മു​രി​ക്കും​പാ​ട​ത്ത് വീ​ണ്ടും  ക​ഞ്ചാ​വ് മാ​ഫി​യ അഴിഞ്ഞാടുന്നു; പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ

 

 

വൈ​പ്പി​ൻ: പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യം ഇ​ല്ലാ​ത്ത​തി​നാ​ൽ മു​രി​ക്കും​പാ​ട​ത്ത് വീ​ണ്ടും സാ​മൂ​ഹ്യ വി​രു​ദ്ധ​ർ അ​ഴി​ഞ്ഞാ​ടു​ന്ന​താ​യി റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ പ​രാ​തി​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി, ക​ഞ്ചാ​വ് മാ​ഫി​യാ സം​ഘം മു​രി​ക്കും​പാ​ടം പ്ര​ദേ​ശ​ത്ത് നി​ര​ന്ത​രം ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഭീ​തി സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്ന് അ​സോ​സി​യേ​ഷ​നു​ക​ൾ കു​റ്റ​പ്പെ​ടു​ത്തി.

മു​രി​ക്കും​പാ​ടം വെ​സ്റ്റ് റോ​ഡി​ൽ കൂ​ടി സ​ഞ്ച​രി​ക്കു​ന്ന സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഭീ​തി​യോ​ടെ​യാ​ണ് ഇ​തു​വ​ഴി ക​ട​ന്ന് പോ​കു​ന്ന​ത്. ക​ഞ്ചാ​വ്, വ്യാ​ജ​മ​ദ്യ വി​ൽ​പ്പ​ന ക​ണ്ണി​ക​ളി​ൽ പെ​ട്ട​വ​ർ ക​ഴി​ഞ്ഞ ദി​വ​സം പെ​ട്രോ​ൾ പ​ന്പി​ൽ വ​ച്ച് പു​തു​വൈ​പ്പ് സ്വ​ദേ​ശി​യാ​യ ഒ​രു യു​വാ​വി​നെ യാ​തൊ​രു പ്ര​കോ​പ​ന​വും ഇ​ല്ലാ​തെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ചി​രു​ന്നു.

ഇ​ത് ചോ​ദ്യം ചെ​യ്ത നാ​ട്ടു​കാ​രെ ക്രി​മി​ന​ൽ സം​ഘം വ​ടി​വാ​ൾ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​വാ​ൻ ശ്ര​മി​ക്കു​ക​യും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്തു​വ​ത്രേ. പോ​ലീ​സാ​ക​ട്ടെ ഈ ​ഭാ​ഗ​ത്ത് പ​ട്രോ​ളിം​ഗ് കാ​ര്യ​മാ​യി ന​ട​ത്തു​ന്നി​ല്ലെ​ന്നാ​ണ് സ്ഥ​ല​വാ​സി​ക​ളു​ടെ പ​രാ​തി.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും ആ​ഭ്യ​ന്ത​ര വ​കു​പ്പ് മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കു​മെ​ന്നും റെ​സി​ഡ​ൻ​റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു.

Related posts

Leave a Comment