കോ​വി​ഡ് പ​രി​ശോ​ധ​ന: തു​റ​വൂ​ർ സ​ർ​ക്കാ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ  ട്രൂ ​നാ​റ്റ് ലാ​ബ് റെഡി


തു​റ​വൂ​ർ: തു​റ​വൂ​ർ സ​ർ​ക്കാ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ട്രൂ ​നാ​റ്റ് ലാ​ബി​ൻ്റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച 25 ല​ക്ഷം രൂ​പ​യും പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച 13 ല​ക്ഷം രൂ​പ​യും ചെ​ല​വി​ട്ടാ​ണ് ട്രൂ ​നാ​റ്റ് ലാ​ബ് സ​ജ്ജീ​ക​രി​ച്ച​ത്.

ലാ​ബി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യ വി​ഭാ​ഗ​മാ​ണ് നി​യ​മി​ക്കു​ന്ന​ത്‌. ഒ​രു മൈ​ക്രോ​ബ​യോ​ള​ജി​സ്റ്റി​നേ​യും നാ​ല് ലാ​ബ് ടെ​ക്നീ​ഷ്യ​ന്മാ​രേ​യും ആ​ണ് ഇ​പ്പോ​ൾ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

രാ​വി​ലെ 10 മു​ത​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന ലാ​ബി​ൽ ഒ​രു സാ​മ്പി​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് ഒ​ന്ന​ര മു​ത​ൽ മൂ​ന്ന് മ​ണി​ക്കൂ​ർ വ​രെ സ​മ​യം വേ​ണം. ഒ​രേ സ​മ​യം നാ​ല് സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​യും.

അ​തേ​സ​മ​യം ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം കൂ​ട്ടു​ന്ന മു​റ​യ്ക്ക് ലാ​ബി​ൻ്റെ പ്ര​വ​ർ​ത്ത​ന സ​മ​യം കൂ​ട്ടാ​ൻ ക​ഴി​യു​മെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ആ​ർ. റൂ​ബി പ​റ​ഞ്ഞു.

ഇ​പ്പോ​ൾ പ്ര​ധാ​ന​മാ​യും ഗ​ർ​ഭി​ണി​ക​ളു​ടേ​യും മെ​ഡി​ക്ക​ൽ ലീ​ഗ​ൽ കേ​സു​ക​ളു​ടേ​യും സ്ര​വ​ങ്ങ​ളാ​ണ് ട്രൂ ​നാ​റ്റി​ലൂ​ടെ പ​രി​ശോ​ധി​ക്കു​ന്ന​ത്. പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട സ്ര​വ​ങ്ങ​ൾ അ​താ​ത് ആ​ശു​പ​ത്രി​ക​ളി​ൽ ശേ​ഖ​രി​ച്ച് തു​റ​വൂ​രി​ലെ​ത്തി​ച്ച് ട്രൂ​നാ​റ്റ് വ​ഴി​യാ​ണ് ചെ​യ്യു​ന്ന​ത്.

രാ​വി​ലെ 10 ന് ​മു​മ്പു് എ​ത്തി​ക്കു​ന്ന സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം വൈ​കു​ന്നേ​ര​ത്തോ​ടെ അ​റി​യാ​ൻ സാ​ധി​ക്കും. നി​ശ്ചി​ത സ​മ​യ​ത്തി​ന് ശേ​ഷം എ​ത്തു​ന്ന സാ​മ്പി​ളു​ക​ളു​ടെ ഫ​ലം പി​റ്റേ ദി​വ​സ​മേ ന​ൽ​കാ​ൻ ക​ഴി​യൂ എ​ന്നു ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.

Related posts

Leave a Comment