ഞാന്‍ മരിച്ചിട്ട് ആരും അങ്ങനെ സുഖിക്കേണ്ട ! കോവിഡ് പോസിറ്റീവായ അമ്മായയമ്മ മരുമകളെ കെട്ടിപ്പിടിച്ചു; ഒടുവില്‍ മരുമകള്‍ക്കും കോവിഡ് ബാധ…

കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് ഒറ്റപ്പെട്ടു പോയതിന്റെ കലിപ്പ് അമ്മായയമ്മ തീര്‍ത്തത് മരുമകളോട്.

താന്‍ കോവിഡ് പോസിറ്റീവായതിനു പിന്നാലെ മരുമകളെ കെട്ടിപ്പിടിച്ചാണ് അമ്മായിയമ്മ ദേഷ്യം തീര്‍ത്തത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മരുമകള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.തെലങ്കാനയിലെ സോമാരിപ്പേട്ട ഗ്രാമത്തിലാണ് സംഭവം

എന്നാല്‍ മരുമകള്‍ക്ക് കോവിഡ് പോസിറ്റീവായതിനെ പിന്നാലെ ഈ സ്ത്രീ യുവതിയെ വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് സഹോദരിയെത്തി യുവതിയെ രാജന്ന സിര്‍സില്ല ജില്ലയിലെ വീട്ടിലേക്ക് കൊണ്ടുപോയി

കോവിഡ് പോസിറ്റീവായതിന് പിന്നാലെ വീട്ടുകാര്‍ അകലം പാലിച്ചതില്‍ അമ്മായിയമ്മ അസ്വസ്ഥയായിരുന്നു. തനിക്ക് കോവിഡ് വരാന്‍ വേണ്ടി അവര്‍ ബോധപൂര്‍വം കെട്ടിപ്പിടിക്കുകയായിരുന്നെന്ന് 25കാരി ആരോഗ്യപ്രവര്‍ത്തകരോട് പറഞ്ഞു.

വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ അവര്‍ക്ക് പ്രത്യേകസ്ഥലത്താണ് ഭക്ഷണം നല്‍കിയിരുന്നത്. മക്കളെ അവരുടെ അടുത്തേക്ക് അയക്കുകയും ചെയ്തിരുന്നില്ല. ഇതേതുടര്‍ന്ന് അവര്‍ കടുത്ത പ്രയാസത്തിലായിരുന്നെന്നും യുവതി പറയുന്നു.

ഒറ്റപ്പെടലില്‍ പ്രകോപിതയായ അവര്‍ തനിക്കും കോവിഡ് വരാന്‍ ആഗ്രഹിച്ചു. താന്‍ മരിച്ച ശേഷം നിങ്ങള്‍ സന്തോഷത്തോടെ ജിവിക്കേണ്ട എന്ന് പറഞ്ഞായിരുന്നു കെട്ടിപ്പിടിച്ചതെന്നും യുവതി പറയുന്നു.

കോവിഡ് പോസിറ്റീവായ യുവതി സഹോദരിയുടെ വീട്ടിലാണ് ചികിത്സയില്‍ കഴിയുന്നത്.

Related posts

Leave a Comment