കൈയൊഴിഞ്ഞ് മാറി നിൽക്കാനാവില്ല;കെ.​എ​സ്.​ആ​ര്‍.​ടി.​സി യും ​കൊ​റോ​ണ​യ്ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍; നെയ്യാറ്റിൻകര ഡിപ്പോയുടെ പോരാട്ടം ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം (നെ​യ്യാ​റ്റി​ന്‍​ക​ര): തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളജ്, ജ​ന​റ​ല്‍ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലേ​യ്ക്ക് ദി​വ​സ​വും ര​ണ്ടു അ​വ​ശ്യ​സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തി കെ.​എ​സ്.​ആ​ര്‍.​ടി.​സി നെ​യ്യാ​റ്റി​ന്‍​ക​ര ഡി​പ്പോ​യും കൊ​റോ​ണ​യ്ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ പ​ങ്കാ​ളി​ത്തം വ​ഹി​ക്കു​ന്നു.

ദി​വ​സ​വും രാ​വി​ലെ 6.45 നും ​ഏ​ഴി​നു​മാ​ണ് നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ നി​ന്നും യ​ഥാ​ക്ര​മം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ്, ജ​ന​റ​ല്‍ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലേ​യ്ക്ക് ഓ​രോ ബസു​ക​ള്‍ വീ​തം സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്.

നെ​യ്യാ​റ്റി​ന്‍​ക​ര ഭാ​ഗ​ത്തു​നി​ന്നു​ള്ള ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​മാ​യി​ട്ടാ​ണ് ഈ ​ബ​സു​ക​ളു​ടെ സൗ​ജ​ന്യ സ​ര്‍​വീ​സ്. തി​രി​കെ രാ​വി​ലെ എ​ട്ട​ര​യോ​ടെ ഈ ​ആ​ശു​പ​ത്രി​ക​ളി​ലെ നൈ​റ്റ് ഷി​ഫ്റ്റ് പൂ​ര്‍​ത്തി​യാ​ക്കി ഡ്യൂ​ട്ടി ക​ഴി​ഞ്ഞി​റ​ങ്ങു​ന്ന ജീ​വ​ന​ക്കാ​രു​മാ​യി ര​ണ്ടു ബ​സു​ക​ളും തി​രി​കെ ഡി​പ്പോ​യി​ലെ​ത്തി​ച്ചേ​രും.

പി​ന്നീ​ട് വൈ​കു​ന്നേ​രം മൂ​ന്നി​ന് വീ​ണ്ടും ഇ​തേ ബസു​ക​ള്‍ ഈ ​ആ​ശു​പ​ത്രി​ക​ളി​ലേ​യ്ക്ക് ജീ​വ​ന​ക്കാ​രെ കൊ​ണ്ടു​പോ​വു​ക​യും അ​വി​ടു​ന്ന് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ​വ​രു​മാ​യി മ​ട​ങ്ങി​യെ​ത്തു​ക​യും ചെ​യ്യും.

രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മു​ള്ള സ​ര്‍​വീ​സു​ക​ള്‍ ഓ​രോ ദി​വ​സ​വും ഓ​രോ ഡ്രൈ​വ​റു​ടെ ഡ്യൂ​ട്ടി​യാ​ണ്. ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​മാ​യാ​ണ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ബ​സു​ക​ളി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​ത്.

Related posts

Leave a Comment