കോ​വി​ഡ് വർധിക്കുന്നു;  സ്ഥി​തി വിലയിരുത്താൻ   കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രിയും സംഘവും കേരളത്തിലേക്ക്


സ്വ​ന്തം ലേ​ഖ​ക​ൻ
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ കോ​വി​ഡ് സ്ഥി​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മ​ൻ​സു​ഖ് മാ​ണ്ഡ​വ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ട​ക്ക​മു​ള്ള​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തും.

സം​സ്ഥാ​നം ഇ​തു​വ​രെ ന​ട​പ്പി​ലാ​ക്കി​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ വി​ല​യി​രു​ത്തു​ന്ന സം​ഘം, കൂ​ടു​ത​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കും.

ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 മു​ത​ൽ നാ​ല് വ​രെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള ച​ർ​ച്ച. സം​സ്ഥാ​ന ആ​രോ​ഗ്യ​മ​ന്ത്രി ചീ​ഫ് സെ​ക്ര​ട്ട​റി, ആ​രോ​ഗ്യ സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കും.

ക​ഴി​ഞ്ഞ ത​വ​ണ സം​സ്ഥാ​ന​ത്തെ​ത്തി പ​ഠ​നം ന​ട​ത്തി​യ കേ​ന്ദ്ര സം​ഘ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും ച​ർ​ച്ച​ക​ൾ. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​ത് ഹോം ​ഐ​സൊ​ലേ​ഷ​നി​ൽ ഉ​ണ്ടായ ​വീ​ഴ്ച​ക​ൾ മൂ​ല​മാ​ണെ​ന്നു വി​ദ​ഗ്ധ സം​ഘം റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.

ഇ​തോ​ടൊ​പ്പം സം​സ്ഥാ​ന​ത്ത് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക് രോ​ഗ​ബാ​ധ ഉ​ണ്ട ാകു​ന്ന​തും ച​ർ​ച്ച​യി​ൽ പ്ര​ധാ​ന വി​ഷ​യ​മാ​കും.

ഇ​ന്ന് ഉ​ച്ച​യ്ക്ക് 12.30ഓ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തു​ന്ന കേ​ന്ദ്ര​മ​ന്ത്രി മ​ൻ​സു​ഖ് മാ​ണ്ഡ​വ്യ അ​വ​ലോ​ക​ന യോ​ഗ​ത്തി​നു ശേ​ഷം കേ​ന്ദ്ര പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ ഹി​ന്ദു​സ്ഥാ​ൻ ലൈ​ഫ് കെ​യ​ർ ലി​മി​റ്റ്ഡ് ഓ​ഫീ​സും അ​തി​നു ശേ​ഷം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യും സ​ന്ദ​ർ​ശി​ക്കും.

Related posts

Leave a Comment