അമേരിക്കയില്‍ അടിയന്തരാവസ്ഥ! ട്രംപ് ഹസ്തദാനത്തിനു ചെന്നു, ആരോഗ്യപ്രവർത്തകൻ കൊടുത്തില്ല; പ​രി​ശോ​ധ​ന​ക​ൾ​ക്ക് വി​ധേ​യ​നാ​കാ​തെ ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍: കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​മേ​രി​ക്ക​യി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് വൈ​റ്റ് ഹൗ​സി​ൽ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് പ്ര​സി​ഡ​ൻ​റ് ഡോ​ണാ​ൾ​ഡ് ട്രം​പ് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത്.

കൊ​റോ​ണ വൈ​റ​സ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഫെ​ഡ​റ​ൽ ഫ​ണ്ടി​ൽ​നി​ന്ന് അ​ന്പ​ത് ബി​ല്യ​ണ്‍ യു​എ​സ് ഡോ​ള​ർ അ​നു​വ​ദി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്റ്റേ​റ്റു​ക​ൾ​ക്കും മു​നി​സി​പ്പാ​ലി​റ്റി​ക​ൾ​ക്കും ഫെ​ഡ​റ​ൽ ഫ​ണ്ട് ല​ഭ്യ​മാ​ക്കു​ന്ന​തി​നു സ​ഹാ​യ​ക​മാ​യ സ്റ്റാ​ഫോ​ർ​ഡ് ആ​ക്ട് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്തു​മെ​ന്ന് നേ​ര​ത്തെ റി​പ്പോ​ർ​ട്ട് ഉ​ണ്ടാ​യി​രു​ന്നു.

അ​ടി​യ​ന്ത​ര പ്ര​വ​ർ​ത്ത​ന കേ​ന്ദ്ര​ങ്ങ​ൾ ഉ​ട​ൻ സ​ജ്ജ​മാ​ക്കാ​ൻ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളോ​ടും ട്രം​പ് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​മേ​രി​ക്ക​യി​ൽ ഏ​താ​നും സം​സ്ഥാ​ന​ങ്ങ​ൾ ഇ​തി​ന​കം പ്രാ​ദേ​ശി​ക ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഏ​റ്റ​വും ഒ​ടു​വി​ലാ​യി ന്യൂ​യോ​ർ​ക്ക് ഗ​വ​ർ​ണ​റും ക​ഴി​ഞ്ഞ​ദി​വ​സം അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

കൊ​​​റോ​​​ണ മ​​​ഹാ​​​മാ​​​രി​​​യെ നേ​​​രി​​​ടാ​​​ൻ യു​​​എ​​​സി​​​നു പു​​​റ​​​മേ മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളും ക​​​ടു​​​ത്ത ന​​​ട​​​പ​​​ടി​​​ക​​​ൾ എ​​​ടു​​​ത്തു​​​വ​​​രി​​​ക​​​യാ​​​ണ്. കാ​​​ന​​​ഡ​​​യി​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റ് അ​​​ഞ്ചാ​​​ഴ്ച​​​ത്തേ​​​ക്ക് അ​​​ട​​​ച്ചു. ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ട്രൂ​​​ഡോ സ്വ​​​യം ക്വാ​​​റ​​​ന്‍റൈ​​​നി​​​ൽ പോ​​​യി.

ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് മാ​​​ർ​​​ച്ച് 26വ​​​രെ അ​​​വ​​​ധി ന​​​ൽ​​​കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു.​​​ഇ​​​തു​​​വ​​​രെ 72 കൊ​​​റോ​​​ണ​​​ കേ​​​സു​​​ക​​​ളാ​​​ണു റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്.​​​ഖ​​​ത്ത​​​റി​​​ൽ 262 പേ​​​ർ​​​ക്കു രോ​​​ഗം ബാ​​​ധി​​​ച്ചു.

പ​രി​ശോ​ധ​ന​ക​ൾ​ക്ക് വി​ധേ​യ​നാ​കാ​തെ ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍: കൊ​റോ​ണ ബാ​ധ​യു​ടെ യാ​തൊ​രു ല​ക്ഷ​ണ​ങ്ങ​ളും ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് പ​രി​ശോ​ധ​ന​ക​ൾ​ക്ക് വി​ധേ​യ​നാ​കാ​ത്ത​തെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ് ഡോ​ണ​ൾ​ഡ് ട്രം​പ്.

കൊ​വി​ഡ് 19 ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. അ​തേ​സ​മ​യം, അ​ടു​ത്ത ആ​റാ​ഴ്ച​ക​ൾ അ​മേ​രി​ക്ക​യ്ക്ക് വ​ള​രെ നി​ർ​ണാ​യ​ക​മാ​ണെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

വരും ​ദി​വ​സ​ങ്ങ​ളി​ൽ അ​മേ​രി​ക്ക​ൻ ജ​ന​ത ചി​ല മാ​റ്റ​ങ്ങ​ൾ​ക്ക് വി​ധേ​യ​രാ​കേ​ണ്ടി വ​രു​മെ​ന്നും ചി​ല ത്യാ​ഗ​ങ്ങ​ൾ ചെ​യ്യേ​ണ്ടി വ​രു​മെ​ന്നും പ​റ​ഞ്ഞ ട്രം​പ് ഇ​ത്ത​രം ചെ​റി​യ ബു​ദ്ധി​മു​ട്ടു​ക​ൾ ഭാ​വി​യി​ൽ നേ​ട്ട​ങ്ങ​ളാ​കു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ടു​ത്ത എ​ട്ടാ​ഴ്ച​ക​ൾ രാ​ജ്യ​ത്തി​ന് ഏ​റെ നി​ർ​ണാ​യ​ക​മാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി​യാ​ണ് ട്രം​പ് ത​ന്‍റെ വാ​ക്കു​ക​ൾ അ​വ​സാ​നി​പ്പി​ച്ച​ത്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 1,701 പേ​ർ​ക്കാ​ണ് കൊ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 40 പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.

Related posts

Leave a Comment