രാ​ജ്യം വീ​ണ്ടും ആ​ശ​ങ്ക​യി​ലേ​ക്ക്; പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ൾ അ​ര​ല​ക്ഷ​ത്തി​ന​ടു​ത്ത്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 46,951 പേ​ര്‍​ക്ക‌് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 212 പേ​ർ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,16,46,081 ആ​യി. മ​ര​ണ​സം​ഖ്യ 1,59,967 ആ​യി ഉ​യ​ർ​ന്നു.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 21,180 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി ല​ഭി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗ​മു​ക്തി നേ​ടി​യ​വ​ർ 1,16,46,081 ആ​യി. രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 3,34,646 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്.

ഞാ​യ​റാ​ഴ്ച മാ​ത്രം 8,80,655 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ചു. മാ​ര്‍​ച്ച് 21 വ​രെ 23,44,45,774 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ച​താ​യും ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്ച് അ​റി​യി​ച്ചു. 4,50,65,998 പേ​ര്‍​ക്ക് ഇ​തി​നോ​ട​കം വാ​ക്‌​സി​ന്‍ ന​ല്‍​കി ക​ഴി​ഞ്ഞു.

Related posts

Leave a Comment