കൊ​വി​ഡ് 19 പ​രി​ശോ​ധ​ന​യ്ക്കി​ടെ ഇ​ന്ത്യ​യെ പ​രി​ഹ​സി​ച്ച് ഇ​റ്റ​ലി​ക്കാ​രി; കു​റി​ക്കു​കൊ​ള്ളു​ന്ന മ​റു​പ​ടിയുമായി ലേഡി ഡോ​ക്ട​ര്‍; പിന്നെ ഒന്നും മിണ്ടാതെ ഇറ്റലിക്കാരി

ചൈ​ന​യി​ല്‍ നി​ന്നും പൊ​ട്ടി​പ്പു​റ​പ്പെ​ട്ട കൊ​വി​ഡ് 19 വൈ​റ​സ് ലോ​കം മു​ഴു​വ​ന്‍ ഭീ​തി വി​ത​യ്ക്കു​ക​യാ​ണ്. ചൈ​ന​യി​ല്‍ നി​ന്നും എ​ത്തി​യ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​ക​ളി​ലാ​ണ് ആ​ദ്യം വൈ​റ​സ് ക​ണ്ടെ​ത്തി​യ​ത്.

എ​ന്നാ​ല്‍ ഫ​ല​പ്ര​ദ​മാ​യ മു​ന്‍​ക​രു​ത​ലി​ലൂ​ടെ ഇ​ത് പ്ര​തി​രോ​ധി​ക്കു​വാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന് സാ​ധി​ച്ചി​രു​ന്നു.

ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ഇ​റ്റ​ലി​യി​ല്‍ നി​ന്നും കേ​ര​ള​ത്തി​ലെ​ത്തി​യ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​രി​ല്‍ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തോ​ടെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും മ​റ്റ് പ​ല​സ്ഥ​ല​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കൊ​റോ​ണ സ്‌​പെ​ഷ​ല്‍ ഡ്യൂ​ട്ടി ചെ​യ്യു​ന്ന ലി​ബി​ന്‍ എ​ന്ന യു​വാ​വ് പ​ങ്കു​വ​ച്ച കു​റി​പ്പാ​ണ് വൈ​റ​ലാ​കു​ന്ന​ത്.

കൊ​റോ​ണ പ​രി​ശോ​ധ​ന ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന​വ​രെ ഇ​റ്റ​ലി​യി​ല്‍ നി​ന്നു​മെ​ത്തി​യ യു​വ​തി പ​രി​ഹ​സി​ച്ച​തും ഇ​തി​ന് മ​റു​പ​ടി​യു​മാ​യി ഇ​വ​രു​ടെ സം​ഘ​ത്തി​ലെ ഡോ​ക്ട​ര്‍ ന​ല്‍​കി​യ മ​റു​പ​ടി​യു​മാ​ണ് ലി​ബി​ന്‍ കു​റി​ച്ച​ത്.

പ​രി​ശോ​ധ​ന ഇ​ഷ്ട​പ്പെ​ടാ​തി​രു​ന്ന ഇ​റ്റ​ലി​ക്കാ​രി​യാ​യ യു​വ​തി, “യൂ​റോ​പ്പ് പോ​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ പോ​ലും ഇ​ത്ത​ര​ത്തി​ലു​ള്ള ചെ​ക്കിം​ഗ് ന​ട​ക്കു​ന്നി​ല്ലെ​ന്നും പി​ന്നെ​യാ​ണ് ഇ​ന്ത്യ​യി​ല്‍ ഇ​ങ്ങ​നെ​യെ​ന്നും’ പ​റ​ഞ്ഞു.

ഇ​തു​കേ​ട്ട് നി​ന്ന സം​ഘ​ത്തി​ലെ ലേ​ഡി ഡോ​ക്ട​ര്‍ “മാ​ഡം, നൂ​റ് കോ​ടി​ലേ​റെ ജ​ന​ങ്ങ​ള്‍ തി​ങ്ങി​പ്പാ​ര്‍​ക്കു​ന്ന ഇ​ന്ത്യ​യി​ല്‍ ഇ​ത്ത​രം ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കി​യ​ത് കൊ​ണ്ടാ​ണ് ഇ​വി​ടെ ഒ​രു കൊ​റോ​ണ മ​ര​ണം പോ​ലും ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ത്ത​തും താ​ങ്ക​ളു​ടെ രാ​ജ്യ​ത്ത് 150ലേ​റെ കൊ​റോ​ണ മ​ര​ണം ഇ​തി​ന​കം ത​ന്നെ വ​ന്ന് ക​ഴി​ഞ്ഞ​തെ​ന്നും’ പ​റ​ഞ്ഞ​താ​യി ലി​ബി​ന്‍ കു​റി​ക്കു​ന്നു.

