കാഞ്ഞിരപ്പള്ളിയിൽ ഡെങ്കിപ്പനി പടരുന്നു; പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി ആ​രോ​ഗ്യ വ​കു​പ്പ്


കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ല​യി​ട​ങ്ങ​ളി​ലാ​യി ഡെ​ങ്കി​പ്പ​നി പ​ട​ർ​ന്നു പി​ടി​ക്കു​ന്നു. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കി ആ​രോ​ഗ്യ വ​കു​പ്പ്. ക​ഴി​ഞ്ഞ മാ​സം 25മു​ത​ൽ പ​ഞ്ചാ​യ​ത്തി​ൽ ഒ​ന്പ​ത് പേ​ർ​ക്കാ​ണ് ഡെ​ങ്കി​പ്പ​നി സ്ഥീ​രി​ക​രി​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

പ​ഞ്ചാ​യ​ത്തി​ലെ 13-ാം വാ​ർ​ഡി​ൽ ര​ണ്ട് പേ​ർ​ക്കും 14-ാം വാ​ർ​ഡി​ൽ അ​ഞ്ച് പേ​ർ​ക്കും 16-ാം വാ​ർ​ഡി​ലും 20-ാം വാ​ർ​ഡി​ലും ഒ​രോ​ത്ത​ർ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 14-ാം വാ​ർ​ഡി​ലാ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച ഒ​രാ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ചി​കി​ത്സ​യ്ക്കു​ശേ​ഷം തി​രി​ച്ചെ​ത്തി. ഏ​റ്റ​വും ഒ​ടു​വി​ൽ രോ​ഗം സ്ഥി​രീക​രി​ച്ച​യാ​ൾ മാ​ത്ര​മാ​ണ് നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച മേ​ഖ​ല​ക​ളി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

രോ​ഗം പ​രു​ത്തു​ന്ന കൊ​തു​കു​ക​ളു​ടെ സാ​ന്ദ്ര​ത​യി​ല്ലാ​താ​ക്കാ​ൻ ഫോ​ഗിം​ഗ് അ​ട​ക്ക​മു​ള്ള ഉ​റ​വി​ട ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. റ​ബ​ർ തോ​ട്ട​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച മേ​ഖ​ല​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രി​ലാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.

അ​തി​നാ​ൽ റ​ബ​ർ ചി​ര​ട്ട​ക​ൾ ക​മി​ഴ്ത്തി​വ​ച്ച് കൂ​ത്താ​ടി​ക​ൾ ഇ​ല്ലാ​താ​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്ക​ണം. വീ​ടു​ക​ളി​ലെ ഫ്രി​ഡ്ജി​ന്‍റെ പി​ൻ​വ​ശ​ത്തു​ള്ള ട്രേ​യി​ലെ മ​ലി​ന​ജ​ലം ആ​ഴ്ച​യി​ൽ ഒ​രു​വ​ട്ട​മെ​ങ്കി​ലും എ​ടു​ത്ത് ക​ള​യ​ണം.

വീ​ടു​ക​ളു​ടെ പ​രി​സ​ര​ത്ത് ഉ​പ​യോ​ഗ ശു​ന്യ​മാ​യി കി​ട​ക്കു​ന്ന പാ​ത്ര​ങ്ങ​ളി​ൽ വെ​ള്ളം കെ​ട്ടി​കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​വും ഒ​ഴി​വാ​ക്കി പ​രി​സ​രം വൃ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment