ഒ​രു കു​റ​വു​മി​ല്ല… കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 25 ല​ക്ഷം ക​ട​ന്നു; ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം ഇരുപതിനായിരത്തോട് അടുക്കുന്നു; മരണം 640 പിന്നിട്ടു


വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​നി​യ​ന്ത്രി​ത​മാ​യി ഉ​യ​രു​ന്നു. 25,56,745 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 1,77,619. അ​മേ​രി​ക്ക ത​ന്നൈ​യാ​ണ് രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലും മ​ര​ണ നി​ര​ക്കി​ലും മു​ന്നി​ൽ. 8,18,744 പേ​ർ​ക്കാ​ണ് അ​മേ​രി​ക്ക​യി​ൽ വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 45,318 പേ​രാ​ണ് ഇ​വി​ടെ മ​ര​ണ​മ​ട​ഞ്ഞ​ത്.

സ്പെ​യി​നി​ൽ ര​ണ്ടു ല​ക്ഷ​ത്തി​നു മു​ക​ളി​ലും ഇ​റ്റ​ലി, ഫ്രാ​ൻ​സ്, ജ​ർ​മ​നി, ബ്രി​ട്ട​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ലു​മാ​ണ് രോ​ഗ​ബാ​ധി​ത​ർ. സ്പെ​യി​ൻ- 2,04,178, ഇ​റ്റ​ലി- 1,83,957, ഫ്രാ​ൻ​സ്- 1,58,050, ജ​ർ​മ​നി- 1,48,453, ബ്രി​ട്ട​ൻ- 1,29,044 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.

സ്പെ​യി​നി​ൽ 21,282 പേ​രും ഇ​റ്റ​ലി​യി​ൽ 24,648 പേ​രും ഫ്രാ​ൻ​സി​ൽ 20,796 പേ​രു​മാ​ണ് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​ത്. ബ്രി​ട്ട​നി​ൽ 17,337 പേ​ർ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. അ​തേ​സ​മ​യം, ജ​ർ​മ​നി​യി​ൽ കോ​വി​ഡ് മ​ര​ണ നി​ര​ക്കി​ൽ കു​റ​വു​ണ്ട്. 5,086 പേ​രാ​ണ് ഇ​വി​ടെ വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് മ​ര​ണ​മ​ട​ഞ്ഞ​ത്.

തു​ർ​ക്കി​യി​ലും കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്. രാ​ജ്യ​ത്തെ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 95,591ആ​യി. കോ​വി​ഡ് ബാ​ധ​യു​ള്ള ഇ​ന്ത്യ ഈ ​പ​ട്ടി​ക​യി​ൽ 17ാമ​ത് ആ​ണ്. 640 പേ​ർ​ക്കാ​ണ് ഇ​ന്ത്യ​യി​ൽ കോ​വി​ഡ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്.

Related posts

Leave a Comment