വിധിയെ മാറ്റാൻ വിധിക്കുമായില്ല..! കോടതി വി​ധി കേ​ട്ട് കു​ഴ​ഞ്ഞു​ വീ​ണയാൾ മ​രി​ച്ചു; വിഗ്രഹത്തിൽ സ്വർണം പൂശുന്നതിൽ കൃത്രിമം കാട്ടി;  ക്ഷേത്രം ഭാരവാഹികളുടെ പരാതിയിൽ അറസ്റ്റ് ചെയ്ത വരദരാജനാണ് മരിച്ചത്

മു​ള​ങ്കു​ന്ന​ത്തു​കാ​വ്(തൃശൂർ): റി​മാ​ൻ​ഡ് ചെ​യ്തു​കൊ​ണ്ടു​ള്ള കോ​ട​തി​വി​ധി കേ​ട്ട് കു​ഴ​ഞ്ഞു​വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. വി​യ്യൂ​ർ ജ​യി​ലി​ലെ റി​മാ​ൻ​ഡ് ത​ട​വു​കാ​ര​നാ​യ കോ​യ​ന്പ​ത്തൂ​ർ ഗ​സ​ൽ​പു​രം കെ​എം ഇ​ല്ലം രാ​ജ അ​വ​ന്യൂ ഇ​ന്ദി​രാ​ന​ഗ​റി​ൽ തി​രു​മ​ല​സ്വാ​മി​യു​ടെ മ​ക​ൻ വ​ര​ദ​രാ​ജ​നാ(68)​ണ് മ​രി​ച്ച​ത്.

തൃ​പ്പൂണി​ത്തു​റ​യി​ലെ ക്ഷേ​ത്ര​ത്തി​ലേ​ക്ക് ആ​വ​ശ്യ​മാ​യ വി​ഗ്ര​ഹ​ങ്ങ​ൾ നി​ർ​മി​ച്ച് സ്വ​ർ​ണം പൂ​ശി​ന​ല്കി​യി​രു​ന്ന​തു ശി​ൽ​പി​യും ആ​ർ​ട്ടി​സ്റ്റു​മാ​യ വ​ര​ദ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​യ​ന്പ​ത്തൂ​രി​ലെ സം​ഘ​മാ​യി​രു​ന്നു. വി​ഗ്ര​ഹ​ത്തി​ൽ ഉ​രു​ക്കി പൂ​ശാ​നു​ള്ള സ്വ​ർ​ണ​ത്തി​ൽ കൃ​ത്രി​മം കാ​ട്ടി​യെ​ന്നു കാ​ണി​ച്ച് ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലി​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ​തു​ട​ർ​ന്ന് സി​ജെ​എം കോ​ട​തി ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

കോ​ട​തിവി​ധി കേ​ട്ട ഇ​യാ​ൾ കു​ഴ​ഞ്ഞു​വീ​ണു. തു​ട​ർ​ന്ന് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ വ​ര​ദ​രാ​ജ​ൻ തൃ​ശൂ​ർ ജി​ല്ലാ പെ​യി​ൻ പാ​ലീ​യി​റ്റി​വ് കെയ​ർ സെ​ന്‍റ​റി​ലും ജ​യി​ൽ ആ​ശു​പ​ത്രി​യി​ലും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞുവരവേയാണ് മ​ര​ണം സം​ഭ​വി​ച്ച​ത്.വി​യ്യൂ​ർ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഇ​ന്നു പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ക്കും.

Related posts