രോഗമുക്തി നേടിയ ആള്‍ വീണ്ടും കോവിഡ് പോസിറ്റീവായി ! കര്‍ണാടക വീണ്ടും ആശങ്ക;പുതിയ സംഭവങ്ങള്‍ ഇങ്ങനെ…

കര്‍ണാടക വീണ്ടും കോവിഡ് ഭീതിയില്‍. രോഗമുക്തനായി ആശുപത്രി വിട്ടയാളെ വീണ്ടും കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബെളഗാവി റായ്ബാഗില്‍ ഗോവ സ്വദേശിക്കാണു (50) വീണ്ടും രോഗം പിടിപ്പെട്ടത്.

രോഗവ്യാപനം കൂടിയതും കര്‍ണാടകയെ കൂടുതല്‍ ആശങ്കപ്പെടുത്തുകയാണ്. ആന്ധ്രാപ്രദേശിലെ അനന്തപൂരില്‍നിന്നുള്ള 55 വയസ്സുകാരി ഉള്‍പ്പെടെ കര്‍ണാടകയില്‍ 14 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു.

ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതര്‍ 862 ആയി. അതേസമയം, ഇതരസംസ്ഥാനങ്ങളില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം കര്‍ണാടകയില്‍ എത്തിച്ച് സംസ്‌കരിക്കുന്നതു സര്‍ക്കാര്‍ നിരോധിച്ചു.

പുണെയില്‍ മരിച്ചയാളെ മണ്ഡ്യയിലെത്തിച്ചു നടത്തിയ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത നാലു പേര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണിത്.

Related posts

Leave a Comment