ഭ​ര​ണസി​രാകേ​ന്ദ്ര​ങ്ങ​ളി​ൽ കോ​വി​ഡ് പ​ട​രു​ന്നു; ജീ​വ​ന​ക്കാ​ർ പ​ല​രും ക്വാ​റ​ന്‍റൈ​നി​ൽ

ന്യൂ​ഡ​ൽ​ഹി: ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലെ ഭ​ര​ണ​സി​രാ​കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​വി​ഡ് പ​ട​രു​ന്നു. ഡ​ൽ​ഹി​യി​ൽ നൂ​റി​ല​ധി​കം കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ഇ​തേ തു​ട​ർ​ന്ന് പ​ല മ​ന്ത്രാ​ല​യ​ങ്ങ​ളി​ലും ജീ​വ​ന​ക്കാ​ർ വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്യു​ക​യാ​ണ്. പ​ല​രും ക്വാ​റ​ന്‍റൈ​നി​ലാ​ണ്.

ആ​ദാ​യ​നി​കു​തി വ​കു​പ്പി​ലെ ഒ​ട്ടേ​റെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ണ്ട്. ഒ​രു കേ​ന്ദ്ര​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​ക്കും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. വി​വി​ധ വ​കു​പ്പു​ക​ളി​ലെ മൂ​ന്നു ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ​ക്കും കോ​വി​ഡ് പി​ടി​പെ​ട്ടു.

പ്ര​ധാ​ന​പ്പെ​ട്ട പ​ല മ​ന്ത്രാ​ല​യ​ങ്ങ​ളും കോ​വി​ഡ് പി​ടി​യി​ലാ​ണ്. കൃ​ഷി ഭ​വ​ൻ, ശ്രാം ​ശ​ക്തി ഭ​വ​ൻ, ശാ​സ്ത്രി ഭ​വ​ൻ, നി​ർ​മ​ൻ ഭ​വ​ൻ, റെ​യി​ൽ ഭ​വ​ൻ, നോ​ർ​ത്ത്, സൗ​ത്ത് ബ്ലോ​ക്കു​ക​ൾ തു​ട​ങ്ങി പ്ര​ധാ​ന ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം കോ​വി​ഡ് റി​പ്പോ​ർ​ട്ടു ചെ​യ്തി​ട്ടു​ണ്ട്.

ഭ​വ​ന-​ന​ഗ​ര​കാ​ര്യ മ​ന്ത്രാ​ല​യ​യ​ത്തി​ൽ ആ​റു പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ക്കു​ക​യും ര​ണ്ടു പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു.തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ലെ 41 ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യി. ഇ​തോ​ടെ മ​ന്ത്രാ​ല​യ​ത്തി​ലെ ഒ​ട്ടു​മി​ക്ക ജീ​വ​ന​ക്കാ​രും വീ​ട്ടി​ലി​രു​ന്നാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്.

Related posts

Leave a Comment