കൊ​റോ​ണ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​കാ​തെ സ്കൂ​ളു​ക​ൾ തു​റ​ക്കി​ല്ല; പു​തി​യ പ​ഠ​ന രീ​തി​ക​ൾ അ​വ​ലം​ബി​ക്കേ​ണ്ടി വ​രു​മെ​ന്ന് കേ​ന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ഇ​നി​യും തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്നും കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​കാ​തെ സ്കൂ​ൾ തു​റ​ക്ക​ൽ സാ​ധ്യ​മാ​വി​ല്ലെ​ന്നും കേ​ന്ദ്ര​മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രി ര​മേ​ഷ് പൊ​ഖ്രി​യാ​ൽ. രാ​ജ്യ​ത്തെ അ​ധ്യാ​പ​ക​രു​മാ​യി ന​ട​ത്തി​യ വീ​ഡി​യോ കോ​ണ്‍​ഫ്ര​ൻ​സി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

സ്കൂ​ളു​ക​ൾ തു​റ​ന്നാ​ലും പു​തി​യ പ​ഠ​ന രീ​തി​ക​ൾ അ​വ​ലം​ബി​ക്കേ​ണ്ടി വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ൻ​സി​ആ​ർ​ആ​ർ​ടി( നാ​ഷ​ണ​ൽ കൗ​ണ്‍​സി​ൽ ഓ​ഫ് എ​ഡ്യൂ​ക്ക​ഷേ​ണ​ൽ റി​സ​ർ​ച്ച് ആ​ൻ​ഡ് ട്രെ​യി​നിം​ഗ്) ഇ​ക്കാ​ര്യ​ത്തി​ൽ വേ​ണ്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ത​യാ​റാ​ക്കി​വ​രി​ക​യാ​ണെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.

കു​ട്ടി​ക​ളു​ടെ ഇ​രി​പ്പി​ട​ങ്ങ​ളു​ടെ ക്ര​മീ​ക​ര​ണം, ക്ലാ​സ്മു​റി​യി​ലെ പ​ഠ​ന​ത്തി​ന്‍റെ സ​മ​യം പു​തു​ക്ക​ൽ, ക്ലാ​സു​ക​ൾ പ്ര​ത്യേ​ക വി​ഭാ​ഗ​ങ്ങ​ളാ​യി വേ​ർ​തി​രി​ക്ക​ൽ തു​ട​ങ്ങി​യ ഒ​ട്ടേ​റെ പ​രി​ഷ്കാ​ര​ങ്ങ​ൾ പു​തി​യ അ​ധ്യാ​യ​ന വ​ർ​ഷ​ത്തി​ൽ വേ​ണ്ടി​വ​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കോ​ള​ജ് വി​ദ്യാ​ഭ്യാ​സ​ത്തെ സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​ങ്ങ​ൾ യു​ജി​സി എ​ടു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഓ​ഗ​സ്റ്റ്-​സെ​പ്റ്റം​ബ​ർ മാ​സ​ത്തോ​ടെ മാ​ത്ര​മേ കോ​ള​ജു​ക​ൾ തു​റ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ളൂ​വെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment