കോവിഡ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യു​ടെ വീ​ട് ആ​ക്ര​മി​ച്ച സം​ഭ​വം; മൂ​ന്ന് സിപിഎം പ്രവർത്തകർകൂടി കീഴടങ്ങി

പ​ത്ത​നം​തി​ട്ട: ത​ണ്ണി​ത്തോ​ട് കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യു​ടെ വീ​ട് ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​യ മൂ​ന്നു പേ​ർ കീ​ഴ​ട​ങ്ങി. സി​പി​എം പ്ര​വ​ർ​ത്ത​ക​രും ത​ണ്ണി​ത്തോ​ട് സ്വ​ദേ​ശി​ക​ളു​മാ​യ ന​വീ​ൻ, ജി​ൻ​സ​ൻ, സ​ന​ൽ എ​ന്നി​വ​രാ​ണ് കീ​ഴ​ട​ങ്ങി​യ​ത്.

നേ​ര​ത്തെ ത​ണ്ണി​ത്തോ​ട് മേ​ക്ക​ണ്ണം മോ​ഹ​ന​വി​ലാ​സ​ത്തി​ൽ രാ​ജേ​ഷ്, ത​ണ്ണി​ത്തോ​ട് അ​ശോ​ക​വി​ലാ​സ​ത്തി​ൽ അ​ജേ​ഷ്, ത​ണ്ണി​ത്തോ​ട് പു​ത്ത​ൻ​പു​ര​യി​ൽ അ​ശോ​ക​ൻ എ​ന്നി​വ​രെ കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന വി​ദ്യാ​ർ​ഥി​നി​യു​ടെ വീ​ടി​നു നേ​രേ ക​ല്ലെ​റി​യു​ക​യും വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്തെ ക​ത​ക് ച​വി​ട്ടി​പൊ​ളി​യ്ക്കു​ക​യും ചെ​യ്ത​ത്. ക​ഴി​ഞ്ഞ​മാ​ർ​ച്ച് 19ന് ​കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്നും വീ​ട്ടി​ൽ എ​ത്തി​യ വി​ദ്യാ​ർ​ഥി​നി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​കു​ക​യാ​യി​രു​ന്നു.

ആ​രോ​ഗ്യ വ​കു​പ്പ് വീ​ട്ടി​ൽ നോ​ട്ടീ​സും പ​തി​ച്ചി​രു​ന്നു.പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് കേ​ബി​ൾ ഓ​പ്പ​റേ​റ്റ​റാ​യ​തി​നാ​ൽ മ​ക​ൾ വ​ന്ന​ശേ​ഷം ഇ​ദ്ദേ​ഹം ഓ​ഫീ​സി​ലാ​ണ് താ​മ​സം.

പി​താ​വ് റോ​ഡി​ൽ ഇ​റ​ങ്ങി ന​ട​ക്കു​ന്ന​തി​ന്‍റെ പേ ​രി​ൽ ത​ണ്ണി​ത്തോ​ട്ടി​ലെ ഒ​രു വാ​ട്സാ​പ്പ് ഗ്രൂ​പ്പ് വ​ഴി ഈ ​കു​ടും​ബ​ത്തെ അ​പ​കീ​ർ​ത്തീ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലു​ള്ള പ്ര​ച​ര​ണ​ങ്ങ​ൾ വ്യാ​പ​ക​മാ​യി ന​ട​ത്തി​യ​തോ​ടെ പെ ​ണ്‍​കു​ട്ടി മു​ഖ്യ​മ​ന്ത്രി​ക്കും സൈ​ബ​ർ സെ​ല്ലി​നും പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ് വീ​ടി​നു നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

Related posts

Leave a Comment