ഇ​ത് കേ​ട്ട ഇ​റ്റ​ലി​ക്കാ​രി ഒ​ന്നും പ​റ​യാ​തെ ബാ​ക്കി പ​രി​ശോ​ധ​ന​യ്ക്ക് ത​യാ​റാ​യി​യെ​ന്നും പ​രി​സ​രം എ​യ​ര്‍​പോ​ര്‍​ട്ട് ആ​യ​തി​നാ​ലും അ​വി​ടെ ഡ്യൂ​ട്ടി​യി​ല്‍ ആ​യ​തി​നാ​ലും മ​ന​സി​ല്‍ ന​ല്ലൊ​രു കൈ​യ​ടി കൊ​ടു​ത്ത് അ​വ​ര്‍​ക്ക് അ​ഭി​ന​ന്ദ​നം ന​ല്‍​കി​യെ​ന്ന് പ​റ​ഞ്ഞാ​ണ് ലി​ബി​ന്‍ കു​റി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം…

ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കൊറോണ വൈറസ് (കോവിഡ് – 19 ) മായി ബന്ധപ്പെട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു…

International Flight ൽ വരുന്ന എല്ലാവർക്കും ആരോഗ്യ വകുപ്പിന്റെ പരിശോധന ഉണ്ടായിരുന്നു…

കൂടാതെ രണ്ട് ഫോമുകളിൽ ആരോഗ്യ വിവര റിപ്പോർട്ടുകൾ ഓരോ Passenger ഉം 2 കോപ്പി വിമാനത്തിൽ വച്ച് തന്നെ പൂരിപ്പിച്ച് Health wing ന്റെ പരിശോധന സമയത്ത് ഹാജരാക്കേണ്ടതും ഉണ്ട്…

അതിൽ ഒരു കോപ്പിയിൽ സീൽ ചെയ്ത് വിട്ടാൽ മാത്രമേ പുറത്തേക്ക് പോവാൻ പറ്റു..

ഇന്നലെ വന്ന ഒരു വിമാനത്തിൽ 30 ഓളം ഇറ്റലിയിൽ നിന്ന് വന്ന വിദേശിയർ ഉണ്ടായിരുന്നു…

അവരിൽ പലർക്കും ഇവിടെ നടക്കുന്ന പരിശോധന ഇഷ്ടമാവുന്നില്ല എന്ന് അവരുടെ ഭാവത്തിലും സംസാരത്തിലും ഒക്കെ അനുഭവിച്ചറിയുവാൻ കഴിഞ്ഞു….

രണ്ടു ഫോം വേണ്ടിടത്ത് ഒരു ഫോം ആയി വന്ന ഒരു വിദേശ വനിതയെ പോവാൻ അനുവദിക്കാതെ വന്നപ്പോൾ അവർ ചൂടാവുകയും എന്നാൽ അങ്ങേയറ്റം പുച്ഛത്തോടു കൂടിയും പറയുന്നുണ്ടായിരുന്നു ” യുറോപ്പ് പോലുള്ള രാജ്യങ്ങളിൽ പോലും ഇത്തരത്തിലുള്ള ചെക്കിങ്ങ് നടക്കുന്നില്ല… എന്നിട്ടാണ് ഇൻഡ്യയിൽ ഇങ്ങനെ”

ഇത് കേട്ട് കൊണ്ട് അടുത്ത് നിന്ന ഞങ്ങളുടെ ടീമിലുള്ള ലേഡി ഡോക്ടർ ആ വിദേശ വനിതയോട് പറഞ്ഞു

” മേഡം , നൂറ് കോടിയിലേറെയുള്ള ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇൻഡ്യയിൽ ഇത്തരം ആരോഗ്യ പരിശോധനകൾ കർശനമായത് കൊണ്ടാണ് ഇവിടെ ഒരു കൊറോണ മരണം പോലും ഇത് വരെ റിപ്പോർട്ട് ചെയ്യാത്തതും താങ്കളുടെ രാജ്യത്ത് 150 ൽ ഏറെ കൊറോണ മരണം ഇതിനകം തന്നെ വന്ന് കഴിഞ്ഞതും “

ഇത് കേട്ട് ആ ഇറ്റലിക്കാരി മുഖത്തെ ഇൻഡ്യക്കാരോടുള്ള പുച്ഛത്തിന് എന്തോ ഒരു ഇടിവു സംഭവിക്കുന്നത് കാണാൻ കഴിഞ്ഞു എന്ന് മാത്രമല്ല കൂട്ടത്തിൽ ഒന്നും തന്നെ പറയാതെ ബാക്കി പരിശോധനയ്ക്ക് തയ്യാറാവുന്നതും കാണാൻ കഴിഞ്ഞു….

വനിതാ ദിനത്തിൽ ആ ലേഡി ഡോക്ടർ നൽകിയ മറുപടി ഒരു നല്ല കൈയടിക്ക് വക നൽകിയെങ്കിലും പരിസരം എയർപോർട്ട് ആയതിനാലും അവിടെ ഡ്യൂട്ടിയിൽ ആയതിനാലും മനസ്സിൽ നല്ലൊരു കൈയടി കൊടുത്തുകൊണ്ട് അവർക്ക് അഭിനന്ദനം അറിയിച്ചു…

P R Libin
Jr HI CHC Ezhikkara

ഫേ​സ്ബു​ക്ക് പോ​സ്റ്റ്‌

Related posts

Leave a Comment