ജാഗ്രതയോടെ, കോ​വി​ഡ് 19 ​വിമു​ക്ത​രാ​യ വ​യോ​ധി​ക ദമ്പതി​ക​ളും നഴ്സും മെഡിക്കൽ കോളജിലെത്തി; ഇനി ഹോം ​ക്വാ​റ​ന്‍റി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്ന് ഡോക്ടർമാർ


ഗാ​ന്ധി​ന​ഗ​ർ: കോ​വി​ഡ് 19 രോ​ഗം ഭേ​ദ​പ്പെ​ട്ട്, കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​വി​ട്ട വ​യോ​ധി​ക​രാ​യ ദ​ന്പ​തി​ക​ളും ഇ​വ​രു​ടെ ബ​ന്ധു​ക്ക​ളാ​യ യു​വ​ദ​ന്പ​തി​ക​ളും സ്റ്റാഫ് നഴ്സ് രേഷ്മയും തു​ട​ർ പ​രി​ശോ​ധ​ന​യ്ക്ക് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി.

റാ​ന്നി ഐ​ത്ത​ല ത​ട്ട​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (93), ഭാ​ര്യ മ​റി​യാ​മ്മ തോ​മ​സ് (88) ഇ​വ​രു​ടെ കൊ​ച്ചു​മ​ക​ൾ കോ​ട്ട​യം തി​രു​വാ​ർ​പ്പ് ചെ​ങ്ങ​ളം കു​മ​രം​കു​ന്നേ​ൽ റീ​ന (28) ഭ​ർ​ത്താ​വ് റോ​ബി​ൻ (35), സ്റ്റാഫ് നഴ്സ് രേഷ്മ എന്നിവരെ ഇ​ന്നു രാ​വി​ലെ 11ന്് ​പ​ക​ർ​ച്ച​വ്യാ​ധി വി​ഭാ​ഗം മേ​ധാ​വി​യും ഇ​വ​രു​ടെ ചി​കി​ത്സ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്ത ഡോ.​ആ​ർ.​സ​ജി​ത്കു​മാ​ർ പ​രി​ശോ​ധി​ച്ചു.

കോ​വി​ഡ് 19 സം​ബ​ന്ധ​മാ​യി ഇ​നി ഹോം ​ക്വാ​റ​ന്‍റി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും വ​യോ​ധി​ക​രു​ടെ മ​റ്റ് അ​സു​ഖ​ങ്ങ​ൾ​ക്ക് തു​ട​ർ​ചി​കി​ത്സ​യും നി​ർ​ദ്ദേ​ശി​ച്ചു.

എ​ന്നാ​ൽ യു​വ​ദ​ന്പ​തി​ക​ൾ രോ​ഗം ഭേ​ദ​പ്പെ​ടു​ക​യും മ​റ്റ് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ലും ക്വാ​റ​ന്‍റ​യി​ൻ കാ​ലാ​വ​ധി പൂ​ർ​ണ​മാ​യും പൂ​ർ​ത്തീ​ക​രി​ച്ച​തി​നാ​ലും ഇ​നി മു​ത​ൽ പൊ​തു സ​മൂ​ഹ​വു​മാ​യി ഇ​ട​പെ​ടു​ന്ന​തി​ന് ബു​ദ്ധി​മു​ട്ടി​ല്ല.

പ​ക്ഷേ, ലോ​ക് ഡൗണ്‍ കൃ​ത്യ​മാ​യി പാ​ലി​ക്ക​പ്പെ​ട​ണ​മെ​ന്ന​തി​നാ​ൽ വീ​ടു​ക​ളി​ൽ ക​ഴി​യാ​ൻ ത​ന്നെ​യാ​ണ് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ച് എ​ട്ടി​ന് ഇ​വ​ർ രോ​ഗ​ല​ക്ഷ​ണ​വു​മാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ക​യും തു​ട​ർ​ന്നു​ള്ള പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് മാ​ർ​ച്ച് 28ന് ​യു​വ​ദ​ന്പ​തി​ക​ളും, ഏ​പ്രി​ൽ മൂ​ന്നി​ന് വ​യോ​ധി​ക​രും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി വി​ട്ടു.

Related posts

Leave a Comment