കോ​വി​ഡ് പ്ര​തി​രോ​ധം; തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യെ കോ​വി​ഡ് സെ​ന്‍റ​റാക്കും; നടപടികൾ തുടങ്ങി

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ പ്ര​ധാ​ന നി​രീ​ക്ഷ​ണ​കേ​ന്ദ്ര​മാ​ക്കി തൃ​ശൂ​ര്‍ ഗ​വൺമെന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യെ മാ​റ്റാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ര്‍​ദേശം.

ഇ​തു ന​ട​പ്പാ​കു​ന്ന​തോ​ടെ ജി​ല്ല​യി​ലെ കോ​വി​ഡ് ബാ​ധി​ത​രായ രോ​ഗി​ക​ളേ​യും ഐ​സൊ​ലേ​ഷ​നി​ല്‍ ക​ഴി​യു​ന്ന​വ​രേ​യും തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സ​യും നി​രീ​ക്ഷ​ണ​വും ന​ട​ത്തു​ക.

നി​ല​വി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ വെ​ന്‍റിലേ​റ്റ​റു​ക​ളും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും ഉ​ള്ള​തി​നാ​ലാ​ണ് കോ​വി​ഡി​ന്‍റെ ചി​കി​ത്സ പ്ര​തി​രോ​ധ കേ​ന്ദ്ര​മാ​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യെ മാ​റ്റു​ന്ന​ത്. ഇ​പ്പോ​ള്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന മറ്റു രോ​ഗി​ക​ളെ വിവിധ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റും.

ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ അ​ല്ലാ​ത്ത രോ​ഗി​ക​ളെ തു​ട​ര്‍ ചി​കി​ത്സ​ക്കാ​യി സ​മീ​പ​ത്തെ പ്രാ​ഥ​മി​ക ആ​ശു​പ​ത്രി​ക​ളി​ലേ​ക്കാണു മാറ്റുക. പു​തി​യ രോ​ഗി​ക​ളെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ സ്വീ​ക​രി​ക്കി​ല്ല. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യെ പൂ​ര്‍​ണ​മാ​യും കോ​വി​ഡ് 19നു​വേ​ണ്ടി സ​ജ്ജ​മാ​ക്കും.

ഇ​തു​മൂ​ലം മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ല്‍ രോ​ഗി​ക​ള്‍​ക്ക് കോ​വി​ഡ് ഭീ​തി കൂ​ടാ​തെ പോ​കാ​നും ചി​കി​ത്സ തേ​ടാ​നും സാ​ധി​ക്കും. അ​വി​ടേക്ക് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം വി​ട്ടു​കൊ​ടു​ക്കാ​നും ശ്ര​മി​ക്കും.

ഇ​തു സം​ബ​ന്ധി​ച്ച മാ​ര്‍​ഗ​രേ​ഖ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ധി​കൃ​ത​ര്‍​ക്ക് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ന​ല്‍​കി.21 ദി​വ​സ​ത്തെ ലോ​ക്ക് ഡൗ​ണി​ന് ശേ​ഷ​വും കോ​വി​ഡി​ന് ശ​മ​ന​മു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ അ​പ്പോ​ള്‍ കൈ​ക്കൊ​ള്ളേ​ണ്ട മു​ന്‍​ക​രു​ത​ലാ​യി​ട്ടാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യെ കോ​വി​ഡി​ന് മാ​ത്ര​മാ​യി സ​ജ്ജ​മാ​ക്കു​ന്ന​ത്.

Related posts

Leave a Comment