സഹായിക്കണം ഞങ്ങളുടെ മരുന്ന് തീർന്നുപോയി സാറേ; വി​ളി​പ്പു​റ​ത്ത് സ​ഹാ​യ​വു​മാ​യി കി​ട​ങ്ങൂ​ർ പോ​ലീ​സ്


കോ​ട്ട​യം: ഒ​റ്റ ഫോ​ണ്‍ കോ​ളി​ൽ മ​രു​ന്നു​ക​ൾ വീ​ട്ട​മ്മ​യ്ക്കും മ​ക​ൾ​ക്കും എ​ത്തി​ച്ചു ന​ല്കി കി​ട​ങ്ങൂ​ർ പോ​ലീ​സ്. കി​ട​ങ്ങൂ​ർ വ​ട്ടു​കു​ല​കു​ന്നും​പു​റ​ത്ത് ക​പ്ല​ങ്ങാ​ട്ടു​വീ​ട്ടി​ൽ ത​ങ്ക​മ്മ (86), മ​ക​ൾ ലൂ​സി (61) എ​ന്നി​വ​ർ​ക്കാ​ണ് കി​ട​ങ്ങൂ​ർ പോ​ലീ​സ് മ​രു​ന്ന് എ​ത്തി​ച്ചു ന​ല്കി​യ​ത്.

നി​ര​വ​ധി രോ​ഗ​ങ്ങ​ളാ​ൽ വി​ഷ​മി​ക്കു​ന്ന​വ​രാ​ണ് ത​ങ്ക​മ്മ​യും ലൂ​സി​യും. ലോ​ക്ക് ഡൗ​ണാ​യ​തി​നാ​ൽ മ​രു​ന്നു​ക​ൾ തീ​ർ​ന്നു പോ​യ​തോ​ടെ പു​റ​ത്തു പോ​യി വാ​ങ്ങാ​നും ഇ​വ​ർ​ക്കു ക​ഴി​ഞ്ഞി​ല്ല. ഇ​തോ​ടെ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് ഇ​വ​ർ കി​ട​ങ്ങൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു ഫോ​ണ്‍ വി​ളി​ച്ച​ത്.

സം​ഭ​വ​മ​റി​ഞ്ഞ​യു​ട​ൻ ത​ന്നെ എ​സ്എ​ച്ച്ഒ സി​ബി തോ​മ​സ്, എ​സ്ഐ ആ​ന്‍റ​ണി ജോ​സ​ഫ് നെ​റ്റോ എ​ന്നി​വ​ർ ചേ​ർ​ന്നു മ​രു​ന്നു എ​ത്തി​ച്ചു ന​ല്കാ​ൻ പോ​ലീ​സു​കാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.

ഏ​താ​നും നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ എ​എ​സ്ഐ​മാ​രാ​യ ര​മേ​ഷ്, ബി​ൻ​ഗ​ർ എ​ന്നി​വ​ർ ചേ​ർ​ന്നു മ​രു​ന്നു​ക​ൾ ഇ​വ​രു​ടെ വീ​ട്ടി​ൽ എ​ത്തി​ച്ചു ന​ല്കു​ക​യും ചെ​യ്തു.

Related posts

Leave a Comment