കൊ​റോ​ണ വൈ​റ​സ്! പേ​രും വി​ലാ​സ​വും വെ​ളി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലും സ​മൂ​ഹ​ത്തി​ല്‍ ഭീ​തി ഉ​ള​വാ​ക്കു​ന്ന​ത​ര​ത്തി​ലും വ്യാ​ജ വാ​ര്‍​ത്ത​; ആ​റ് പേ​ര്‍​ക്കെ​തി​രെ കേ​സ്

കൊ​ട്ടാ​ര​ക്ക​ര : കൊ​റോ​ണ വൈ​റ​സ് വ്യാ​ജ​വാ​ര്‍​ത്ത പ്ര​ച​രി​പ്പി​ച്ച​തി​ന് കൊ​ല്ലം റൂ​റ​ലി​ല്‍ ആ​റ് പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ​റ്റ​ര്‍ ചെ​യ്തു.

ജി​ല്ല​യി​ല്‍ കൊ​ട്ടാ​ര​ക്ക​ര കേ​ന്ദ്രീ​ക​രി​ച്ച് കൊ​റോ​ണ വൈ​റ​സ് നീ​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന​യാ​ളു​ടെ പേ​രും വി​ലാ​സ​വും വെ​ളി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലും സ​മൂ​ഹ​ത്തി​ല്‍ ഭീ​തി ഉ​ള​വാ​ക്കു​ന്ന​ത​ര​ത്തി​ലും വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍ സോ​ഷ്യ​മീ​ഡീ​യാ​ക​ള്‍ വ​ഴി പ്ര​ച​രി​പ്പി​ക്കു​ന്ന​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ കൊ​ല്ലം റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ന്മേ​ല്‍ കൊ​ല്ലം റൂ​റ​ല്‍ സൈ​ബ​ര്‍​സെ​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ലി​മി​റ്റി​ല്‍ ഫ്ര​ണ്ട്സ് തോ​ട്ടം​മു​ക്ക് എ​ന്ന പേ​രി​ലു​ള്ള വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ല്‍ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ച്ച തൃ​ക്ക​ണ്ണ​മം​ഗ​ല്‍ അ​നു ഭ​വ​നി​ൽ അ​നി​ല്‍ അ​ച്ച​ന്‍​കു​ഞ്ഞ്, കൊ​ട്ടാ​ര​ക്ക​ര തൃ​ക്ക​ണ്ണ​മം​ഗ​ലം, തോ​ട്ടം​മു​ക്കി​ല്‍ മ​നു ഭ​വ​നി​ല്‍ മ​നു​തോ​മ​സ്, കൊ​ട്ടാ​ര​ക്ക​ര വി​മ​ലാം​ബി​ക സ്കൂ​ളി​ന്‍റെ ഫെ​യി​സ്ബു​ക്ക് പേ​ജി​ല്‍ വ്യാ​ജ വാ​ര്‍​ത്ത പോ​സ്റ്റ് ചെ​യ്ത സ്കൂ​ളി​ലെ അ​ധ്യാപ​ക​നാ​യ ക​ട​യ്ക്ക​ല്‍ പു​ള്ളി​പ്പാ​റ, മേ​ലേ പ​ന്ത​ള​മു​ക്ക് അ​നീ​ഷ് ഭ​വ​നി​ൽ​അ​നീ​ഷ് ഫ്രാ​ന്‍​സി​സ്, ക​ല​യ​പു​രം അ​ന്ത​മ​ണ്‍ ര​ഞ്ചി​ത്ത് ഭ​വ​ന​ത്തി​ല്‍ ര​ഞ്ജി​ത്കു​മാ​ര്‍, കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ലി​മി​റ്റി​ല്‍ ഐപിസി കൊ​ട്ടാ​ര​ക്ക​ര സെ​ന്‍റ​ര്‍ എ​ന്ന പേ​രി​ലു​ള്ള വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ല്‍ വാ​ര്‍​ത്ത പ്ര​ച​രി​പ്പി​ച്ച കു​ള​ത്തൂ​പ്പു​ഴ ഐപിസി ഫെ​യ്ത്ത് ഹോ​മി​ൽ ഷി​ജു.​പി.​എ​സ്, കു​ന്നി​ക്കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ലി​മി​റ്റി​ലെ പാ​ണ്ടി​ത്തി​ട്ട എ​ന്ന പേ​രി​ലു​ള്ള വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ല്‍ വ്യാ​ജ വാ​ര്‍​ത്ത പോ​സ്റ്റ് ചെ​യ്ത, കു​ന്നി​ക്കോ​ട് അ​മ്പ​ല​നി​ര​പ്പ് ഗ​ണേ​ശ് ഭ​വ​നി​ൽ ര​മേ​ശ്കു​മാ​ര്‍ എ​ന്നി വ​ർ​ക്കെ​തി​രെ​യു​മാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. കൂ​ടു​ത​ല്‍ വാ​ട്സ് ആ​പ് ഗ്രൂ​പ്പു​ക​ള്‍ കൊ​ല്ലം റൂ​റ​ല്‍ സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

Related posts

Leave a Comment