എ​സ്എ​ൻ കോ​ള​ജ് സു​വ​ർ​ണ ജൂ​ബി​ലി ഫ​ണ്ട് ത​ട്ടി​പ്പ്; വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്യു​ന്നു

ആ​ല​പ്പു​ഴ: എ​സ്എ​ൻ കോ​ള​ജ് സു​വ​ർ​ണ ജൂ​ബി​ലി ഫ​ണ്ട് ത​ട്ടി​പ്പ് കേ​സി​ൽ എ​സ്എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്യു​ന്നു. ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ വ​സ​തി​യി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ൽ ന​ട​ക്കു​ന്ന​ത്.

എ​സ്എ​ന്‍ കോ​ള​ജ് ഫ​ണ്ട് തി​രി​മ​റി കേ​സി​ൽ കു​റ്റ​പ​ത്രം ര​ണ്ടാ​ഴ്ച​യ്ക്ക​കം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക്രൈം​ബ്രാ​ഞ്ചി​നോ​ട് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് വെ​ള്ളാ​പ്പ​ള്ളി​യെ ക്രൈ​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ ചോ​ദ്യം ചെ​യ്യു​ന്ന​ത്.

1997-98ല്‍ ​കൊ​ല്ലം എ​സ്എ​ന്‍ കോ​ള​ജി​ന്‍റെ സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷി​ച്ച​പ്പോ​ള്‍ ഓ​ഡി​റ്റോ​റി​യ​വും ലൈ​ബ്ര​റി കോം​പ്ള​ക്സും നി​ര്‍​മി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​ന് പ​ണം ക​ണ്ടെ​ത്താ​ന്‍ എ​ക്സി​ബി​ഷ​നും പി​രി​വും ന​ട​ത്തി.

എന്നാൽ പിന്നീട് കൊ​ല്ലം സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കി​ല്‍ നി​ക്ഷേ​പി​ച്ചി​രു​ന്ന സു​വ​ര്‍​ണ ജൂ​ബി​ലി ഫ​ണ്ട് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ വ​ക​മാ​റ്റി​യെ​ന്നാ​ണ് പ​രാ​തി. എസ്എൻ ട്രസ്റ്റ് ട്രസ്റ്റിയായിരുന്ന പി. സുരേഷ് ബാബുവാണ് പരാതിക്കാരൻ.

Related posts

Leave a Comment