കോവിഡിനെക്കുറിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു ! കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍; വ്യാജവാര്‍ത്തയുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ കൂടുന്നു…

സംസ്ഥാനത്ത് കോവിഡ് 19 വൈറസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ ഭീതിപരത്തുന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുടുങ്ങി.

കോണ്‍ഗ്രസ് പ്രവര്‍ത്തനായ ഹരിപ്പാട് പിലാപ്പുഴ സ്വദേശി സുരേഷിനെയാണ് അറസ്റ്റ് ചെയ്തത്. പൊതു ജനങ്ങള്‍ക്ക് ഇടയില്‍ ഭീതി പരത്തുന്ന തരത്തില്‍ സന്ദേശം പ്രചരിപ്പിച്ചു എന്ന വകുപ്പ് ചുമത്തിയാണ് അറസ്റ്റ്.

നേരത്തെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും വ്യാജവാര്‍ത്തകള്‍ പ്രവചരിപ്പിച്ചതിന് നാല് പേര്‍ക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ കൊവിഡ് വ്യാജവാര്‍ത്തയുമായി ബന്ധപ്പെട്ട് അറസ്റ്റ് രേഖപ്പെടുത്തുന്നത് ഇത് ആദ്യമായാണ്.

കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് നേരത്തെ കോഴിക്കോട് കാക്കൂരില്‍ യുവാവിനെതിരേ കേസെടുത്തിരുന്നു.

Related posts

Leave a Comment