേക്ഷ അയച്ചതിന്റെ അഭിമുഖത്തിന് ക്ഷണിച്ചപ്പോള്‍ തന്നെ പരാതി കൊടുത്തതിന്റെ നീരസം ബോര്‍ഡ് അംഗങ്ങളുടെ മുഖത്ത് വ്യക്തമായിരുന്നുവെന്നും ജാസ്മിന്‍ പറയുന്നു. ആദ്യത്തെ…

Read More