ഇന്ത്യയിൽ 24 മണിക്കൂറിനിടെ കോവിഡ് രോഗികൾ 1,543 പേർ; 24 മ​ണി​ക്കൂ​റി​നി​ടെ മ​രി​ച്ച​ത് 62 പേർ; മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് വൈ​റ​സ് അനിയന്ത്രിതമായി പ​ട​രു​ന്നു


മും​ബൈ: ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 29,000 പി​ന്നി​ട്ടു. 29,435 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ഏ​റ്റ​വും ഒ​ടു​വി​ലെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 1,543 പേ​ര്‍​ക്ക് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് 934 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​യി.

24 മ​ണി​ക്കൂ​റി​നി​ടെ 62 പേ​രാ​ണ് മ​രി​ച്ച​ത്. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് വൈ​റ​സ് അ​നി​യ​ന്ത്രി​ത​മാ​യി പ​ട​രു​ക​യാ​ണ്. ഇ​വി​ടെ 8,590 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. സം​സ്ഥാ​ന​ത്തെ മ​ര​ണ സം​ഖ്യ 369 ആ​യി.

മും​ബൈ​യി​ല്‍ മാ​ത്രം 5,776 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​വി​ടെ 219 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​യി.

ലോ​ക​വ്യാ​പ​ക​മാ​യി 30,41,777 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ. 2,11,170 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. 9,21,400 പേ​ർ​ക്ക് മാ​ത്ര​മാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്.

അ​മേ​രി​ക്ക​യി​ലെ രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം 10 ല​ക്ഷം ക​ട​ന്നു. 10,09, 040 പേ​ർ​ക്കാ​ണ് നി​ല​വി​ൽ ഇ​വി​ടെ വൈ​റ​സ് ബാ​ധ​യു​ള്ള​ത്. 56,245 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. 1,37,805 പേ​ർ​ക്ക് മാ​ത്ര​മാ​ണ് അ​മേ​രി​ക്ക​യി​ൽ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,264 പേ​രാ​ണ് രാ​ജ്യ​ത്ത് വൈ​റ​സ് ബാ​ധ​മൂ​ലം മ​രി​ച്ച​ത്.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം; സ്പെ​യി​ൻ- 2,29,422, ഇ​റ്റ​ലി- 1,99,414, ഫ്രാ​ൻ​സ്- 1,65,842, ജ​ർ​മ​നി- 1,58,758, ബ്രി​ട്ട​ൻ- 1,57,149, തു​ർ​ക്കി- 1,12,261, ഇ​റാ​ൻ- 91,472, റ​ഷ്യ- 87,147. മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും​വി​ധ​മാ​ണ്. സ്പെ​യി​ൻ- 23,521, ഇ​റ്റ​ലി- 26,977, ഫ്രാ​ൻ​സ്- 23,293, ജ​ർ​മ​നി- 6,126, ബ്രി​ട്ട​ൻ- 21,092, തു​ർ​ക്കി- 2,900, ഇ​റാ​ൻ- 5,806, റ​ഷ്യ- 794.

Related posts

Leave a Comment