2000 രൂ​പയുടെ കു​ക്ക​ർ വാ​ങ്ങിയപ്പോൾ ആഡംബരകാർ സമ്മാനം! യുവാവിനെ കബളിപ്പിച്ച് കൊണ്ടുപോയത് 31,700 രൂപ

കോ​ട്ട​യം: ഓ​ണ്‍​ലൈ​നി​ൽ കു​ക്ക​ർ വാ​ങ്ങി​യ ആ​ൾ​ക്ക് മ​ഹീ​ന്ദ്ര ക​ന്പ​നി​യു​ടെ 16 ല​ക്ഷ​ത്തി​ന്‍റെ വാ​ഹ​നം സ​മ്മാ​നം ല​ഭി​ച്ചെ​ന്നു പ​റ​ഞ്ഞ് ക​ബ​ളി​പ്പി​ച്ച് 31,700 രൂ​പ ത​ട്ടി​യെ​ന്നു പ​രാ​തി. ഓ​ണ്‍​ലൈ​നി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​ർ അ​റി​ഞ്ഞി​രി​ക്കേ​ണ്ട ഏ​റ്റ​വും പു​തി​യ ത​ട്ടി​പ്പാ​ണി​തെ​ന്നു ക​രു​തു​ന്നു. നി​ല​യ്ക്ക​ൽ സ്വ​ദേ​ശി ര​തീ​ഷ് എ​ന്ന​യാ​ളെ​യാ​ണ് ആ​രോ ക​ബ​ളി​പ്പി​ച്ച​ത്. ക​റു​ക​ച്ചാ​ൽ പോ​ലീ​സി​ൽ ന​ല്കി​യ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ര​തീ​ഷ് ഓ​ണ്‍ ലൈ​നി​ൽ 2000 രൂ​പ വി​ല​യു​ള്ള കു​ക്ക​ർ വാ​ങ്ങി. ഇ​തി​നു ശേ​ഷം ഒ​രാ​ൾ ര​തീ​ഷി​ന്‍റെ ഫോ​ണി​ലേ​ക്ക് വി​ളി​ച്ച് കു​ക്ക​ർ വാ​ങ്ങി​യ​തി​ന് എ​ക്സ്‌യുവി 500 എ​ന്ന വാ​ഹ​നം സ​മ്മാ​ന​മാ​യി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​റി​യി​ച്ചു. വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ, ഇ​ൻ​ഷ്വ​റ​ൻ​സ് എ​ന്നി​വ​യ്ക്കാ​യി 31,700 രൂ​പ അ​ട​യ്ക്ക​ണ​മെ​ന്നും വി​ശ്വ​സി​പ്പി​ച്ചു. ”

പ​ല ത​വ​ണ​യാ​യി തു​ക അ​ട​ച്ചു. വി​ളി​ച്ച​യാ​ൾ പ​റ​ഞ്ഞ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് തു​ക നി​ക്ഷേ​പി​ച്ച​ത്. ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും വ​ണ്ടി കി​ട്ടാ​താ​യ​പ്പോ​ൾ മു​ൻ​പ് വി​ളി​ച്ച ന​ന്പ​രി​ലേ​ക്ക് വി​ളി​ച്ച​പ്പോ​ൾ ന​ന്പ​ർ നി​ല​വി​ലി​ല്ല എ​ന്ന അ​റി​യി​പ്പാ​ണ് ല​ഭി​ച്ച​ത്. അ​പ്പോ​ഴാ​ണ് താ​ൻ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​താ​യി രീ​തീ​ഷി​ന് മ​ന​സി​ലാ​യ​ത്. ഇ​തോ​ടെ​യാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യ​ത്.

Related posts