പാ​പ്പ​നം​കോ​ട് ഡി​പ്പോ​യി​ലെ സ​മ​രം ന്യാ​യം; ജീ​വ​ന​ക്കാ​ർ ഉ​ന്ന​യി​ക്കു​ന്ന സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കുമെന്ന് ഗ​താ​ഗ​ത മ​ന്ത്രി


തി​രു​വ​ന​ന്ത​പു​രം: പാ​പ്പ​നം​കോ​ട് ഡി​പ്പോ​യി​ൽ കെഎസ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ ന​ട​ത്തു​ന്ന സ​മ​രം ന്യാ​യ​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ. ജീ​വ​ന​ക്കാ​ർ ഉ​ന്ന​യി​ക്കു​ന്ന സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കും.

കെഎസ്ആ​ർ​ടി​സി ബ​സ്‌​സു​ക​ളി​ൽ ഡ്രൈ​വ​ർ​മാ​ർ​ക്ക് പ്ര​ത്യേ​ക ക്യാ​ബി​ൻ ഏ​ർ​പ്പെ​ടു​ത്തും. കോ​വി​ഡ് ഡ്യൂ​ട്ടി​യി​ലു​ള്ള​വ​ർ​ക്ക് മ​തി​യാ​യ സു​ര​ക്ഷ ഒ​രു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ജീ​വ​ന​ക്കാ​ർ സ​മ​ര​ത്തി​ൽ നി​ന്നും പി​ൻ​മാ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​രം.

Related posts

Leave a Comment