കോവിഡ് 19; ജാ​ഗ്ര​ത കൈ​വി​ടാ​തെ പ​ത്ത​നം​തി​ട്ട; വരും ദിവസങ്ങൾ നിർണായകം; പ്രതീക്ഷയോടെ മുന്നോട്ട്

പ​ത്ത​നം​തി​ട്ട: ഒ​ന്പ​തു​പേ​രി​ൽ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ വൈ​റ​സ് ബാ​ധ നി​യ​ന്ത്ര​ണ​വി​ധേ​യ​മെ​ന്ന് സൂ​ച​ന. ക​ഴി​ഞ്ഞ ആ​റു​ദി​വ​സ​മാ​യി ആ​രോ​ഗ്യ​വ​കു​പ്പും ജി​ല്ലാ​ഭ​ര​ണ​കൂ​ട​വും ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ​ക്ക് ഫ​ലം ക​ണ്ടു​തു​ട​ങ്ങി.

ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച എ​ല്ലാ ഫ​ല​ങ്ങ​ളും നെ​ഗ​റ്റീ​വാ​ണ്. കോ​വി​ഡ് 19 ബാ​ധി​ത​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ​വ​രു​ടേ​ത​ട​ക്കം സാ​ന്പി​ളു​ക​ൾ നെ​ഗ​റ്റീ​വാ​യ​ത് ഏ​റെ ആ​ശ്വാ​സം പ​ക​രു​ന്ന​താ​യി ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് പ​റ​ഞ്ഞു.

വീ​ടു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലു​മാ​യി 1268 ആ​ളു​ക​ളാ​ണ് നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. കൂ​ടാ​തെ സം​സ്ഥാ​ന​ത്തു വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പു​തു​താ​യി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലും ഉ​ണ്ടാ​കാ​മെ​ന്നും പു​തു​താ​യി വി​ദേ​ശ​ത്തു​നി​ന്നെ​ത്തു​ന്ന​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യ​തും തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ജാ​ഗ്ര​ത വ​ർ​ധി​പ്പി​ക്കു​ന്നു.

ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളും വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ ആ​രോ​ഗ്യ​സ്ഥി​തി​യു​മെ​ല്ലാം സ​സൂ​ക്ഷ്മം നി​രീ​ക്ഷി​ച്ച് ജി​ല്ല​യെ സു​ര​ക്ഷി​ത​വ​ല​യ​ത്തി​ൽ എ​ത്തി​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യു​മാ​ണ്.

വരും ദിവസങ്ങൾ നിർണായകം; പ്രതീക്ഷയോടെ മുന്നോട്ട്
പ​ത്ത​നം​തി​ട്ട: കൊ​റോ​ണ വൈ​റ​സ് ജി​ല്ല​യി​ൽ സ്ഥി​രീ​ക​രി​ച്ച​തോ​ടെ ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് ഉ​റ​ക്ക​മി​ല്ലാ​ത്ത രാ​വു​ക​ളാ​യി​രു​ന്നു. 24 മ​ണി​ക്കൂ​റും പ​ണി​യെ​ടു​ത്ത് കോ​വി​ഡ് 19 വൈ​റ​സ് വ്യാ​പ​നം നി​യ​ന്ത്ര​ണ വി​ധേ​യ​മെ​ന്ന് വി​ല​യി​രു​ത്തു​ന്പോ​ൾ അ​വ​ർ​ക്ക് ഉ​ള്ളി​ൽ ആ​ശ്വാ​സം.

ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളും നി​ർ​ണാ​യ​ക​മാ​ണെ​ങ്കി​ലും പ്ര​തീ​ക്ഷ കൈ​വി​ടാ​തെ കോ​വി​ഡ് 19 വൈ​റ​സി​നെ ത​ള​യ്ക്കാ​മെ​ന്ന് അ​വ​ർ ക​ണ​ക്കു​കൂ​ട്ടു​ന്നു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ(​ആ​രോ​ഗ്യം) ഡോ.​എ.​എ​ൽ. ഷീ​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദ്രു​ത​ഗ​തി​യി​ലാ​ണു മെ​ഡി​ക്ക​ൽ ടീം ​ജി​ല്ല​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. സ​ർ​വ​സ​ന്നാ​ഹ​ങ്ങ​ളു​മേ​കി ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹും.

