ഞാന്‍ മരിച്ചിട്ട് ആരും അങ്ങനെ സുഖിക്കേണ്ട ! കോവിഡ് പോസിറ്റീവായ അമ്മായയമ്മ മരുമകളെ കെട്ടിപ്പിടിച്ചു; ഒടുവില്‍ മരുമകള്‍ക്കും കോവിഡ് ബാധ…

കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് ഒറ്റപ്പെട്ടു പോയതിന്റെ കലിപ്പ് അമ്മായയമ്മ തീര്‍ത്തത് മരുമകളോട്. താന്‍ കോവിഡ് പോസിറ്റീവായതിനു പിന്നാലെ മരുമകളെ കെട്ടിപ്പിടിച്ചാണ് അമ്മായിയമ്മ ദേഷ്യം തീര്‍ത്തത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മരുമകള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.തെലങ്കാനയിലെ സോമാരിപ്പേട്ട ഗ്രാമത്തിലാണ് സംഭവം എന്നാല്‍ മരുമകള്‍ക്ക് കോവിഡ് പോസിറ്റീവായതിനെ പിന്നാലെ ഈ സ്ത്രീ യുവതിയെ വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് സഹോദരിയെത്തി യുവതിയെ രാജന്ന സിര്‍സില്ല ജില്ലയിലെ വീട്ടിലേക്ക് കൊണ്ടുപോയി കോവിഡ് പോസിറ്റീവായതിന് പിന്നാലെ വീട്ടുകാര്‍ അകലം പാലിച്ചതില്‍ അമ്മായിയമ്മ അസ്വസ്ഥയായിരുന്നു. തനിക്ക് കോവിഡ് വരാന്‍ വേണ്ടി അവര്‍ ബോധപൂര്‍വം കെട്ടിപ്പിടിക്കുകയായിരുന്നെന്ന് 25കാരി ആരോഗ്യപ്രവര്‍ത്തകരോട് പറഞ്ഞു. വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ അവര്‍ക്ക് പ്രത്യേകസ്ഥലത്താണ് ഭക്ഷണം നല്‍കിയിരുന്നത്. മക്കളെ അവരുടെ അടുത്തേക്ക് അയക്കുകയും ചെയ്തിരുന്നില്ല. ഇതേതുടര്‍ന്ന് അവര്‍ കടുത്ത പ്രയാസത്തിലായിരുന്നെന്നും യുവതി പറയുന്നു. ഒറ്റപ്പെടലില്‍ പ്രകോപിതയായ അവര്‍ തനിക്കും കോവിഡ് വരാന്‍…

Read More

മരുമകളെയും കൊണ്ട് ഒളിച്ചോടിയ 61കാരന്‍ അമ്മായിയപ്പനെ പോലീസ് പൊക്കി ! കമിതാക്കളെ കണ്ടെത്തിയത് ചാലക്കുടിയില്‍ നിന്ന്;കൂടുതല്‍ വിവരങ്ങള്‍ പുറത്ത്…

പയ്യന്നൂരില്‍ മകന്റെ ഭാര്യയെയും കൊണ്ട് ഒളിച്ചോടിയ 61കാരന്‍ പിടിയിലായി. ഇന്നലെ രാത്രി പത്ത് മണിയോടെ ചാലക്കുടിയില്‍ നിന്നാണ് ഇവരെ പോലീസ് പൊക്കിയത്. കൂടെ യുവതിയുടെ കുട്ടിയുമുണ്ട്. വെള്ളരിക്കുണ്ട് ഇന്‍സ്പെക്ടര്‍ ജോസ് കുര്യന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ എസ്ഐ.പി. ബാബുമോന്‍ എ. എസ്ഐ. എം.ജെ ജോസ് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സദന്‍, സീനിയര്‍ വനിത സിവില്‍ പൊലീസ് ഓഫീസര്‍ കൗസല്യ എന്നീ വരടങ്ങിയ സംഘമാണ് ചാലക്കുടിയിലെത്തിയത്. മൂന്നുപേരെയും ഇന്ന് വൈകിട്ടോടെ നാട്ടിലെത്തിക്കും. ചാലക്കുടി പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ സഹായത്തോടെ സൈബര്‍ സെല്‍ വഴി നടത്തിയ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. വെള്ളരിക്കുണ്ട് കൊന്നക്കാട് വള്ളികൊച്ചി യിലെ വിന്‍സെന്റ് (61), മകന്റെ ഭാര്യ റാണി (33) എന്നിവരാണ് ഇളയ കുട്ടി ഏഴു വയസുകാരനെയും കൊണ്ട് ഇക്കഴിഞ്ഞ ഇരുപത്തിമൂന്നിന് നാടുവിട്ടത്. വിന്‍സെന്റിന്റെ ഭാര്യ വത്സമ്മയുടെ പരാതിയിലായിരുന്നു…

