കനത്തമഴയില്‍ റോഡില്‍ രൂപപ്പെട്ടത് അഗാധ ഗര്‍ത്തം ! കുഴിയിലേക്ക് വീണ കാറില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട് പോലീസുകാരന്‍;വീഡിയോ കാണാം…

കനത്ത മഴയില്‍ റോഡില്‍ രൂപപ്പെട്ട അഗാധഗര്‍ത്തത്തില്‍ വീണ കാറില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് പോലീസുകാരന്‍.

കനത്തമഴയെ തുടര്‍ന്ന് റോഡില്‍ രൂപപ്പെട്ട ഗര്‍ത്തത്തില്‍ വീണ കാറില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഡല്‍ഹി ദ്വാരകയിലാണ് സംഭവം. കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ കനത്തമഴയാണ് അനുഭവപ്പെട്ടത്. റോഡുകളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്.

അതിനിടെയാണ് വൈറ്റ് എസ്‌യുവി കാറില്‍ വന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അപകടത്തില്‍പ്പെട്ടത്. റോഡിന്റെ മധ്യത്തില്‍ രൂപപ്പെട്ട ഗര്‍ത്തത്തിലാണ് കാര്‍ വീണത്. കാര്‍ പൂര്‍ണമായും കുഴിയിലാവുകയും ചെയ്തു.

കാറിന്റെ ബോണറ്റ് ഉള്‍പ്പെടുന്ന മുന്‍ഭാഗമാണ് ആദ്യം കുഴിയിലേക്ക് വീണത്. ഉടന്‍ തന്നെ കാറില്‍ നിന്ന് പുറത്ത് കടന്ന പൊലീസ് കോണ്‍സ്റ്റബിള്‍ അശ്വിനി പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു. കാര്‍ പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് മുകളിലേക്ക് ഉയര്‍ത്തി.

ഗര്‍ത്തം രൂപപ്പെട്ട ഭാഗത്തിന് ചുറ്റും കല്ലുകള്‍ കൂട്ടിവച്ച് അപകട സൂചന നല്‍കിയിരിക്കുകയാണ് നാട്ടുകാര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 70 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. ഗുരുഗ്രാമില്‍ മാത്രം 40 മില്ലിമീറ്റര്‍ മഴയാണ് പെയ്തിറങ്ങിയത്.

Related posts

Leave a Comment