ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ രോഗിയും കുടുംബവും എത്തി! ബ്രിട്ടനില്‍ നിന്ന് കടമ്പകള്‍ കടന്ന് കോഴിക്കോട് എത്തിയ യുവാവിന് ആസ്റ്റര്‍ മിംസില്‍ വിദഗ്ധ ചികിത്സ

കോ​ഴി​ക്കോ​ട് : കോ​വി​ഡ് ക​ട​മ്പ​ക​ൾ ക​ട​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി മ​ല​യാ​ളി യു​വാ​വ് കോ​ഴി​ക്കോ​ട് ആ​സ്റ്റ​ർ മിം​സി​ലെ​ത്തി. സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും പ്ര​ത്യേ​ക അ​നു​മ​തി​യോ​ടെ ത​ല​ശേ​രി സ്വ​ദേ​ശി​യാ​യ പ്ര​സാ​ദ് ദാ​സാ​ണ് ഇ​ന്ന​ലെ രാ​വി​ലെ കോ​ഴി​ക്കോ​ട്ടെ​ത്തി​യ​ത്.

ബ്രി​ട്ട​നി​ലെ നോ​ട്ടി​ങ്ഹാ​മി​ല്‍ നി​ന്നും പചാ​ർ​ടട്ടർ ചെ​യ്ത വി​മാ​ന​ത്തി​ൽ രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് പ്ര​സാ​ദും കു​ടും​ബ​വും എ​ത്തി​യ​ത്.
വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു ത​ന്നെ പ്രാ​ഥ​മി​ക കോ​വി​ഡ് ടെ​സ്റ്റു​ക​ൾ ന​ട​ത്തി​യ ശേ​ഷം പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച ആം​ബു​ല​ൻ​സി​ലാ​ണ് മിം​സി​ലെ​ത്തി​ച്ച​ത്.

നോ​ട്ടി​ങ്ഹാ​മി​ല്‍ ഐ ​ടി മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന ഇ​ദ്ദേ​ഹം കു​റ​ച്ച് നാ​ളു​ക​ളാ​യി ഉ​ദ​ര​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് അ​വി​ടെ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഒ​രു വ​ര്‍​ഷം മു​ന്‍​പ് കോ​ഴി​ക്കോ​ട് ആ​സ്റ്റ​ര്‍ മിം​സി​ലെ ഗാ​സ്‌​ട്രോ സ​ര്‍​ജ​റി വി​ഭാ​ഗ​ത്തി​ല്‍ നി​ന്ന് ചി​കി​ത്സ പൂ​ര്‍​ത്തീ​ക​രി​ച്ച് യു​കെ​യി​ലേ​ക്ക് മ​ട​ങ്ങി​യ ഇ​ദ്ദേ​ഹം കു​ടും​ബ​സ​മേ​തം അ​വി​ടെ താ​മ​സ​മാ​ണ്.

നി​ല​വി​ല്‍ കോ​വി​ഡ്- 19 മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഉ​ള്ള​തി​നാ​ല്‍ വി​ദേ​ശ​ത്തു നി​ന്ന് രോ​ഗി​യെ കേ​ര​ള​ത്തി​ലെ​ത്തി​ക്കു​ക എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല.

ഇ​തി​നാ​യി ക​ള​ക്ട​റേ​റ്റു​മാ​യും ഹെ​ല്‍​ത്ത് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റുമാ​യും ബ​ന്ധ​പ്പെ​ടു​ക​യും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ല്ലാം പൂ​ര്‍​ത്തി​യാ​ക്കു​ക​യും ചെ​യ്തു. ഇ​തി​ന് ശേ​ഷ​മാ​ണ് ഫ്‌​ളൈ​റ്റ് ചാ​ര്‍​ട്ടർ ചെ​യ്ത് രോ​ഗി​യെ എ​ത്തി​ച്ച​ത് .

ബ്രി​ട്ട​നിൽ നി​ന്ന് മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ തേ​ടി എ​ത്തി​യ​ത് കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് അ​ഭി​മാ​നി​ക്കാ​വു​നന്നകാര്യമാ​ണെ​ന്ന് ആ​സ്റ്റ​ർ മിം​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related posts

Leave a Comment