നാടുകാണി ചുരത്തില്‍ അഗ്‌നിക്കിരയായ ലോറി നീറയെ പഞ്ചസാര! ആനകള്‍ കൂട്ടത്തോടെ എത്തുന്നു; ഒടുവില്‍…

എ​ട​ക്ക​ര: പ​ഞ്ച​സാ​ര മ​ധു​രം നു​ക​രാ​ൻ ആ​ന​ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്ന​ത് ജ​ന​ങ്ങ​ളി​ൽ ഭീ​തി​യു​യ​ർ​ത്തു​ന്നു. നാ​ടു​കാ​ണി ചു​ര​ത്തി​ൽ അ​ഗ്നി​ക്കി​ര​യാ​യ ലോ​റി നീ​ക്കം ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​ം ശ​ക്ത​മാ​ണ്.

നാ​ടു​കാ​ണി ചു​ര​ത്തി​ലെ ഒ​ന്നാം വ​ള​വി​ന് മു​ക​ളി​ലാ​ണ് സ​ദാ​സ​മ​യ​വും ആ​ന​ക്കൂ​ട്ട​മു​ള്ള​ത്. കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ആ​റ് ആ​ന​ക​ളാ​ണ് രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ ചു​രം റോ​ഡി​ൽ ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന​ത്.

ര​ണ്ട് മാ​സം മു​ന്പ് ഒ​ന്നാം വ​ള​വി​ന് മു​ക​ളി​ൽ അ​ഗ്നി​ക്കി​ര​യാ​യ പ​ഞ്ച​സാ​ര ലോ​റി​യി​ലേ​ക്കാ​ണ് ആ​ന​ക്കൂ​ട്ടം കൂ​സ​ലൊ​ന്നു​മി​ല്ലാ​തെ എ​ത്തു​ന്ന​ത്.

അ​ഗ്നി​ക്കി​ര​യാ​യ ലോ​റി​യി​ലെ അ​വ​ശേ​ഷി​ക്കു​ന്ന പ​ഞ്ച​സാ​ര ഉ​രു​കി​യൊ​ലി​ക്കു​ന്ന ലാ​യ​നി കു​ടി​ക്കാ​നാ​ണ് ആ​ന​ക്കൂ​ട്ട​മെ​ത്തു​ന്ന​ത്. കോ​വി​ഡ് ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തി​നാ​ൽ വാ​ഹ​ന​ങ്ങ​ളും സ​ഞ്ചാ​രി​ക​ളും കു​റ​വാ​ണ്.

വ​ല്ല​പ്പോ​ഴു​മെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണിയാ​ണ് ആ​ന​ക്കൂ​ട്ടം. തീ​പി​ടി​ച്ച ലോ​റി​യി​ലെ പ​ഞ്ച​സാ​ര ലാ​യ​നി നി​ല​ന്പൂ​രി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ ഫോ​ഴ്സ് സം​ഘം വെ​ള്ള​മൊ​ഴി​ച്ച് ക​ള​ഞ്ഞി​രു​ന്നെ​ങ്കി​ലും അ​വ​ശേ​ഷി​ച്ച പ​ഞ്ച​സാ​ര​യാ​ണ് ഇ​പ്പോ​ൾ ആ​ന​ക്കൂ​ട്ട​ത്തെ ആ​ക​ർ​ഷി​ക്കു​ന്ന​ത്.

ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി ഇ​ട​പെ​ട്ട് ചു​ര​ത്തി​ൽ നി​ന്നും വാ​ഹ​നം നീ​ക്കം ചെ​യ്യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ഇ​തി​നു​പു​റ​മെ, ഒ​ന്നാം വ​ള​വി​ന് താ​ഴെ​യു​ള്ള ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലും ആ​ന​ക്കൂ​ട്ട​ത്തി​ന്‍റെ സാ​ന്നി​ധ്യം ഭീ​തി​യു​യ​ർ​ത്തു​ന്നു​ണ്ട്.

ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ നാ​ശം വി​ത​ക്കു​ന്ന​തും പ​തി​വാ​യി​ട്ടു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Related posts

Leave a Comment