കോവിഡ് ഡ്യൂട്ടിയിലും വിവേചനം !  വേണ്ടപ്പെട്ടവരെ ഇതുവരേയും ഡ്യൂട്ടിക്ക് നിയോഗിച്ചില്ല; അഞ്ചുമാസം മുമ്പ് കയറിയവർ വീണ്ടും ഡ്യൂട്ടി കയറേണ്ടി വരുന്നതായി ആക്ഷേപം

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് ഡ്യൂ​ട്ടി ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ അ​ധി​കൃ​ത​ർ വി​വേ​ച​നം കാ​ണി​ക്കു​ന്ന​താ​യി പ​രാ​തി.

ക​ഴി​ഞ്ഞ മാ​ർ​ച്ച് ഒ​ന്പ​തി​നാ​ണ് ആ​ദ്യ​മാ​യി കോ​വി​ഡ് ബാ​ധി​ത​ർ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യ്ക്ക് എ​ത്തു​ന്ന​ത്. അ​ഞ്ചു മാ​സം പി​ന്നി​ടു​ന്പോ​ൾ ആ​ദ്യ​നാ​ളു​ക​ളി​ൽ കോ​വി​ഡ് ഡ്യൂ​ട്ടി ചെ​യ്ത​വ​രെ വീ​ണ്ടും ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്കു​ന്പോ​ൾ ചി​ല ജീ​വ​ന​ക്കാ​ർ​ക്ക് ഇ​തു​വ​രെ കോ​വി​ഡ് ഡ്യൂ​ട്ടി കൊ​ടു​ക്കാ​തെ അ​ധി​കൃ​ത​ർ വി​വേ​ച​നം കാ​ണി​ക്കു​ന്നു​വെ​ന്നാ​ണ് പ​രാ​തി.

കൂ​ടാ​തെ ഡ്യൂ​ട്ടി ചെ​യ്യു​ന്ന ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​ർ​ക്ക് മ​റ്റു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് ല​ഭി​ക്കു​ന്ന​തു​പോ​ലു​ള്ള ക്വാ​റന്‍റൈ​ൻ അ​നു​വ​ദി​ക്കു​ന്നു​മി​ല്ല. കോ​വി​ഡ് ഡ്യൂട്ടി ചെ​യ്യു​ന്ന ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്താ​തെ ത​ന്നെ മൂ​ന്നാം ദി​വ​സം അ​ടു​ത്ത വാ​ർ​ഡി​ലേ​ക്ക് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​തു രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​യേ​ക്കാ​മെ​ന്നും ഈ ​വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.

അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ഡ്യൂ​ട്ടി ചെ​യ്യു​ന്ന ഡോ​ക്ട​ർ​മാ​ർ അ​ട​ക്ക​മു​ള്ള​വ​ർ മൂ​ന്നു മ​ണി​ക്കൂ​ർ ക​ഴി​യു​ന്പോ​ൾ സു​ര​ക്ഷാ വ​സ്ത്ര​ങ്ങ​ൾ മാ​റു​ന്നു. എ​ന്നാ​ൽ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​ർ രാ​ത്രി​കാ​ല ഡ്യൂ​ട്ടി​യി​ൽ 12 മ​ണി​ക്കൂ​റും, പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ആ​റ് മ​ണി​ക്കൂ​റും ഒ​രേ വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കേ​ണ്ടി വ​രു​ന്നു.

ഡ്യൂ​ട്ടി ക​ഴി​ഞ്ഞാ​ൽ കു​ളി​ക്കു​ന്ന​തി​ന് പൊ​തു​വാ​യ ശു​ചി മു​റി​യാ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​രു​ന്ന​തെ​ന്നും പ​റ​യു​ന്നു. ഇ​തു​വ​രെ കോ​വി​ഡ് ഡ്യൂ​ട്ടി ചെ​യ്യാ​ത്ത​വ​ർ​ക്ക് കോ​വി​ഡ് ഡ്യൂ​ട്ടി ന​ൽ​കു​ക​യും, എല്ലാവർക്കും ക്വാ​റന്‍റൈ​ൻ കാ​ലാ​വ​ധി അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.

എ​ന്നാ​ൽ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‌റ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കോ​വി​ഡ് ഡ്യൂട്ടി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർ, രോ​ഗി​ക​ളു​മാ​യി അ​ടു​ത്തി​ടപ​ഴ​കാ​റി​ല്ലെ​ന്നും വി​വി​ധ സ്കാ​നിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​ശോ​ധ​ന​ക​ൾ​ക്ക് രോ​ഗി​ക​ളെ സ്ട്രെച്ച​റു​ക​ളി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​യ​ശേ​ഷം തി​രി​കെ വാ​ർ​ഡി​ൽ എ​ത്തി​ക്കു​ന്ന ജോ​ലി മാ​ത്ര​മേ ചെ​യ്യു​ന്നു​ള്ളൂ​.

അ​ത് സു​ര​ക്ഷാ വ​സ്ത്രം ധ​രി​ച്ചാ​ണ് ചെ​യ്യു​ന്ന​ത്. അ​തി​നാ​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ചു​ള്ള ക്വാ​റന്‍റൈ​ൻ കാ​ലാ​വ​ധി ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

Related posts

Leave a Comment