Read More

മകന്റെ ഭാര്യയെയും കൊണ്ട് 61കാരന്‍ ഒളിച്ചോടി ! ഇരുവരുടെയും ബന്ധം തടയാന്‍ ഭര്‍ത്താവ് പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും രക്ഷയുണ്ടായില്ല; പയ്യന്നൂരില്‍ നടന്ന നാടകീയ സംഭവങ്ങള്‍ ഇങ്ങനെ…

മകന്റെ ഭാര്യയുമായി മധ്യവയസ്‌ക്കന്റെ ഒളിച്ചോട്ടം. വെള്ളരിക്കുണ്ട് കൊന്നക്കാട് വള്ളി കൊച്ചിയിലെ വിന്‍സെന്റ്(61), മകന്റെ ഭാര്യ റാണി(33) എന്നിവരാണ് ഏവരെയും ഞെട്ടിച്ച് ഒളിച്ചോടിയത്. റാണിയുടെ ഇളയകുട്ടിയായ ഏഴുവയസുകാരനെയും കൊണ്ടാണ് ഇരുവരും കടന്നു കളഞ്ഞത്. വീട്ടുകാരും നാട്ടുകാരും പോലീസും പലതവണ താക്കീത് ചെയ്തു വിട്ടിട്ടും ചെവികൊള്ളാഞ്ഞ അമ്മായിയപ്പനും മരുമകളും ബന്ധം തുടരുകയായിരുന്നു. ഒന്നിച്ചു ജീവിക്കാനാണ് ഇരുവരും നാടുവിട്ടത് എന്നാണ് വിവരം.മൂത്ത കുട്ടിയായ പത്തു വയസുകാരിയെ യുവതി ആംബുലന്‍സ് ഡ്രൈവറായ ഭര്‍ത്താവിനൊപ്പം വിട്ട ശേഷമാണ് വീട്ടുകാരറിയാതെ നാടുവിട്ടത്. വിന്‍സെന്റിന്റെ ഭാര്യ വത്സമ്മയുടെ പരാതിയില്‍ കേസെടുത്ത വെള്ളരിക്കുണ്ട് പോലിസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബെല്‍ ടവര്‍ ലൊക്കേഷന്‍ പയ്യന്നൂരില്‍ കണ്ടെത്തി. തുടര്‍ന്ന് വെള്ളരിക്കുണ്ട് പ്രിന്‍സിപ്പല്‍ എസ്.ഐ.പി ബാബുമോന്‍ പയ്യന്നൂര്‍ പോലിസിന്റെ സഹായം തേടി. പോലീസ് പയ്യന്നൂരിലെ ലോഡ്ജുകളില്‍ പരിശോധന നടത്തിയെങ്കിലും ഇരുവരേയും കണ്ടെത്താനായില്ല. ഇരുവരുടെയും മൊബെല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. പോലിസ് ആശുപത്രികള്‍…

Read More

അമ്മായിയമ്മ പതിവായി പഴകിയ ഭക്ഷണം തരുന്നെന്ന് പരാതി നല്‍കി മരുമകള്‍ ! എന്നാല്‍ സ്ഥലത്തെത്തിയ പോലീസുകാര്‍ കണ്ടത് മറ്റൊരു കാഴ്ച…

