ആരോഗ്യരക്ഷയ്ക്ക് ഔഷധക്കാപ്പി


​രോഗ​ങ്ങ​ള​ക​റ്റി ആ​രോ​ഗ്യ​മു​ണ്ടാ​ക്കാ​ൻ ക​ർ​ക്ക​ട​ക​ത്തി​ൽ പ്ര​ത്യേ​കം ശ്ര​ദ്ധ ന​ൽ​കേ​ണ്ട​തു​ണ്ട്.​അ​ധി​കം പ​ണ​ച്ചെ​ല​വി​ല്ലാ​തെ ചെ​യ്യാ​വു​ന്ന നി​ര​വ​ധി ആ​രോ​ഗ്യ സം​ര​ക്ഷ​ണ ഉ​പാ​ധി​ക​ൾ ആ​യു​ർ​വേ​ദ​ത്തി​ൽ പ​റ​യു​ന്നു. അ​തി​ലൊ​ന്നാ​ണ് ഔ​ഷ​ധ​ക്കാ​പ്പി.

ഇ​ല​ക​ൾ ഉ​ണ​ക്കാ​തെ​യും
തു​ള​സി​യി​ല, പ​നി​കൂ​ർ​ക്ക​യി​ല, മ​ല്ലി, ജീ​ര​കം, ചു​ക്ക്, ക​രു​പ്പെ​ട്ടി ഇ​വ ചേ​ർ​ത്തു​ണ്ടാ​ക്കി​യ ഔ​ഷ​ധ​ക്കാ​പ്പി വ​ള​രെ ന​ല്ല​താ​ണ്.

ഔ​ഷ​ധ​ങ്ങ​ൾ ഉ​ണ​ക്കി പൊ​ടി​ച്ചെ​ടു​ത്ത് തേ​യി​ല, കാ​പ്പി​പ്പൊ​ടി എ​ന്നി​വ​യ്ക്ക് പ​ക​രം ഇ​ട്ടാ​ൽ മ​തി​യാ​കും.​ ഇ​ല​ക​ൾ ഉ​ണ​ക്കാ​തെ​യും ചേ​ർ​ക്കാം.​

കുട്ടികൾക്ക് എരിവുകുറച്ച്
ഗ്രീ​ൻ​ടീ, ചാ​യ, കാ​പ്പി എ​ന്നി​വ​യ്ക്കു പ​ക​രം രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ചെ​റു​ചൂ​ടോ​ടെ ഔ​ഷ​ധ​ക്കാ​പ്പി ഉ​പ​യോ​ഗി​ക്കാം.​എ​രി​വ് കു​റ​ച്ചാ​ണ് കു​ട്ടി​ക​ൾ​ക്കു വേ​ണ്ടി ത​യാ​റാ​ക്കേ​ണ്ട​ത്.​

അസിഡിറ്റിയുള്ളവർ
അ​സി​ഡി​റ്റി കൂ​ടു​ത​ലു​ള്ള​വ​ർ ആ​ഹാ​ര​ശേ​ഷ​മേ കു​ടി​ക്കാ​വൂ. അ​ല്ലാ​ത്ത​വ​ർ ആ​ഹാ​ര​ത്തി​ന് അ​ര മ​ണി​ക്കൂ​ർ മു​മ്പ് കു​ടി​ക്കു​ന്ന​ത് കൂ​ടു​ത​ൽ പ്ര​യോ​ജ​നം ല​ഭി​ക്കും.

പ്രതിരോധശേഷിക്ക്
ത​ണു​പ്പ്, ദ​ഹ​ന​ക്കേ​ട് എ​ന്നി​വ​യ​ക​റ്റി ശ​രീ​ര​ത്തി​ൽ ആ​വ​ശ്യ​ത്തി​ന് ചൂ​ട്, വി​ശ​പ്പ് എ​ന്നി​വ​യു​ണ്ടാ​കു​ന്നു.​ പ​ക​ർ​ച്ച വ്യാ​ധി​ക​ൾ അ​ക​റ്റാ​ൻ ആ​വ​ശ്യ​മാ​യ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​ക്കു​ന്നു.

How to make chukku kappi aka dry ginger coffee | Drinks

ചു​ക്ക് കാ​പ്പി, പ​നി​ക്കാ​പ്പി, ക​രു​പ്പെ​ട്ടി​ക്കാ​പ്പി
ഔ​ഷ​ധ​ക്കാ​പ്പി​ക്ക് ചു​ക്ക് കാ​പ്പി, പ​നി​ക്കാ​പ്പി, ക​രു​പ്പെ​ട്ടി​ക്കാ​പ്പി എ​ന്നൊ​ക്കെ പേ​രു​ണ്ട്. നെ​യ്യ് ചേ​ർ​ത്ത് ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യാം.

ജ​ല​ദോ​ഷം മാറാൻ
തൊ​ണ്ട​വേ​ദ​ന, ജ​ല​ദോ​ഷം, പ​നി, ചു​മ എ​ന്നി​വ​യ്ക്ക് വ​ള​രെ നാ​ളു​ക​ളാ​യി കേ​ര​ളീ​യ​രു​ടെ പ്രാ​ഥ​മി​ക ഔ​ഷ​ധം ഇ​താ​ണ്. ഇ​പ്പോ​ൾ ഈ ​ല​ക്ഷ​ണ​ങ്ങ​ൾ കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ല​യി​രു​ത്തേ​ണ്ട​തു​ണ്ട്. ചി​കി​ത്സ​യേ​ക്കാ​ൾ പ്ര​തി​രോ​ധ​മാ​ണ് കോ​വിഡി​നെ തു​ര​ത്താാ​ൻ ആ​വ​ശ്യ​മാ​യ​ത്. പ​ക​ർ​ച്ച​വ്യാ​ധി​പ്ര​തി​രോ​ധ​ത്തി​ന് പ​റ്റി​യ ഏ​റ്റ​വും ചെ​ല​വു കു​റ​ഞ്ഞ ഔ​ഷ​ധ പാ​നീ​യ​മാ​ണ് ചു​ക്ക് കാ​പ്പി.

ദ​ശ​മൂ​ല ക​ടു​ത്ര​യം ക​ഷാ​യ ചൂ​ർ​ണം
അ​മൃ​തോ​ത്ത​രം ക​ഷാ​യ ചൂ​ർ​ണ്ണം, ദ​ശ​മൂ​ല ക​ടു​ത്ര​യം ക​ഷാ​യ ചൂ​ർ​ണ്ണം, ഷ​ഡം​ഗ​ചൂ​ർ​ണ്ണം എ​ന്നീ ഔ​ഷ​ധ​ങ്ങ​ളു​പ​യോ​ഗി​ച്ച് മ​ധു​രം ആ​വ​ശ്യ​മു​ള്ള​വ​ർ ക​രു​പ്പെ​ട്ടി ചേ​ർ​ത്ത് കു​ടി​ച്ചാ​ലും ഔ​ഷ​ധ​ക്കാ​പ്പി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും.

വി​വ​ര​ങ്ങ​ൾ – ഡോ. ​ഷർമദ് ഖാൻ BAMS,

MD സീനിയർ മെഡിക്കൽ ഓഫീസർ,

ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ – 9447963481

 

Related posts

Leave a Comment