പ്ര​വാ​സി​ക​ളു​ടെ വ​ര​വു കൂ​ടി; പത്തനംതിട്ട ജില്ലയിൽ കോ​വി​ഡ് സെ​ന്‍ററു​ക​ളി​ല്‍ ഇ​ട​മി​ല്ല

പ​ത്ത​നം​തി​ട്ട: ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു ചാ​ര്‍​ട്ടേ​ഡ് വി​മാ​ന​ങ്ങ​ള്‍ എ​ത്തി​ത്തു​ട​ങ്ങി​യ​തോ​ടെ ജി​ല്ല​യി​ലേ​ക്കെ​ത്തു​ന്ന പ്ര​വാ​സി​ക​ളു​ടെ എ​ണ്ണ​ം വ​ര്‍​ധി​ച്ചു. ഇ​തോ​ടെ കോ​വി​ഡ് കെ​യ​ര്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ്ഥ​ല​മി​ല്ലെ​ന്ന സ്ഥി​തി​യാ​ണ്. നി​ല​വി​ല്‍ 136 കോ​വി​ഡ് കെ​യ​ര്‍ കേ​ന്ദ്ര​ങ്ങ​ളാ​ണ് ജി​ല്ല​യി​ല്‍ സ​ജീ​വ​മാ​യി​ട്ടു​ള്ള​ത്.

ഇ​വി​ട​ങ്ങ​ളി​ല്‍ 1,240 പേ​രാ​ണ് താ​മ​സി​ക്കു​ന്ന​ത്. പു​തു​താ​യി കോ​വി​ഡ് കെ​യ​ര്‍ കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങാ​നാ​കി​ല്ലെ​ന്ന് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ലു​ള്ള കോ​വി​ഡ് കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പോ​ലും താ​ളം തെ​റ്റി​യി​രി​ക്കു​ക​യാ​ണ്.

വോ​ള​ണ്ടി​യ​ര്‍​മാ​രു​ടെ സേ​വ​നം മി​ക്ക​യി​ട​ങ്ങ​ളി​ലു​മി​ല്ല. അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യി അ​ധ്യാ​പ​ക​രെ നി​യ​മി​ച്ചി​ട്ടു​ണ്ട്. ശു​ചീ​ക​ര​ണ​ത്തി​നും മ​റ്റു​മാ​യി ആ​ളെ കി​ട്ടാ​നി​ല്ലാ​ത്ത സ്ഥി​തി​യു​ണ്ട്. ഭ​ക്ഷ​ണം ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ളി​ലും പ​ല​യി​ട​ത്തും ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പാ​ളു​ക​യാ​ണ്.

പ​ര​മാ​വ​ധി ആ​ളു​ക​ളെ വീ​ടു​ക​ളി​ലേ​ക്ക് നി​രീ​ക്ഷ​ണ​ത്തി​ല്‍ അ​യ​യ്ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ​ല​രും ഇ​തി​നോ​ടു വി​മു​ഖ​ത കാ​ട്ടു​ന്നു​ണ്ട്. വീ​ടു​ക​ളി​ലെ സൗ​ക​ര്യ​ക്കു​റ​വും പ്രാ​യ​മു​ള്ള​വ​രും രോ​ഗി​ക​ളു​മൊ​ക്കെ വീ​ടു​ക​ളി​ലു​ള്ള​തും ഇ​തി​നു കാ​ര​ണ​മാ​കു​ന്നു​ണ്ട്.

പെ​യ്ഡ് കോ​വി​ഡ് കെ​യ​ര്‍ കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ലും കു​ഴ​പ്പ​മി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ഏ​റെ​പ്പേ​രും. ഇ​ന്ന​ലെ മാ​ത്രം 305 പ്ര​വാ​സി​ക​ളാ​ണ് ജി​ല്ല​യി​ല്‍ മ​ട​ങ്ങി​യെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത്. ഇ​വ​രു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ വ​രെ 5,648 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.

ഇ​തി​ല്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു തി​രി​ച്ചെ​ത്തി​യ 3,117 പേ​രും വി​ദേ​ശ​ത്തു​നി​ന്നു തി​രി​ച്ചെ​ത്തി​യ 2,097 പേ​രും ഉ​ള്‍​പ്പെ​ടു​ന്നു. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് ഇ​ന്ന​ലെ തി​രി​ച്ചെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​വ​ര്‍ 193 പേ​രാ​ണ്. ജി​ല്ല​യി​ല്‍ വി​വി​ധ പോ​സി​റ്റീ​വ് കേ​സു​ക​ളി​ലെ സ​മ്പ​ര്‍​ക്ക​ത്തി​ല്‍ 434 ആ​ളു​ക​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

Related posts

Leave a Comment