അമ്മായിയമ്മ തനിക്ക് പതിവായി പഴകിയ ഭക്ഷണം തരുന്നെന്ന് കാണിച്ച് മരുമകള്‍ പൊലീസില്‍ പരാതി നല്‍കി. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. അമ്മായിയമ്മ ദിവസം മുഴുവന്‍ ടിവി കണ്ട് സമയം കളയുകയാണെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. പഴകിയ ഭക്ഷണം കഴിച്ച് തനിക്ക് അസുഖം വന്നതായും മരുമകള്‍ ആരോപിക്കുന്നു. പരാതികേട്ട് ആദ്യം പൊലീസുകാര്‍ ഒന്ന് അമ്പരന്നു. തുടര്‍ന്ന് അമ്മായിയമ്മയോട് കാര്യം തിരക്കിയപ്പോള്‍ അവര്‍ക്ക് പറയാനുണ്ടായിരുന്നത് മറ്റൊരു പരാതിയായിരുന്നു. മരുമകള്‍ അടുക്കളയില്‍ സഹായിക്കില്ലെന്നും, വീട്ടിലെ ഒരു പണിയും ചെയ്യാതെ സദാസമയവും ഫോണിലാണെന്നുമായിരുന്നു അമ്മായിയമ്മയുടെ പരാതി. പോലീസ് ഉദ്യോഗസ്ഥര്‍ രണ്ടുപേരെയും കാര്യങ്ങള്‍ പറഞ്ഞ് ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. മേലില്‍ ഇത്തരം നിസാര പരാതികളുമായി വരരുതെന്ന താക്കീതും നല്‍കിയാണ് പോലീസുകാര്‍ തിരിച്ചു പോയത്.

Read More

പുതുമണവാട്ടിയുടെ അവിഹിത ബന്ധം അമ്മായിയമ്മ കൈയ്യോടെ പൊക്കി; കിണറ്റില്‍ ചാടിയ പെണ്‍കുട്ടിക്കു പിന്നാലെ കാമുകനും കൂട്ടുകാരനും കിണറ്റിലേക്ക്; മലപ്പുറത്ത് നടന്ന സംഭവ വികാസങ്ങള്‍ ഇങ്ങനെ…

പുതുമണവാട്ടിയുടെ അവിഹിതബന്ധം കൈയ്യോടെ പൊക്കി അമ്മായിയമ്മ. മലപ്പുറത്താണ് നാട്ടുകാരെ ഒന്നടങ്കം നടുക്കിയ സംഭവമുണ്ടായത്. വീട്ടില്‍ അമ്മായിയമ്മ ഇല്ലാതിരുന്ന സമയം നോക്കി യുവതി തന്റെ രഹസ്യക്കാരനെ വീട്ടില്‍ വിളിച്ചു വരുത്തുകയായിരുന്നു.എന്നാല്‍ രഹസ്യകൂടിക്കാഴ്ചയില്‍ യുവതിയുടെ സകല കണക്കുകൂട്ടലും തെറ്റിച്ചു കൊണ്ടു അമ്മായിയമ്മ കയറിവന്നു. ഇതോടെ എന്തു ചെയ്യണമെന്നറിയാതെ നിന്ന യുവതി മാനഹാനിയും അപമാന ഭാരവും സഹിക്കാന്‍ വയ്യാതെ കിണറ്റില്‍ ചാടി. ഇത് കണ്ടു നിന്ന കാമുകന്‍ മറിച്ചൊന്ന് ചിന്തിക്കാതെ കാമുകിക്കൊപ്പം കിണറ്റിലേക്ക്. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലായി. കാമുകന്‍ എത്തിയ ഓട്ടോ െ്രെഡവര്‍ നാട്ടുകാരുടെ കൈയ്യേറ്റം ഭയന്ന് കിണറ്റില്‍ ചാടി. ആറു മാസം മുമ്പാണ് കൊല്ലം സ്വദേശിനിയായ യുവതിയും സംഭവ സ്ഥലത്തെ താമസക്കാരനായ ഗള്‍ഫുകാരനും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. വിവാഹം നടന്ന് രണ്ടാഴ്ച തികയും മുമ്പേ ഭര്‍ത്താവ് ഗള്‍ഫിലേക്ക് മടങ്ങിയിരുന്നു. ഇതിനു ശേഷമാണ് യുവതി സാധനങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്ന വ്യാപാരിയുമായി…

Read More