‘ഒരിക്കലും ചെയ്യരുതേ’ ; ഉപയോഗിച്ച മാസ്കുകൾ മെഡിക്കൽ കോളജ് ബസ്‌‌സ്റ്റാൻഡിലും പരിസരത്തും ഉപേക്ഷിക്കുന്നു

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തും സ​മീ​പ​ത്തെ റോ​ഡു​വ​ക്കി​ലും ഉ​പ​യോ​ഗി​ച്ച മാ​സ്ക​ക​ൾ വ​ലി​ച്ചെ​റി​യു​ന്ന​താ​യി ആ​ക്ഷേ​പം.

ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ മാ​സ്കു​ക​ളാ​ണ് ബ​സ് സ്റ്റാ​ൻ​ഡിനു​ള്ളി​ലും മെ​ഡി​ക്ക​ൽ കോ​ള​ജ് ചു​ങ്കം റോ​ഡി​ലും, മെ​ഡി​ക്ക​ൽ കോ​ള​ജ് ഗാ​ന്ധി​ന​ഗ​ർ, ഏ​റ്റു​മാ​നൂ​ർ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലുമാ​യി കി​ട​ക്കു​ന്ന​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന രോ​ഗി​ക​ളും, ഇ​വ​രോ​ടൊ​പ്പം എ​ത്തു​ന്ന​വ​രും, അ​ല്ലാ​ത്ത​വ​രും മാ​സ്ക് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.
കൊ​റോ​ണ രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു എ​ന്ന​റി​ഞ്ഞ​തു മു​ത​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന മ​റ്റു​ള്ള​വ​രും യാ​ത്ര​ക്കാ​രും മാ​സ്ക് ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്.

ബ​സ് സ്റ്റാ​റ്റാ​ൻഡിൽ വ​ന്നി​റ​ങ്ങു​ന്പോ​ൾ മാ​സ്ക് ധ​രി​ച്ചെ​ത്തു​ന്ന​വ​ർ, തി​രി​കെ​പ്പോ​കു​ന്പോ​ൾ ഉ​പ​യോ​ഗി​ച്ച മാ​സ്ക് സ്റ്റാ​ൻ​ഡി​ലോ പ​രി​സ​ര​ത്തെ റോ​ഡു​ക​ളി​ലോ വ​ലി​ച്ചെ​റി​യു​ക​യാ​ണ്.

മാ​സ്ക് ഉ​പ​യോ​ഗി​ച്ച് ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​ർ ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ലോ, പ​രി​സ​ര​ത്തെ റോ​ഡു​ക​ളി​ലോ വ​ലി​ച്ചെ​റി​യാ​തെ ഉ​പ​യോ​ഗ​ശേ​ഷം വീ​ടു​ക​ളി​ൽ കൊ​ണ്ടു​പോ​യി ക​ത്തി​ച്ചു ക​ള​യ​ണ​മെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

Related posts

Leave a Comment