കോട്ടയത്ത് കോ​വി​ഡ് 19 സം​ശ​യി​ച്ച അ​തിഥിത്തൊ​ഴി​ലാ​ളിയായ യുവാവ് മ​രി​ച്ചു ; മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ

ഗാ​ന്ധി​ന​ഗ​ർ: കോ​വി​ഡ് 19 സം​ശ​യി​ച്ച് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച അ​തി​ഥിത്തൊ​ഴി​ലാ​ളി മ​രി​ച്ചു. മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ബി​ഹാ​ർ സ്വ​ദേ​ശി ശി​വ പൂ​ജ​ൻ (25) ആ​ണ് മ​രി​ച്ച​ത്.

പ​ത്ത​നം​തി​ട്ട ഇ​ല​ന്തൂ​രി​ൽ ഇ​ൻ​റ​ർ​ലോ​ക്ക് ക​ന്പ​നി​യി​ലെ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. പ​നി​യും ചു​മ​യും ബാ​ധി​ച്ച​തി​നെത്തുട​ർ​ന്ന് കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​വി​ടെ സ്ര​വ പ​രി​ശോ​ധ​ന​യ്ക്ക് സാം​പി​ൾ ശേ​ഖ​രി​ച്ചി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി രോ​ഗം മൂ​ർ​ച്ചി​ച്ച​തി​നെ തു​ട​ർ​ന്ന് രാ​ത്രി 9.30 ന് ​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മെ​ഡി​സി​ൻ ക്രി​റ്റി​ക്ക​ൽ കെ​യ​ർ യൂ​ണി​റ്റി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ശി​വ പൂ​ജ​ൻ ഇ​ന്ന് രാ​വി​ലെ ആ​റി​ന് മ​രി​ച്ചു. കോ​ഴ​ഞ്ചേ​രി ആ​ശു​പ​ത്രി​യി​ൽ നി​ന്ന് സ്ര​വ പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ച്ച ശേ​ഷ​മേ മൃ​തദേ​ഹം വി​ട്ടു​ന​ൽ​കു​ക​യു​ള്ളൂ​വെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment