അ​ണു​നാ​ശി​നി കു​ത്തി​വച്ചാൽ മതി..! കൊ​റോ​ണയെ ഇ​ല്ലാ​താ​ക്കാ​ൻ ട്രംപിന്‍റെ കണ്ടുപിടിത്തം

വാ​ഷിം​ഗ്ട​ണ്‍: ശ​രീ​ര​ത്തി​ല്‍ അ​ണു​നാ​ശി​നി കു​ത്തി​വെ​ച്ച് കൊ​റോ​ണ വൈ​റ​സി​നെ ഇ​ല്ലാ​താ​ക്കാ​ൻ ക​ഴി​യു​മോ എ​ന്ന് പ​രീ​ക്ഷി​ക്ക​ണ​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ള്‍​ഡ് ട്രം​പ്.

വീ​ര്യ​മേ​റി​യ പ്ര​കാ​ശ​ര​ശ്മി​ക​ള്‍ ഉ​പ​യോ​ഗി​ച്ച് രോ​ഗി​യു​ടെ ശ​രീ​ര​ത്തി​ലെ വൈ​റ​സി​നെ ഇ​ല്ലാ​താ​ക്കാ​ന്‍ സാ​ധി​ക്കി​ല്ലേ എ​ന്ന കാ​ര്യം പ​രീ​ക്ഷി​ക്ക​ണ​മെ​ന്ന് ട്രം​പ് ആ​വ​ശ്യ​പ്പെ​ട്ടു.

അ​ള്‍​ട്ര വ​യ​ല​റ്റ് ര​ശ്മി​ക​ളോ അ​തി​ശ​ക്ത​മാ​യ പ്ര​കാ​ശ​ര​ശ്മി​ക​ളോ ശ​രീ​ര​ത്തി​ലേ​ക്ക് വീ​ര്യ​ത്തോ​ടെ ക​ട​ത്തി​വി​ട്ടാ​ല്‍ മ​തി​യാ​വും. ത്വ​ക്കി​ലൂ​ടെ​യോ മ​റ്റേ​തെ​ങ്കി​ലും വ​ഴി​യി​ലൂ​ടെ​യോ കി​ര​ണ​ങ്ങ​ള്‍ ഉ​ള്ളി​ല്‍ ക​ട​ത്തി ശ​രീ​ര​ത്തി​നു​ള്ളി​ലെ വൈ​റ​സു​ക​ളെ ഇ​ല്ലാ​യ്മ ചെ​യ്യാ​നു​ള്ള പ​രീ​ക്ഷ​ണം ഗ​വേ​ഷ​ക​ര്‍ ന​ട​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

അ​ങ്ങ​നെ​യാ​യാ​ല്‍ ഒ​രു മി​നി​റ്റു​കൊ​ണ്ട് കൊ​റോ​ണ​യെ ന​ശി​പ്പി​ക്കാ​ന്‍ ക​ഴി​യും. ഇ​തു തീ​ര്‍​ച്ച​യാ​യും വ​ള​രെ ര​സ​ക​ര​മാ​യ കാ​ര്യ​മാ​ണ്. അ​ത്ത​ര​ത്തി​ല്‍ പ​രീ​ക്ഷ​ണം ന​ട​ക്ക​ണം. ട്രം​പ് ആ​വ​ശ്യ​പ്പെ​ട്ടു.

കൊ​റോ​ണ വൈ​റ​സ് പ്ര​വേ​ശി​ക്കു​ന്ന​തും പെ​രു​കു​ന്ന​തും ശ്വാ​സ​കോ​ശ​ത്തി​ലാ​ണ് എ​ന്ന് ന​മു​ക്ക​റി​യാം. കു​ത്തി​വെ​പ്പ് പോ​ലു​ള്ള എ​ന്തെ​ങ്കി​ലും മാ​ര്‍​ഗം ഉ​പ​യോ​ഗി​ച്ച് വൈ​റ​സി​നെ ഇ​ല്ലാ​താ​ക്കി, ശ​രീ​രം പൂ​ര്‍​ണ​മാ​യും ശു​ദ്ധീ​ക​രി​ക്കാ​ന്‍ ക​ഴി​യു​മോ എ​ന്നാ​ണു പ​രീ​ക്ഷി​ക്കേ​ണ്ട​തെ​ന്ന് ട്രം​പ് പ​റ​ഞ്ഞു.

അ​ള്‍​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ള്‍​ക്ക് വൈ​റ​സി​നെ ന​ശി​പ്പി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന നേ​ര​ത്തെ ത​ന്നെ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​താ​ണെ​ന്നും വാ​യു​വി​ലും ഉ​പ​രി​ത​ല​ത്തി​ലും വ​ച്ച് സൂ​ര്യ​പ്ര​കാ​ശ​ത്തി​ന് വൈ​റ​സി​നെ ന​ശി​പ്പി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും യു​എ​സ് ഹോം ​ലാ​ന്‍​ഡ് സെ​ക്യൂ​രി​റ്റി ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ലെ സ​യ​ന്‍​സ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി ഉ​പ​ദേ​ഷ്ടാ​വ് വി​ല്യം ബ്ര​യാ​ൻ പ​റ​ഞ്ഞി​രു​ന്നു.

വൈ​റ​സി​ന്‍റെ ജ​നി​ത​ക ഘ​ട​ന​യെ അ​ള്‍​ട്രാ​വ​യ​ല​റ്റ് റേ​ഡി​യേ​ഷ​ന്‍ ത​ക​രാ​റി​ലാ​ക്കു​മെ​ന്നും വേ​ന​ല്‍​ക്കാ​ല​ത്തോ​ടെ വൈ​റ​സി​ന്‍റെ വ്യാ​പ​നം അ​വ​സാ​നി​ക്കു​മെ​ന്നും വി​ല്യം ബ്ര​യാ​ൻ പ​റ​ഞ്ഞു.

അ​മേ​രി​ക്ക​ന്‍ ഗ​വേ​ഷ​ക​ര്‍ ന​ട​ത്തി​യ പ​ഠ​ന​ത്തി​ന്‍റെ പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ടാ​ത്ത റി​പ്പോ​ര്‍​ട്ട് സം​ബ​ന്ധി​ച്ചാ​ണ് വി​ല്യം ബ്ര​യാ​ന്‍ വൈ​റ്റ് ഹൗ​സി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ച്ച​ത്. ബ്ര​യാ​ന്‍ സം​സാ​രി​ച്ച​തി​നു ശേ​ഷ​മാ​ണ് ട്രം​പ് ഇ​ക്കാ​ര്യ​ത്തി​ലു​ള്ള ത​ന്‍റെ അ​റി​വ് പ​ങ്കു​വെ​ച്ച​ത്.

Related posts

Leave a Comment