റാ​ൻ​ഡം പ​രി​ശോ​ധ​ന​; മാ​ഹി​യി​ൽ ഉ​റ​വി​ടം അ​റി​യാ​തെ മൂ​ന്നു​പേ​ർ​ക്ക് കോ​വി​ഡ്


മാ​ഹി: ഉ​റ​വി​ടം അ​റി​യാ​തെ ഇ​ന്ന​ലെ മൂ​ന്നു​പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ മാ​ഹി മേ​ഖ​ല ആ​ശ​ങ്ക​യി​ലാ​യി. ചാ​ല​ക്ക​ര ആ​യു​ർ​വ്വേ​ദ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ, പ​ള്ളു​രി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ, ചെ​രു​പ്പു​ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​ൻ എ​ന്നി​വ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.​

സാ​മൂ​ഹി​ക വ്യാ​പ​നം ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കു​വാ​ൻ മാ​ഹി​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ന​ട​ത്തി​യ റാ​ൻ​ഡം പ​രി​ശോ​ധ​ന​യി​ലാ​ണ് മൂ​ന്നു​പേ​ർ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. രോ​ഗി​ക​ളു​ടെ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി വ​രി​ക​യാ​ണ്.

പ​ള്ളു​രി​ൽ മൂ​ന്നു​പേ​ർ​ക്ക് കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ള്ളൂ​ർ ക​വ​ല​യും പ​രി​സ​ര​വും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കി. പ​ള്ളൂ​ർ – പ​ന്ത​ക്ക​ൽ റോ​ഡി​ൽ മൂ​ന്ന​ങ്ങാ​ടി വ​രെ​യു​ള്ള പ്ര​ദേ​ശം പൂ​ർ​ണ​മാ​യും അ​ട​ച്ചു. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ത​ര​ണ​വും അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യ​വും മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളു.

അ​തി​നി​ടെ കോ​വി​ഡ് ഭേ​ദ​മാ​യ മാ​ഹി സ്വ​ദേ​ശി​യാ​യ 70 കാ​ര​ൻ ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​ര​ണ​മ​ട​ഞ്ഞ​ത് ആ​ശ​ങ്ക ഇ​ര​ട്ടി​ച്ചു.

മാ​ഹി​യി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ച​ര​ക്ക് ലോ​റി​ക​ൾ എ​ത്തു​ന്ന​തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​ൽ പ്ര​തി​ഷേ​ധ​മു​യ​രു​ക​യാ​ണ്. ലോ​റി ജീ​വ​ന​ക്കാ​ർ മു​ഖാ​വ​ര​ണം പോ​ലും അ​ണി​യു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​ണ്ട്.

Related posts

Leave a Comment