കോ​വി​ഡ് 19 വൈ​റ​സ്ബാ​ധ സ്ഥി​രീ​ക​രി​ച്ച രാ​ത്രി മു​ത​ൽ തു​ട​രു​ക​യാ​ണ് രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ് ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​നം.

ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ്, സ​ബ് ക​ള​ക്ട​ർ ഡോ.​വി​ന​യ് ഗോ​യ​ൽ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം) ഡോ.​എ.​എ​ൽ. ഷീ​ജ, ഡി​എ​സ്ഒ ഡോ.​സി.​എ​സ് ന​ന്ദി​നി, എ​ൻ​എ​ച്ച്എം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ.​എ​ബി സു​ഷ​ൻ, വേ​ൾ​ഡ് ഹെ​ൽ​ത്ത് ഓ​ഗ​നൈ​സേ​ഷ​ൻ പ്ര​തി​നി​ധി ഡോ.​രാ​കേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 16 ടീ​മു​ക​ളാ​ണ് ഈ ​മ​ഹാ​മാ​രി​യെ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കു​വാ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

സ​ർ​വൈ​ല​ൻ​സ് ടീം, ​കോ​ൾ സെ​ന്‍റ​ർ മാ​നേ​ജ്മെ​ന്‍റ് ടീം, ​എ​ച്ച്ആ​ർ മാ​നേ​ജ്മെ​ന്‍റ് ടീം, ​ട്രെ​യ്നിം​ഗ് ആ​ൻ​ഡ് അ​വ​യ​ർ​ന​സ് ജ​ന​റേ​ഷ​ൻ ടീം, ​മെ​റ്റീ​രി​യ​ൽ മാ​നേ​ജ്മെ​ന്‍റ് ടീം, ​ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ മാ​നേ​ജ്മെ​ന്‍റ് ടീം, ​മീ​ഡി​യ സ​ർ​വൈ​ല​ൻ​സ് ടീം, ​മീ​ഡി​യ മാ​നേ​ജ്മെ​ന്‍റ് ടീം, ​ഡോ​ക്യു​മെ​ന്‍റ​ഷ​ൻ ടീം, ​പ്രൈ​വ​റ്റ് ഹോ​സ്പി​റ്റ​ൽ സ​ർ​വൈ​ല​ൻ​സ് ടീം, ​എ​ക്സ്പേ​ർ​ട്ട് സ്റ്റ​ഡി കോ ​ഓ​ർ​ഡി​നേ​ഷ​ൻ ടീം, ​ട്രാ​ൻ​സ്പോ​ർ​ട്ട് ആ​ൻ​ഡ് സ്വാ​ബ് മാ​നേ​ജ്മെ​ന്‍റ് ടീം, ​ഇ​ന്‍റ​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ആ​ൻ​ഡ് കോ ​ഓ​ർ​ഡി​നേ​ഷ​ൻ ടീം, ​ക​മ്യൂ​ണി​റ്റി ലെ​വ​ൽ വോ​ള​ണ്ടി​യ​ർ കോ ​ഓ​ർ​ഡി​നേ​ഷ​ൻ ടീം, ​സൈ​ക്കോ​ള​ജി​ക്ക​ൽ സ​പ്പോ​ർ​ട്ട് ടീം, ​സാ​ന്പി​ൾ ക​ള​ക്ഷ​ൻ സ​ർ​വൈ​ല​ൻ​സ് ടീം ​എ​ന്നി​ങ്ങ​നെ 16 ടീ​മു​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​വാ​ൻ ഓ​രോ ടീ​മി​നും ഓ​രോ ടീം ​ലീ​ഡ​റു​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Related posts

Leave a Comment