മധ്യസ്ഥതയ്‌ക്കെത്തി; അഞ്ചു പേര്‍ക്ക് കോവിഡ് നല്‍കി; ട്യൂഷന്‍ സെന്ററുകള്‍ മുഖേന 15 പേര്‍ക്ക് കോവിഡ്

പ​ത്ത​നം​തി​ട്ട: ര​ണ്ടു കു​ടും​ബ​ങ്ങ​ള്‍ ത​മ്മി​ല്‍ വ​ഴ​ക്കു​ണ്ടാ​യ​പ്പോ​ള്‍ മ​ധ്യ​സ്ഥം വ​ഹി​ക്കാ​നെ​ത്തി​യ വ്യ​ക്തി​യി​ല്‍ നി​ന്നും അ​ഞ്ചു പേ​ര്‍​ക്ക് കോ​വി​ഡ് പ​ക​ര്‍​ന്നു.

കൂ​ടാ​തെ നി​ബ​ന്ധ​ന​ക​ള്‍ മ​റി​ക​ട​ന്ന് പ്ര​വ​ര്‍​ത്തി​ച്ച ര​ണ്ട് ട്യൂ​ഷ​ന്‍ സെ​ന്‍ററുക​ള്‍ മു​ഖേ​ന 15 പേ​ര്‍​ക്കും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

ക​ട​മ്പ​നാ​ട് ര​ണ്ടു കു​ടും​ബ​ങ്ങ​ള്‍ ത​മ്മി​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ട​ലെ​ടു​ത്ത​പ്പോ​ള്‍ അ​തു പ​രി​ഹ​രി​ക്കാ​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നെ​ത്തി​യ വ്യ​ക്തി​ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ര്‍​ന്ന് സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ വ​ഴ​ക്കു​ണ്ടാ​യ കു​ടും​ബ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ള്‍​ക്കും പ​രി​ശോ​ധ​ന ന​ട​ത്തി​യ​തോ​ടെ ഇ​വ​രി​ല്‍ അ​ഞ്ചു പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

ക​ട​മ്പ​നാ​ടും കു​ള​ന​ട​യി​ലും ശാ​രീ​രി​ക അ​ക​ല​വും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളും പാ​ലി​ക്കാ​തെ ന​ട​ത്തി​യ ര​ണ്ടു ട്യൂ​ഷ​ന്‍ സെ​ന്റ​റു​ക​ള്‍ മു​ഖേ​ന വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 15 പേ​ര്‍​ക്കാ​ണു ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ട്യൂ​ഷ​ന്‍ ന​ട​ത്തു​ന്ന ര​ണ്ടു പേ​രു​ടെ​യും കു​ടും​ബ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ള്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

Related posts

Leave a Comment