കോവിഡ് വൈറസ് വായുവിലൂടെയും! പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം; ഇക്കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കുക…

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വൈ​റ​സ് വാ​യു​വി​ലൂ​ടെ​യും പ​ക​രു​ന്ന​തി​നാ​ൽ പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം.

വൈ​റ​സ് വാ​യു​വി​ലൂ​ടെ​യും രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി ചു​മ​യ്ക്കു​ക​യോ തു​മ്മു​ക​യോ സം​സാ​രി​ക്കു​ക​യോ ചെ​യ്യു​ന്പോ​ൾ പു​റ​ത്തു​വ​രു​ന്ന ദ്ര​വ​ക​ണ​ങ്ങ​ളി​ലൂ​ടെ​യും പ​ക​രും.

അ​ടു​ത്ത് ഇ​ട​പ​ഴ​കു​ന്ന​വ​ർ​ക്കു മാ​ത്രമേ വൈ​റ​സ് പ​ക​രൂ​വെ​ന്ന ​ധാ​ര​ണ​ക​ളെ തി​രു​ത്തു​ന്ന​താ​ണ് പു​തി​യ റി​പ്പോ​ർ​ട്ട്. കോ​വി​ഡ് രോ​ഗി​യി​ൽ നി​ന്നു​ള​ള ദ്ര​വ​ക​ണ​ങ്ങ​ൾ പ്ര​ത​ല​ങ്ങ​ളി​ൽ പ​തി​ച്ചേ​ക്കാം.

വൈ​റ​സ് എ​ത്ര​സ​മ​യം പ്ര​ത​ല​ത്തി​ലു​ണ്ടാ​കു​മെ​ന്ന​തു പ്ര​ത​ല​ത്തി​ന്‍റെ ഉ​പ​രി​ത​ലം അ​നു​സ​രി​ച്ച് വ്യ​ത്യാ​സ​പ്പെ​ടാം.

ഈ ​പ്ര​ത​ല​ങ്ങ​ളി​ൽ സ്പ​ർ​ശി​ച്ച കൈ​ക​ൾ ഉ​പ​യോ​ഗി​ച്ച് മൂ​ക്കി​ലോ വാ​യി​ലോ ക​ണ്ണു​ക​ളി​ലോ സ്പ​ർ​ശി​ക്കു​ന്ന​തി​ലൂ​ടെ വൈ​റ​സ് പ​ക​രു​മെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നാ​ഷ​ണ​ൽ ക്ലി​നി​ക്ക​ൽ മാ​നേ​ജ്മെ​ന്‍റ് പ്രോ​ട്ടോ​കോളി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്.

എ​യ്റോ​സോ​ളു​ക​ൾ​ക്ക് വാ​യു​വി​ലൂ​ടെ പ​ത്തു മീ​റ്റ​ർ ദൂ​രം വ​രെ സ​ഞ്ച​രി​ക്കാ​നാ​കു​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ നേ​ര​ത്തെ സ്ഥി​രീ​കരിച്ചി​രു​ന്നു. വി​വി​ധ പ​ഠ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം.

ഡ്രോ​പ്‌ലെ​റ്റു​ക​ളു​ടെ​യോ എ​യ്റോ​സോ​ളു​ക​ളു​ടെയോ രൂ​പ​ത്തി​ലു​ള​ള ഉ​മി​നീ​ർ, മൂ​ക്കി​ൽ​നി​ന്ന് പു​റ​ത്തു​വ​രു​ന്ന ദ്ര​വം എ​ന്നി​വ ഒ​രാ​ളി​ൽനി​ന്ന് മ​റ്റൊ​രാ​ളി​ലേ​ക്ക് വൈ​റ​സ് എ​ത്തി​ക്കു​ന്നു.

അ​ട​ച്ചി​ട്ട വാ​യു​സ​ഞ്ചാ​ര​മി​ല്ലാ​ത്ത ഇ​ട​ങ്ങ​ളി​ൽ ആ​ളു​ക​ൾ രോ​ഗ​ബാധി​ത​രാ​കാ​നു​ള​ള സാ​ധ്യ​ത ഉ​യ​ർ​ന്ന​താ​ണെ​ന്നാ​ണ് പു​തി​യ റി​പ്പോ​ർ​ട്ട്. രോ​ഗി​യി​ൽനി​ന്ന് ര​ണ്ടു​മീ​റ്റ​ർ അ​ക​ല​ത്തി​ൽ വ​രെ ഡ്രോ​പ്‌​ലെ​റ്റു​കൾ പ​തി​ച്ചേ​ക്കാം.

Related posts

Leave a Comment