കൊ​റോ​ണ പ്ര​തി​രോ​ധ​ത്തി​ൽ‌ 108 ആം​ബു​ല​ൻ​സാ​ണ് താ​രം; “6225 പേ​ര്‍​ക്കാ​യി സ​ഞ്ച​രി​ച്ച​ത് 2 ല​ക്ഷം കി​ലോ​മീ​റ്റ​ർ’


പ​യ്യ​ന്നൂ​ര്‍: കൊ​റോ​ണ ഏ​റ്റ​വും കൂ​ടു​ത​ല്‍ ബാ​ധി​ച്ച കേ​ര​ള​ത്തി​ന്‍റെ ഉ​ത്ത​ര മേ​ഖ​ല​യി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ താ​ര​മാ​യ​ത് 108 ആം​ബു​ല​ന്‍​സു​ക​ള്‍. കൊ​റോ​ണ​യു​ട ര​ണ്ടാം ഘ​ട്ടം മു​ത​ല്‍ 6225 പേ​രെ​യും കൊ​ണ്ട് 108 ആം​ബു​ല​ന്‍​സ് ഓ​ടി​യ​ത് ര​ണ്ടു​ല​ക്ഷ​ത്തി​ലേ​റെ കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മാ​ണ്.

കാ​സ​ര്‍​ഗോ​ഡ്, ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട് ഉ​ള്‍​പ്പെ​ടു​ന്ന ഉ​ത്ത​ര മേ​ഖ​ല​യി​ല്‍ കൊ​റോ​ണ എ​ന്ന മ​ഹാ​മാ​രി​യെ പി​ടി​ച്ചു​കെ​ട്ടു​ന്ന​തി​നാ​യി 45 ആം​ബു​ല​ന്‍​സു​ക​ളാ​ണ് രാ​ത്രി​യും പ​ക​ലു​മാ​യി സ​ര്‍​വീ​സ് ന​ട​ത്തി​യ​ത്.

108 ആം​ബു​ല​ന്‍​സ് കാ​സ​ര്‍​ഗോ​ഡ് 2320 പേ​ര്‍​ക്കു​വേ​ണ്ടി 61,000 കി​ലോ​മീ​റ്റ​ര്‍ ഓ​ടി​യ​പ്പോ​ള്‍ ക​ണ്ണൂ​രി​ല്‍ 2780 പേ​ര്‍​ക്കു​വേ​ണ്ടി 96,617 കി​ലോ​മീ​റ്റ​റും കോ​ഴി​ക്കോ​ട് 1125 പേ​ര്‍​ക്കാ​യി 55,298 കി​ലോ​മീ​റ്റ​റു​മാ​ണ് ഓ​ടി​യ​ത്. രോ​ഗി​ക​ള്‍​ക്കാ​യും രോ​ഗം സം​ശ​യി​ക്കു​ന്ന​വ​ര്‍​ക്കും വേ​ണ്ടി​യാ​യി​രു​ന്നു ഈ ​ഓ​ട്ടം.

ആം​ബു​ല​ന്‍​സു​ക​ളു​ടെ ത​ക​രാ​റു​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ വ​ര്‍​ക്ക്‌​ഷോ​പ്പ് തു​റ​ന്നു പ്ര​വ​ര്‍​ത്തി​പ്പി​ച്ച​തും ഇ​വ​ര്‍​ക്ക് സ​ഹാ​യ​ക​മാ​യി.

മൂ​ന്ന് ഷി​ഫ്റ്റു​ക​ളി​ലാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ​ൾ സെ​ന്‍റ​ർ, ജി​ല്ലാ ആ​രോ​ഗ്യ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ജി​ല്ലാ കൊ​റോ​ണ സെ​ല്ലു​മാ​യു​ള്ള മി​ക​ച്ച ഏ​കോ​പ​നം, ആ​ത്മാ​ര്‍​ഥ​ത​യു​ള്ള ആം​ബു​ല​ന്‍​സ് ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ കൈ​കോ​ര്‍​ത്ത​പ്പോ​ഴാ​ണ് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​മു​ണ്ടാ​യ​ത്.

108 ആം​ബു​ല​ന്‍​സി​ന്‍റെ ന​ട​ത്തി​പ്പ് ചു​മ​ത​ല വ​ഹി​ക്കു​ന്ന ജി​വി​കെ എ​മ​ര്‍​ജ​ന്‍​സി മാ​നേ​ജ്‌​മെ​ന്‍റ് റി​സ​ര്‍​ച്ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ എ.​ഹി​രോ​ഷ് (കാ​സ​ര്‍​ഗോ​ഡ്), അ​ഭി​ജി​ത്ത് സ​ഹ​ദേ​വ​ന്‍ (ക​ണ്ണൂ​ര്‍), അ​ല്‍​വി​ന്‍ ജോ​സ​ഫ്(​കോ​ഴി​ക്കോ​ട്) എ​ന്നി​വ​ര്‍ ജി​ല്ലാ ആ​രോ​ഗ്യ വ​കു​പ്പു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ന്നു.​

ഇ​തി​ന്‍റെ​യെ​ല്ലാം എ​കോ​പ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത് മേ​ഖ​ലാ ചു​മ​ത​ല​യു​ള്ള പ്രോ​ഗ്രാം മാ​നേ​ജ​ര്‍ കെ.​പി.​ര​മേ​ശ​നാ​ണ്.

Related posts

Leave a Comment