കോട്ടയം മെഡിക്കൽ കോളജിൽ കൊറോണ സ്ഥിരീകരിച്ച നാലുപേരുടെയും ആരോഗ്യനില മെച്ചപ്പെടുന്നു


ഗാ​ന്ധി​ന​ഗ​ർ: കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച നാ​ലുപേ​രു​ടെയും ആ​രോ​ഗ്യ​നി​ല കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ടു. റാ​ന്നി ഐ​ത്ത​ല സ്വ​ദേ​ശി​ക​ളാ​യ വ​യോ​ധി​ക​രാ​യ ദ​ന്പ​തി​ക​ളും ഇ​വ​രു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ളാ​യ തി​രു​വാ​ർ​പ്പ് ചെ​ങ്ങ​ളം സ്വ​ദേ​ശി​ക​ളാ​യ യു​വ​ദ​ന്പ​തി​ക​ൾ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചികിത്സയിൽ കഴിയുന്നത്.

യു​വ​ദ​ന്പ​തി​ക​ളു​ടെ നാ​ല​ര​ വ​യ​സു​ള്ള മ​ക​ൾ​ക്ക് രോ​ഗം ബാ​ധി​ച്ചി​ല്ല. ഇ​തി​നി​ട​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ചെ​ങ്ങ​ള​ത്തുനിന്ന് ഒ​രു വ​യ​സു​ള്ള കു​ട്ടി​യേയും, റാ​ന്നി പ​ഴ​വ​ങ്ങാ​ടി​യി​ൽ​നി​ന്ന് 36 വ​യ​സു​ള്ള യു​വ​തി​യേയും ഐ​സ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​വ​രു​ടെ ര​ക്ത, സ്ര​വ സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം 48 മ​ണി​ക്കൂ​റി​ന​കം ല​ഭി​ക്കും. ഇ​ന്ന​ലെ ര​ണ്ടുപേ​ർ കൂ​ടി ഐ​സ​ലേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ എ​ത്തി​യ​തോ​ടെ ഇ​വി​ടെ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം പ​തി​നൊ​ന്നാ​യി.

രോ​ഗ​ല​ക്ഷ​ണ​വു​മാ​യി നി​രീ​ക്ഷ​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രുന്ന ര​ണ്ടുപേ​രെ ശ​നി​യാ​ഴ്ച ഡി​സ്ചാ​ർ​ജ് ചെ​യ്തി​രുന്നു. രോ​ഗം പൂ​ർ​ണ​മാ​യും മാ​റി​യാ​ലും ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള 28 ദി​വ​സം ക​ഴി​ഞ്ഞെ​ങ്കി​ൽ മാ​ത്ര​മേ ഇ​വ​ർ​ക്ക് മ​റ്റു​ള്ള​വ​രു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്താ​ൻ ക​ഴി​യൂ.

Related posts

Leave a Comment