ജോ​ലി ഒ​ഴി​വാ​ക്കി ആ​ഘോ​ഷം സ​മ്മ​തി​ക്കാ​ഞ്ഞ​തി​ല്‍ പ്ര​തി​ഷേ​ധം ! ഓ​ണ​സ​ദ്യ മാ​ലി​ന്യ​ത്തി​ല്‍ വ​ലി​ച്ചെ​റി​ഞ്ഞു…

ജോ​ലി ഒ​ഴി​വാ​ക്കി ഓ​ണ്ം ആ​ഘോ​ഷി​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​ഞ്ഞ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഓ​ണ​സ​ദ്യ മാ​ലി​ന്യ​ത്തി​ലെ​റി​ഞ്ഞ് തൊ​ഴി​ലാ​ളി​ക​ള്‍.

തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ലെ ചാ​ലാ സ​ര്‍​ക്കി​ളി​ലെ ഒ​രു വി​ഭാ​ഗം ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളാ​ണ് വി​മ​ര്‍​ശ​നം ക്ഷ​ണി​ച്ചു വ​രു​ത്തു​ന്ന രീ​തി​യി​ല്‍ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.

ത​യാ​റാ​ക്കി​യ സ​ദ്യ എ​യ​റോ​ബി​ക് ബി​ന്നി​ല്‍ ഉ​പേ​ക്ഷി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു വ​ന്ന​തി​നു പി​ന്നാ​ലെ ഇ​തി​നെ​തി​രേ വ്യാ​പ​ക വി​മ​ര്‍​ശ​ന​മു​യ​രു​ക​യും ചെ​യ്തു.

ഒ​രു​നേ​ര​ത്തെ ആ​ഹാ​ര​മി​ല്ലാ​തെ നി​ര​വ​ധി ആ​ളു​ക​ള്‍ ഈ ​ലോ​ക​ത്ത് പ​ട്ടി​ണി കി​ട​ക്കു​മ്പോ​ഴാ​ണ് ഈ ​ധി​ക്കാ​രം എ​ന്നാ​ണ് പ​ല​രും പ​റ​യു​ന്ന​ത്.

ക​ഴി​ക്കാ​നാ​യി ത​യാ​റാ​ക്കി​യ ഓ​ണ​സ​ദ്യ, മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന എ​യ​റോ​ബി​ക് ബി​ന്നി​ലേ​ക്കാ​ണ് എ​റി​ഞ്ഞ​ത്. തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​നി​ലെ സ​ര്‍​ക്കി​ള്‍ ഓ​ഫി​സു​ക​ളി​ല്‍ ഇ​ന്ന​ലെ​യാ​യി​രു​ന്നു ഓ​ണാ​ഘോ​ഷം.

ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ക്കാ​ത്ത ത​ര​ത്തി​ല്‍ വേ​ണം ആ​ഘോ​ഷി​ക്കാ​നെ​ന്ന് സെ​ക്ര​ട്ട​റി​യു​ടെ നി​ര്‍​ദേ​ശ​മു​ണ്ടാ​യി​രു​ന്നു.

അ​തി​നാ​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ രാ​വി​ലെ ആ​ഘോ​ഷം തു​ട​ങ്ങാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ ജോ​ലി ക​ഴി​ഞ്ഞ് മ​തി​യെ​ന്ന് ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. ഇ​താ​ണു ജീ​വ​ന​ക്കാ​രെ ചൊ​ടി​പ്പി​ച്ച​ത്.

ശു​ചീ​ക​ര​ണ ജോ​ലി ക​ഴി​ഞ്ഞെ​ത്തി​യ സി​ഐ​ടി​യു നേ​തൃ​ത്വ​ത്തി​ലെ ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​രാ​ണു മു​പ്പ​തോ​ളം പേ​ര്‍​ക്കു ക​ഴി​ക്കാ​നു​ള്ള ആ​ഹാ​രം ന​ശി​പ്പി​ച്ച​ത്.

ഓ​ണാ​ഘോ​ഷം ത​ട​യാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ശ്ര​മി​ച്ച​തി​ലു​ള്ള പ്ര​തി​ഷേ​ധ​മെ​ന്നാ​ണ് യൂ​ണി​യ​ന്റെ ന്യാ​യീ​ക​ര​ണം.

Related posts

Leave a Comment