വൈറസിന്റെ ഇഷ്ടവഴി! കൊറോണ വൈറസിനു മനുഷ്യരുടെ കണ്ണുകളിലൂടെ ശരീരത്തില്‍ എളുപ്പത്തില്‍ പ്രവേശിക്കാന്‍ കഴിയുമെന്ന് പഠനം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക…

ബ​​​​ർ​​​​ലി​​​​ൻ: കൊ​​​​റോ​​​​ണ​ വൈ​​​​റ​​​​സി​​​നു മ​​​​നു​​​​ഷ്യ​​​​രു​​​​ടെ ക​​​​ണ്ണു​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും ശ​​​​രീ​​​​ര​​​​ത്തി​​​​ൽ എ​​​ളു​​​പ്പ​​​ത്തി​​​ൽ പ്ര​​​​വേ​​​​ശി​​​​ക്കാ​​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന് ജ​​​ർ​​​മ​​​ൻ ഗ​​​​വേ​​​​ഷ​​​​ക​​​​ർ. ക​​​​ണ്ണി​​​​ലെ കോ​​​​ശ​​​​ങ്ങ​​​​ൾ വൈ​​​​റ​​​​സു​​​​ക​​​​ൾ ക​​​​യ​​​​റി​​​​യി​​​​രി​​​​ക്കാ​​​​ൻ സാ​​​​ധ്യ​​​​ത കൂ​​​​ടു​​​​ത​​​​ലു​​​​ള്ള സ്ഥ​​​​ല​​​​മാ​​​​ണെ​​​​ന്നും പ​​​ഠ​​​ന​​​ങ്ങ​​​ളി​​​ൽ പ​​​റ​​​യു​​​ന്നു.

എ​​​​സി​​​​ഇ-2 (Angiotensin converting enzyme 2) റി​​​​സ​​​​പ്റ്റ​​​​റു​​​​ക​​​​ൾ വ​​​​ഴി​​​​യാ​​​​ണ് കൊ​​​​റോ​​​​ണ ​വൈ​​​​റ​​​​സ് മ​​​​നു​​​​ഷ്യ കോ​​​​ശ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്ന​​​​ത്.
കോ​​​​ശ​​​​ങ്ങ​​​​ളു​​​​ടെ ക​​​​വാ​​​​ട​​​​മെ​​​​ന്നാ​​​​ണ് എ​​​​സി​​​​ഇ-2 വി​​​​ശേ​​​​ഷി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​തു ത​​​​ന്നെ.

ക​​​​ണ്ണി​​​​ലെ കോ​​​​ശ​​​​ങ്ങ​​​​ളി​​​​ലെ ഈ ​​​​ക​​​​വാ​​​​ട​​​​ത്തി​​​​ലൂ​​​​ടെ​​​​യു​​​​ള്ള പ്ര​​​​വേ​​​​ശ​​​​നം വൈ​​​​റ​​​​സു​​​​ക​​​​ൾ​​​​ക്കു താ​​​​ര​​​​ത​​​​മ്യേ​​​​ന കൂ​​​​ടു​​​​ത​​​​ൽ എ​​​​ളു​​​​പ്പ​​​​മാ​​​​ണെ​​​​ന്നാ​​​​ണ് ഈ ​​​പ​​​ഠ​​​ന​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന​​​ത്.

വൈ​​​​റ​​​​സ് അ​​​​ട​​​​ങ്ങി​​​​യ സ്ര​​​​വ​​​​ങ്ങ​​​​ൾ എ​​​​ന്തെ​​​​ങ്കി​​​​ലും ക​​​​ണ്ണി​​​​ൽ പ​​​​തി​​​ക്കു​​​ക​​​യോ വൈ​​​റ​​​സ് ബാ​​​ധി​​​ച്ച ക​​​ര​​​ങ്ങ​​​ളാ​​​ൽ ക​​​ണ്ണി​​​ൽ സ്പ​​​ർ​​​ശി​​​ക്കു​​​ക​​​യോ ചെ​​​യ്താ​​​ൽ വൈ​​​റ​​​സ് ക​​​ണ്ണി​​​ൽ ഇ​​​ടം​​​പി​​​ടി​​​ക്കും.

തു​​​ട​​​ർ​​​ന്ന് ഇ​​​വ​​​യ്ക്കു കോ​​​ശ​​​ങ്ങ​​​ൾ​​​ക്ക് ഉ​​​ള്ളി​​​ലേ​​​ക്കു ക​​​ട​​​ക്കാ​​​ൻ എ​​​ളു​​​പ്പ​​​മാ​​​ണ​​​ത്രേ. നേ​​​ര​​​ത്തേ വൈ​​​​റ​​​​സ് ബാ​​​​ധ​​​​യേ​​​​റ്റ ചി​​​​ല ആ​​​​ളു​​​​ക​​​​ൾ​​​​ക്കു ചെ​​​​ങ്ക​​​​ണ്ണി​​​​ന്‍റേ​​​തു പോ​​​​ലു​​​​ള്ള ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ ക​​​ണ്ട​​​തും ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണെ​​​ന്നു വി​​​ല​​​യി​​​രു​​​ത്തു​​​ന്നു.

ഇ​​ട​​യ്ക്കി​​ടെ ക​​ണ്ണു​​ക​​ളി​​ൽ തൊ​​ടു​​ന്ന​​തും തി​​രു​​മ്മു​​ന്ന​​തു​​മൊ​​ക്കെ കോ​​വ​​ഡ്-19 ജാ​​ഗ്ര​​ത​​യു​​ടെ കാ​​ല​​ത്ത് തീ​​ർ​​ത്തും ഒ​​ഴി​​വാ​​ക്കേ​​ണ്ട​​തെ​​ന്ന മു​​ന്ന​​റി​​യി​​പ്പു കൂ​​ടി​​യാ​​ണ് ഈ ​​പ​​ഠ​​ന​​ങ്ങ​​ൾ ന​​ല്കു​​ന്ന​​ത്.


ക​​ണ്ണ​​ട​​ക​​ൾ ഇ​​ട​​യ്ക്കി​​ടെ വൃ​​ത്തി​​യാ​​ക്ക​​ണം. പ​​ല​​ർ ഇ​​ട​​പെ​​ടു​​ന്ന മേ​​ശ​​പ്പു​​റ​​ങ്ങ​​ളി​​ലും മ​​റ്റും ക​​ണ്ണ​​ട ഊ​​രി​​വ​​ച്ചി​​ട്ട് വീ​​ണ്ടും എ​​ടു​​ത്ത് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തും രോ​​ഗ​​പ്പ​​ക​​ർ​​ച്ച​​യ്ക്കു വ​​ഴി​​തെ​​ളി​​ച്ചേ​​ക്കാം.

Related posts

Leave a Comment