കോവിഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ ശ്രമം; സമ്പൂർണ്ണ ലോക്ഡൗണിലേക്ക് പോകുമോയെന്ന ചോദ്യത്തിന് മന്ത്രിയുടെ മറുപടിയിങ്ങനെ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​തി​നി​ടെ, ലോ​ക്ക്ഡൗ​ൺ ഇ​പ്പോ​ൾ ആ​ലോ​ച​ന​യി​ലി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്.

പൂ​ർ​ണ​മാ​യ അ​ട​ച്ചി​ട​ൽ ജ​ന​ജീ​വി​ത​ത്തെ ബാ​ധി​ക്കു​മെ​ന്നും ഇ​തി​നാ​ൽ ലോ​ക്ക്ഡൗ​ൺ ഇ​പ്പോ​ൾ പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി രോ​ഗ​വ്യാ​പ​നം ത​ട​യാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. അ​ട​ച്ചി​ട​ൽ ഒ​ഴി​വാ​ക്കാ​ൻ എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

പ്രാ​യ​മാ​യ​വ​ർ​ക്കും ഗു​രു​ത​ര രോ​ഗ​മു​ള്ള​വ​ർ​ക്കും കൂ​ടു​ത​ൽ ക​രു​ത​ൽ ന​ൽ​ക​ണം. വി​ദേ​ശ​ത്തു​നി​ന്നു വ​രു​ന്ന​വ​ർ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Related posts

Leave a Comment