ക​ത്ത​യ​ച്ചി​ട്ട് കാ​ര്യ​മി​ല്ല , യു​എ​പി​എ പി​ന്‍​വ​ലി​ക്ക​ണമെന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

കോ​ഴി​ക്കോ​ട്: അ​ല​ന്‍, താ​ഹ കേ​സ് എ​ന്‍​ഐ​എ സം​സ്ഥാ​ന പോ​ലീ​സി​ന് കൈ​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക് മു​ഖ്യ​മ​ന്ത്രി ക​ത്ത​യ​ച്ച​തു​കൊ​ണ്ട് കാ​ര്യ​മി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

സം​സ്ഥാ​ന പോ​ലീ​സ് ചു​മ​ത്തി​യ യു​എ​പി​എ ആ​ദ്യം പി​ന്‍​വ​ലി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. നി​ര​വ​ധി ക​ത്തു​ക​ളാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക് ല​ഭി​ക്കു​ന്ന​ത്.

അ​തി​നാ​ല്‍ യു​എ​പി​എ പി​ന്‍​വ​ലി​ച്ച ശേ​ഷം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യെ മു​ഖ്യ​മ​ന്ത്രി നേ​രി​ല്‍ പോ​യി ക​ണ്ട് കാ​ര്യ​ങ്ങ​ള്‍ ധ​രി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം “രാ​ഷ്‌‌ട്രദീ​പി​ക’​യോ​ട് പ​റ​ഞ്ഞു.

Related posts

Leave a Comment